സ്വന്തം ലേഖകൻ
അരിസോണ: അമേരിക്കൻ പ്രസിഡന്റ് പ്രൈമറി തിരഞ്ഞെടുപ്പിൽ അരിസോണയിലെ ഫലം പ്രഖ്യാപിച്ചപ്പോൾ ഡൊണോൾഡ് ട്രമ്പും ഹില്ലരിയും വൻ വിജയം നേടി.
അരിസോണ, ഐഡഹോ, യൂട്ടാ എന്നീ മൂന്നു സംസ്ഥാനങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പു നടന്നത്. അരിസോണയിൽ റിപബ്ലിക്കൻ സ്ഥാനാർഥികളിൽ ട്രമ്പ് പോൾ ചെയ്ത വോട്ടുകളിൽ 41 ശതമാനം (196019) വോട്ട് നേടിയപ്പോൾ, രണ്ടാം സ്ഥാനത്തെത്തിയ ട്രെഡ് ക്രൂസിനു 21.9 ശതമാനം (93628) വോട്ട് സ്വന്തമാക്കി. അരിസോണയിൽ നിന്നുള്ള ആകെ 58 ഡലിഗേറ്റുകളെയും ട്രമ്പിനു ലഭിച്ചു. അതേസമയം ഡമോക്രാറ്റിക്ക് സ്ഥാനാനാർഥി ഹില്ലരിക്ക് 40 ഡെലിഗേറ്റുകളെയും സാന്റേഴ്‌സിന് 16 ഡെലിഗേറ്റുകളെയും ലഭിച്ചു. മറ്റു രണ്ടു സംസ്ഥാനങ്ങളിലെയും ഫലങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല.
അരിസോണയിൽ ട്രമ്പിന്റെ വിജയം വളരെ ശ്രദ്ധേയമായി. റിപബ്ലിക്കൻ കൺസർവേറ്റീവ് ട്രമ്പിനെതിരെ അണിനിരന്നിട്ടും വിജയത്തിന്റെ മാറ്റു കുറയ്ക്കാനായില്ല എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി.