തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥിന്റെ വിജയവും ബിജെപിയുടെ മുന്നേറ്റവും ആദ്യം തന്നെ പ്രവചിച്ചത് ഡിഐഎച്ച് ന്യൂസ്. ഡിഐഎച്ച് ന്യൂസിന്റെ എക്‌സിറ്റ് പോള്‍ പ്രീപോള്‍ ഫലങ്ങള്‍ കൃത്യമായിരുന്നെന്നാണ് തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം സൂചിപ്പിക്കുന്നത്.
*അരുവിക്കരയിലെ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്: വിജയം കെ.എസ് ശബരീനാഥിനെന്നു വോട്ടിങ് ദിനത്തിലെ സര്‍വേ ഫലം; ലീഡ് 7500 ല്‍ താഴെ .
തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം അരുവിക്കരയിലെ വിവിധ പഞ്ചായത്തുകളില്‍ ഡിഐഎച്ച് ന്യൂസ് സംഘം നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വേ ഫലം ശബരീനാഥിനു 5000 മുതല്‍ 7500 വരെ വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനോടു ചേര്‍ന്നുള്ള ഫലമാണ് വോട്ടെണ്ണലില്‍ ഇവിടെ പുറത്തു വന്നത്. പോള്‍ ചെയ്‌ത വോട്ടിന്റെ 45 ശതമാനം വോട്ട് വരെ ശബരി നേടുമെന്നും സര്‍വേയില്‍ ഡിഐഎച്ച് ന്യൂസ് കണ്ടെത്തിയിരുന്നു. യുവ വോട്ടര്‍മാരുടെ വോട്ടും ശബരീനാഥിനു ഗുണം ചെയ്യുമെന്നും വിവിധ പഞ്ചായത്തുകളില്‍ നടത്തിയ സര്‍വേയില്‍ ഡിഐഎച്ച് ന്യൂസ് സംഘം കണ്ടെത്തിയിരുന്നു.ഇതിനെയെല്ലാം സാധൂകരിക്കുന്ന ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
അരുവിക്കരയില്‍ ബിജെപിയുടെ വിജയമായിരുന്നു പ്രീപോള്‍ സര്‍വേയില്‍ ഡിഐഎച്ച് ന്യീസ് പുറത്തു കൊണ്ടു വന്നത്. ബിജെപി 10000 വോട്ടിന്റെ വരെ ഭൂരിപക്ഷത്തില്‍ വിജയിക്കാനുള്ള സാധ്യതയുണ്ടെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, ബിജെപി വോട്ട് അഞ്ചിരട്ടിയായി വര്‍ധിച്ചത് പ്രീപോള്‍ ഫലത്തെ സാധൂകരിക്കുന്നതാണ്. രാഷ്‌ട്രീയ രംഗത്തെ വിദഗ്‌ധര്‍ക്കൊപ്പം ജേണലിസം വിദ്യാര്‍ഥികളുടെ കൂടി സഹകരണത്തോടെയാണ് ഡിഐഎച്ച് ന്യൂസ് സംഘം പ്രീപോളും എക്‌സിറ്റ് പോളും തയ്യാറാക്കിയത്.
അരുവിക്കര പ്രീ-പോളിംഗ് സര്‍വേയില്‍ ഒ രാജഗോപാല്‍ മുന്നില്‍