മാറി മാറി വന്ന സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നല്കുകയും മാറി മാറി വരുന്ന കേന്ദ്ര സര്‍ക്കാരുകള്‍ അനുകൂല നിലപാടുകള്‍ കൈ ക്കൊള്ളുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആറന്മുളയിലെ വിമാനത്താവള പദ്ധതി ഇനിയും വച്ചു താമസിപ്പിക്കാതെ മുന്നോട്ടു കൊണ്ടു പോകുവാന്‍ സാധിക്കണം.
മധ്യ തിരുവിതാംകൂറില്‍ നിന്നുമുള്ള പ്രവാസി സമൂഹം ഇതിനായി അധികാര സ്ഥാനങ്ങളില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുവാന്‍ മുന്നിട്ടിറങ്ങണമെന്ന് അഭ്യര്ത്തിക്കുന്നു. മധ്യതിരുവിതാംകൂറില്‍ നിന്നും ലക്ഷക്കണക്കിന് പ്രവാസികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഈ കുടുംബങ്ങള്ക്ക് യാത്രാ സൗകര്യം ലഭിക്കുന്നതോടൊപ്പം ഈ പ്രദേശത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിന് ആധുനിക രീതിയിലുള്ള വിമാനത്താവളം ഉപയുക്തമാവും. ശബരിമല, മാരാമണ്‍ തുടങ്ങിയ നിരവധി തീര്‍ഥാടന കേന്ദ്രങ്ങ ളിലേക്കുള്ള യാത്രക്കും വിനോദ സഞ്ചാരികള്‍ക്കും ഈ വിമാനത്താവളം ഏറെ പ്രയോജനം ചെയ്യും. നെടുംമ്പാശേരിക്ക് വേണ്ടി ശബ്ദ മുയര്ത്തിയ പ്രവാസികള്ക്ക് ഈ കാര്യത്തില്‍ വേണ്ടതായ നേതൃത്വം നല്കുവാന്‍ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്.
പ്രവാസി പങ്കാളിത്തത്തോടെയുള്ള പദ്ധതിക്ക് മുന്കൈ എടുക്കുവാന്‍ കേന്ദ്ര സംസ്ഥാന ഗവര്‍ മെന്റുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. ആറന്മുളയിലൊരു വിമാനത്തവളമെന്ന ആവശ്യം സാക്ഷാല്‍ക്കരിക്കപ്പെടട്ടെ.