ഇടുക്കി ജില്ലയില്‍ നിന്നും ഇംഗ്ലണ്ട്ല്‍ കുടിയേറിയ ആളുകളുടെ ഒരു സംഗമം 2012 ല്‍ മഞ്ചെസ്സ്റ്ററില്‍ കൂടിയപ്പോള്‍ പലരും പറഞ്ഞും ഇത്രയും വലിയ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് പരസ്പരം അറിയാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ഇതു ഇത്ര കാലം മുന്‍പോട്ടു പോകും എന്ന്. എന്നാല്‍ എല്ലാ അഭൃഹങ്ങള്‍ക്കും വിരാമം ഇട്ടുകൊണ്ട് ഇടുക്കി സംഗമം വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു എന്നതില്‍ ആര്‍ക്കും സംശയം ഉണ്ട് എന്നു തോന്നുന്നില്ല . അതുമാത്രമല്ല കോട്ടയം ജില്ലയുടെ പലഭാഗത് നിന്നും വന്നവര്‍ക്ക് പ്രാദേശികമായി വളരെ ശക്തമായ സംഗമങ്ങള്‍ ഉണ്ടായിരുന്നു അതില്‍ ചിലതെല്ലാം ഇപ്പോഴും വളരെ ശക്തമായി മുന്‍പോട്ടു പോകുമ്പോഴും അതില്‍ പലതും തുടരാന്‍ കഴിയാത്ത സാഹചരിം ആണ് ഇന്നുള്ളത് അതിന്‍റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ല സംഗമം പോലെ ഒരു കോട്ടയം ജില്ല സങ്ക്ടിപ്പിക്കാന്‍ അവര്‍ നടപിടികള്‍ തുടങ്ങി കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിയുന്നത് .
ഇടുക്കി സംഗമത്തെ കഴിഞ്ഞ കാലത്ത് UKയിലെ ജനങ്ങള്‍ നെഞ്ചില്‍ ഏറ്റാനും മറ്റു സംഗമങ്ങളില്‍ നിന്നും ഇടുക്കി സംഗമത്തെ വിതൃസ്ഥമാക്കുന്നതിന്റെ പ്രധാന കാരണം അതിന്‍റെ ചാരിറ്റി പ്രവര്‍ത്തനം ഒന്നു കൊണ്ട് മാത്രമാണ് എന്നു ഇടുക്കി സംഗമത്തിന്റെ അദരവു ഏറ്റുവാങ്ങി കൊണ്ട് കിഡ്നി ദാനതിലൂടെ UK മലയാളികളുടെ മനസു കിഴടക്കിയ യുക്മ പ്രസിഡണ്ട് ഫ്രാന്‍സിസ് കവളകാട്ടില്‍ പറഞ്ഞപ്പോള്‍ ആ പ്രസംഗം കേട്ടിരുന്ന എനിക്ക് വളരെ സന്തോഷം തോന്നി കാരണം ഇടുക്കി സംഗമത്തില്‍ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ ക്ക് തുടക്കം ഇട്ടത് ഞാന്‍ കണ്‍വിനര്‍ ആയിട്രുന്നപ്പോള്‍ ആയിരുന്നു അതിന്‍റെ പേരില്‍ കുറെ പഴിയും ഞാന്‍ കേള്‍ക്കേണ്ടി വന്നിരുന്നു .
. കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ ആയി നടന്ന ഇടുക്കി സംഗമത്തില്‍ പലപ്പോഴും പുതിയ ആളുകളുടെ കടന്നു വരവാണ് സംഗമത്തെ ശക്തമായി മുന്‍പോട്ടു കൊണ്ട് പോകുന്നതിന്‍റെ ഒരു പ്രധാന കാരണം .
ചെറിയ സംഗമങ്ങളില്‍ ഒന്നോ രണ്ടോ പ്രവശിം പങ്കെടുക്കുന്നവര്‍ പിന്നിട് വാരതെയാകുകയും പിന്നിട് സംഗമങ്ങള്‍ നിന്നുപോകുന്നതുമാണ് കണ്ടുവരുന്നത് എന്നാല്‍ ഇടുക്കി സംഗമം വലിയ ഒരു പ്രദേശത്തെ പ്രതിധാനം ചെയ്യ്തു നടത്തുമ്പോള്‍ മാറി, മാറി ആളുകള്‍ വരുന്നു അതോടൊപ്പം പങ്കെടുക്കുന്നവര്‍ക്ക് തങ്ങള്‍ക്കു പരിചയം ഉള്ള അല്ലെങ്കില്‍ നേരിട്ട് അറിയാവുന്ന ആളുകള്‍ക്ക് ഒരു സഹായം കിട്ടുന്നു എന്നതും സംഗമത്തിന് വരുന്നതിനു അവര്‍ക്ക്പ്ര ചോദനം ആയിത്തിരുന്നു .
കഴിഞ്ഞ കാലങ്ങളില്‍ സംഗമം നടത്തിയ ചരിറ്റി പ്രവര്‍തനങ്ങളുടെ സുതാരിതയും അതോടൊപ്പം പിരിക്കുന്ന പാണം പൂര്‍ണ്ണമായും അതിനു അര്‍ഹിക്കുന്നവരുടെ കൈകളില്‍ ചെക്ക് മുഖേന എത്തിക്കുക എന്നാ രീതി ആയിരുന്നു പിന്തുടര്‍ന്നിരുന്നത് ആതോടൊപ്പം പണം തരുന്ന മുഴുവന്‍ ആളുകള്‍ക്കും ബാങ്ക് സ്റ്റേറ്റ് മെന്‍റ് മേയില്‍ വഴി അയച്ചു കൊടുക്കുകയും ചെയ്തിരുന്നു ഈ പ്രവര്‍ത്തങ്ങള്‍ വളരെ സത്യസന്തമായി നടത്തിയിരുന്നു .ഇതൊക്കെ ആണ് ഇടുക്കി സംഗമതെ മറ്റു സംഗമങ്ങളില്‍ നിന്നും വിതൃസ്തമാക്കുന്നത് .
കഴിഞ്ഞ ശനിയശ്ച്ച ബെര്മിങ്ങമില്‍ വച്ച് നടന്ന സംഗമത്തില്‍ വച്ച് അടുത്ത ഒരു വര്‍ഷത്തേക്ക് ഉള്ള പ്രവര്‍ത്തങ്ങള്‍ സങ്ങടിപ്പിക്കുന്നതിലേക്ക് ശ്രി ജസ്റ്റിന്‍ അബ്രഹാം കണ്‍വിനെര്‍ ആയും , തോമസ് വരകുകാല ., ഷിബു കൈതോലില്‍, , ടോം ജോസ് തടിയംപാട് . അജിമോന്‍ ഇടക്കര ,എന്നി ജോയിന്‍റ് കണ്‍വിനെര്‍ മാരും അടങ്ങുന്ന 15 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തിരുന്നു .സംഗമവും ആയി ബന്ധപ്പെട്ട എല്ലാ കരൃങ്ങളുടെയും ഔദ്യോഗിക ചുമതല കണ്‍വിനെര്‍ക്ക് ആയിരിക്കും എന്നു നേരത്തെ തിരുമാനം ഉള്ളതാണ് അതുകൊണ്ട് കണ്‍വിനെര്‍ക്ക് ഒരു സ്പോക് മാന്‍ ഉണ്ടായിരിക്കുന്നതല്ല എന്നും യോഗം തിരുമാനിചിട്ടുല്ലതാണ് .
വരുംകാല പ്രവര്‍ത്തനത്തെ പറ്റി യോഗത്തില്‍ കണ്‍വീനര്‍ പറഞ്ഞത് ഇപ്പോള്‍ 25% ഇടുക്കിക്കാരെ മാത്രമാണ് നമുക്ക് സങ്ടിങ്കപ്പിക്കാന്‍ കഴ്ഞ്ഞിട്ടുള്ളത് അത് കഴിയുന്ന അത്രയും ഉയര്‍ത്താന്‍ ശ്രമിക്കും അതോടൊപ്പം തികച്ചും സുധാരൃമായി ചാരിറ്റിക്കു വേണ്ടി പിരിക്കുന്ന പണം അതിനു അര്‍ഹിക്കുന്നവരുടെ കൈയില്‍ ചെക്ക് മുഖേന എത്തിക്കും ,അതോടൊപ്പം വരുന്ന സംഗമത്തിന് പണം ബാക്കി വയ്ക്കുന്നതിനു പകരം നല്ല ഭക്ഷണവും കുട്ടികള്‍ക്ക് അസ്വതിക്കാന്‍ ഉള്ള സൗകരിങ്ങള്‍ ഒരുക്കും എന്നാണ് .
ഇടുക്കി സംഗമത്തിന്റെ ഈ വളര്‍ച്ചയില്‍ അതിനു തുടക്കം ഇട്ടവര്‍ക്കും അതോടൊപ്പം പങ്കെടുത്തവര്‍ക്കും തികച്ചും അഭിമാനിക്കാവുന്ന ഒരു സാഹചരിമാണ് ഇന്നുള്ളത് എന്നുള്ളത് എല്ലാ ഇടുക്കിക്കാര്‍ക്കും അഭിമാനകരമാണ് .