ഇറാഖിലെ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന കരളലിയില്ക്കുന്ന ക്രൂരതയുടെ കഥകള്‍ ഇറാഖില്‍ നിന്നും ഒരു വിശ്വാസ പ്രഖ്യാപനം:.ഇറാഖില്‍ നിന്നും പീഡിപ്പിക്കപ്പേടുന്ന ക്രിസ്ത്യാനികള്‍ക്ക് കരുണ വേണ്ടേ ?

iraq-nnunഇറാഖില്‍ നിന്നും പീഡിപ്പിക്കപ്പേടുന്ന ക്രിസ്ത്യാനികള്‍ക്ക് കരുണ വേണ്ടേ ?.

അക്രമവും വര്‍ഗീയതയും കൂട്ടകൊലയും എവിടെ നടന്നാലും എതിര്‍ക്കപ്പെടേണ്ടതാണ്‌. എന്റെ മതം മറ്റുമതക്കാരെ കൂട്ടകൊലനടത്തിയാല്‍ അതിനേ അഭിമാനത്തോടെ കണ്ട് നാവടക്കിയിരിക്കുകയും, സ്വന്തം മതക്കാര്‍ കൊലചെയ്യപ്പെടുമ്പോള്‍ കണ്ണുനീരു പൊഴിക്കുന്നതും കണ്ണില്ചോരയില്ലാത്ത കപട മാനവീകതയാണ്‌. ഇത്തരക്കാര്‍ക്ക് മനുഷ്യനും അവന്റെ ജീവനും രക്തവുമല്ല മറിച്ച് എന്റെ മതം എന്ന ചിന്തയാണ്‌ ഈ ലോകത്ത് വലുത്. സ്വന്തം മതക്കാരെ കൂട്ടകുരുതി നടത്താന്‍ കൈയ്യടിപ്പിച്ച് പ്രോല്‍സാഹിപ്പിക്കുന്ന കൊലപാതകികള്‍ക്ക് കൂട്ടുനില്ക്കുന്നവരാകരുത് ഒരു മത വിശ്വാസിയും ….
ഞങ്ങളുടെ ജീവന്‍ ദൈവകാരുണ്യം കൊണ്ടു മാത്രമാണ് നിലനില്‍ക്കുന്നത്. സ്വത്തും പണവും ഭവനവും എല്ലാം ഐ.എസ് ഭീകരര്‍ തട്ടിയെടുത്തു. എല്ലാം നഷ്ടമായെങ്കിലും ഒന്നുമാത്രം ഇന്നുമുണ്ട്. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം. ഇതുപറയുമ്പോള്‍ ഇറാക്ക് സ്വദേശിനിയായ സിസ്റ്റര്‍ ജര്‍മ്മയിന്റെ കണ്ണുകളില്‍ ആത്മവിശ്വാസത്തിന്റെ തെളിച്ചം കൂടുതല്‍ ദീപ്തമാകുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Iraq christiansപ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും വിശ്വാസം ഉപേക്ഷിക്കാന്‍ ക്രൈസ്തവര്‍ ഒരിക്കലും തയ്യാറല്ല. 1800
വര്‍ഷത്തോളം ഞങ്ങളുടെ പിതാക്കന്മാര്‍ ജീവിച്ച ജന്മഭൂമിയും ഭവനവും തൊഴിലിടങ്ങളും കൃഷിസ്ഥലങ്ങളും
ആരാധനാലയങ്ങളുമെല്ലാം ഇപ്പോള്‍ ഞങ്ങള്‍ക്ക് അന്യമായി. ആയിരക്കണക്കിനാളുകള്‍
തോക്കിനിരയായി. സിര്‍ജാര്‍ മലയില്‍ അനേകരിന്നും ഒളിച്ചു കഴിയുകയാണ്. പുരുഷന്മാരുടെയും സ്ത്രീകളുടെയും മോതിരവിരല്‍ മുറിച്ചുമാറ്റിയിരിക്കുന്നു. ക്രൈസ്തവര്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് പറയുമ്പോള്‍ സിസ്റ്റര്‍ ജര്‍മ്മയിന്റെ കണ്ണുകള്‍ നിറയുന്നു.

iraq cmimg_പീഡനത്തിന്റെ ആദ്യകാലങ്ങളെക്കുറിച്ച് സിസ്റ്റര്‍ ഓര്‍ക്കുന്നു. ശാന്തമായി കഴിഞ്ഞ കാലത്താണ് ഐ.എസ് ഭീകരര്‍ ഇറാക്കില്‍ വേരുറപ്പിക്കുന്നത്. അവര്‍ ഞങ്ങള്‍ക്ക് മുന്നില്‍ മൂന്നു നിബന്ധന വച്ചു.
മതം മാറി മുസ്ലീമാകുക,
അല്ലെങ്കില്‍ നാടുവിടുക,
ഇനി ഇതൊന്നുമല്ലെങ്കില്‍
കനത്ത നികുതി നല്‍കി രാജ്യത്ത് തുടരുക.

ക്രൈസ്തവരില്‍ഭൂരിഭാഗവും സാധാരണക്കാരാണ്. ഇക്കാരണത്താല്‍ അവര്‍ പറയുന്ന ഭാരിച്ച നികുതി കൊടുത്ത് അവിടെ ജീവിക്കുക എന്നത് അചിന്ത്യമാണ്. മതം മാറുക എന്നതും അങ്ങനെതന്നെ. അതിനാല്‍ അവിടെ നിന്നും രക്ഷപെട്ടോടുക എന്നതാണ് ഏകമാര്‍ഗം. ക്രിസ്തുവില്‍ വിശ്വസിച്ച എല്ലാവരുടെയും അവസ്ഥ ഇങ്ങനെതന്നെയായിരുന്നു. കുര്‍ദ്ദുകള്‍ക്ക് സ്വയംഭരണമുള്ള കുര്‍ഗിസ്ഥാനിലെ ഇര്‍ബിലില്‍ എത്തിയ ക്രിസ്ത്യാനികള്‍ ദൈവാലയത്തിലും ദൈവാലയത്തോട് ചേര്‍ന്ന് ഷെഡിലുമായി കഴിയുകയാണ്.
ജോലിയും വീടും നഷ്ടമായ ഇവരെ സ്വീകരിച്ചത് കല്‍ദായ ബിഷപ് ബാഷാര്‍ മത്തീവര്‍ഡായാണ്. ബിഷപ്പിന്റെ നേതൃത്വത്തില്‍ ചെറിയ വീടുകളുണ്ടാക്കി കൊടുത്ത് പലര്‍ക്കും അഭയസങ്കേതമൊരുക്കിയിട്ടുണ്ട്. അമ്പതിനായിരത്തിലേറെ കുടുംബങ്ങളാണ് അഭയാര്‍ത്ഥികള്‍.

iraq2forcedകെട്ടിട നിര്‍മ്മാണം, വയറിംങ്ങ്, പ്ലംബ്ബിംഗ് ജോലികള്‍ ഇവിടെ ലഭിച്ചത് കുറച്ച് അഭയാര്‍ത്ഥികള്‍ക്ക്
അനുഗ്രഹമായി. എന്നാലും മറ്റു രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന ചെറിയ സഹായധനം കൊണ്ടുമാത്രമാണ് പല കുടുംബങ്ങളും പുലരുന്നത്. ഹോളിക്രോസ് സന്യാസിനികള്‍ നടത്തുന്ന ക്ലിനിക്കില്‍
അഭയാര്‍ത്ഥികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്‍കുന്നു.ഇതിന് മാസം മുപ്പതിനായിരം യു.എസ്. ഡോളര്‍ വേണം.മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ക്രിസ്ത്യാനികളായ ഡോക്ടര്‍മാര്‍ അവധിയെടുത്ത് സൗജന്യ സേവനം ചെയ്യാന്‍ വരാറുണ്ട്. സര്‍ജറികളും മറ്റും ആവശ്യമായിവരുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ ആവശ്യമായ സഹായം ചെയ്യുന്നു. ഇന്ത്യന്‍ ഡോക്ടര്‍മാരെയാണ് ഇവര്‍ക്കിഷ്ടം.ആര്‍ക്കും തന്നെ ജോലി, കൃഷിസ്ഥലം, വിദ്യാഭ്യാസം, മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഒന്നുമില്ല. ജന്മസ്ഥലങ്ങളിലേക്ക്
പോകുവാന്‍ നിവൃത്തിയില്ലല്ലോ.

സ്കൂള്‍ കോളജ് വിദ്യാഭ്യാസം ഇനി ഭാവി തലമുറയ്ക്ക് വിദൂരകാഴ്ചയാണെന്ന് പറയാം. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ മഞ്ഞുകാലമാണ്. മൈനസ് ഡിഗ്രിയിലാണ് താപനില.മഴക്കാലത്ത് പ്ലാസ്റ്റിക് ടെന്റുകളില്‍നിന്ന് വെള്ളം ഒലിച്ചിറങ്ങുന്ന അവസ്ഥയുണ്ട്. ഭൂമിയിലേക്ക് വെള്ളം താഴ്ന്നുപോകാതെ കെട്ടിക്കിടക്കും. പകല്‍ 50 ഡിഗ്രി സെന്റിഗ്രേഡാണ് ചൂട്. തെരുവുകളിലും കടത്തിണ്ണകളിലും അഭയം തേടിയവരുടെ സ്ഥിതി ദയനീയമാണ്. പ്രാഥമിക കൃത്യങ്ങള്‍ നടത്താനുള്ള ശുചിമുറികള്‍ പോലുമില്ല.ഇര്‍ബിലില്‍ മാത്രമാണ് ക്രിസ്ത്യാനികള്‍ ഉള്ളത്.ബാക്കിയെല്ലായിടത്തു നിന്നും അവര്‍ തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഇര്‍ബിലില്‍ 80 ശതമാനവും ക്രിസ്ത്യാനികളാണ്. ഹോളി ക്രോസ് സന്യാസിനികളെ കൂടാതെ മൂന്ന് സന്യാസിനി സഭകള്‍ കൂടി ഇവിടെ സേവനം ചെയ്യുന്നു. ഇന്ത്യക്കാരായി മറ്റു സിസ്റ്റേഴ്സില്ല. ഒരു സെമിനാരിയുണ്ട്. കല്‍ദായ സഭയുടേതാണിത്.

ഐ.എസ് ഭീകരര്‍ ഇറാക്കിലെത്തും മുമ്പുവരെ ഇറാക്ക് ഗവണ്‍മെന്റ്ക്രൈസ്തവരോട് പ്രത്യേക താല്പര്യം
കാട്ടിയിരുന്നുവെന്നും സിസ്റ്റര്‍ ജര്‍മ്മയിന്‍ ഓര്‍മ്മിക്കുന്നു.ദുരിതപൂര്‍ണ്ണമായ ഇവരുടെ ജീവിതം ഇന്ന് അല്പമെങ്കിലും പച്ചപിടിച്ച് നില്‍ക്കുന്നത് വിദേശത്തു നിന്നുള്ള സുമനസുകളുടെ സഹായം കൊണ്ടാണ്. പഴയ സുവര്‍ണകാലം തിരിച്ചു വരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ക്രൈസ്തവര്‍.ക്രിസ്തു അവരുടെ ഹൃദയത്തില്‍ അത്രയേറെ ബലപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇവരാരും വിശ്വാസം ഉപേക്ഷിക്കില്ല.

IRAQ-CHRIഅഭയാര്‍ത്ഥി ക്യാമ്പില്‍ ചെറിയക്ലിനിക്കുകള്‍ തുറന്ന് സൗജന്യമായി മരുന്നുകള്‍
നല്‍കുന്നുണ്ടെങ്കിലും ഡോക്ടറുമാരുടെ കുറവ് പ്രശ്നങ്ങള്‍സൃഷ്ടിക്കുന്നു. സൗജന്യ സേവനത്തിന് എത്തുന്ന
ഡോക്ടര്‍മാരാണ് ആകെ ആശ്വാസം. കേരളത്തില്‍ നിന്നുള്ള ഹോളിക്രോസ് സിസ്റ്റര്‍ നോറയുടെ
നേതൃത്വത്തില്‍ മൂന്നു സിസ്റ്റേഴ്സ് നഴ്സുമാരായി ഇവിടെ സേവനം ചെയ്യുന്നു. ജീവന്‍ പോലും അപകടത്തിലായിട്ടും ഇവര്‍ സേവനം തുടരുകയാണ്.അഭയാര്‍ത്ഥി ക്യാമ്പില്‍ എല്ലാ സഹായവും നല്‍കുന്നത് ഇറാക്കിലെ കാത്തലിക് യൂത്ത് പ്രവര്‍ത്തകരാണ്.കേരളത്തിലെ ജീസസ്സ് യൂത്ത് പോലുളള പ്രസ്ഥാനമാണ് കാത്തലിക് യൂത്ത്. കാത്തലിക് യൂത്തിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററാണ് സിസ്റ്റര്‍ ജര്‍മ്മയിന്‍. തങ്ങള്‍ക്കു വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കണമെന്ന് സിസ്റ്റര്‍ സണ്‍ഡേ ശാലോം വായനക്കാരോട് ആവശ്യപ്പെട്ടു.

പുരാതനമായ ക്രൈസ്തവ ദൈവാലയങ്ങളെല്ലാം ഐഎസ് നശിപ്പിച്ചു കളഞ്ഞതും ആരാധന നടത്താന്‍
ദൈവാലയങ്ങള്‍ ഇല്ലാത്തതും തങ്ങളെ വിഷമിപ്പിക്കുന്നുണ്ടെന്ന് സിസ്റ്റര്‍ മരീന പറയുന്നു.
പരിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാര്‍ത്ഥനയും കൊന്തയിലെ ദുഃഖരഹസ്യങ്ങളും ഇവര്‍
പ്രാര്‍ത്ഥനകളാക്കുന്നു. ഓരോ ബലിയര്‍പ്പണവും കണ്ണീരുകളായി മാറുന്നു.അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഇര്‍ബിലില്‍ ഇപ്പോള്‍ പ്രശ്നമില്ലെങ്കിലും ഭാവിയില്‍ ഐഎസ് പ്രശ്നമുണ്ടാക്കുമോയെന്നറിയില്ല. കുര്‍ഗിസ്ഥാന്‍ സ്വാതന്ത്ര്യത്തിനായി പോരാടുകയാണ്.ഇറാക്കില്‍നിന്ന് വേര്‍പിരിഞ്ഞ് ഇര്‍ബില്‍ ഉള്‍പ്പെടുന്ന കുര്‍ഗിസ്ഥാന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി അവകാശവാദമുന്നയിച്ചുകഴിഞ്ഞു. ഏറ്റവും കൂടുതല്‍ എണ്ണ ശേഖരമുള്ളത് ഇവിടെയാണ്. കുര്‍ദ്ദുകള്‍ക്ക് സ്വയംഭരണം നല്‍കിയിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യം നല്‍കാന്‍ ഇറാക്ക് ഭരണകൂടം തയ്യാറല്ല. സിസ്റ്റേഴ്സ് താമസിക്കുന്ന കെട്ടിടത്തിന് സമീപത്ത് കഴിഞ്ഞ ദിവസം തീവ്രവാദികള്‍ നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ടു പേര്‍ മരണമടഞ്ഞിരുന്നു. ഇര്‍ബിലും ക്രിസ്ത്യാനികള്‍ അത്ര സുരക്ഷിതരല്ലെന്നതിന്റെ തെളിവാണിത്.

IRAQ CHRISTIANS -what happenedഇറാഖിലെ മൊസൂളില്‍ രണ്ട് കത്തോലിക്ക ബിഷപ്പുമാരും മൂന്ന് ഓര്‍ത്തഡോക്സ് ബിഷപ്പുമാരുമാണ് സേവനം ചെയ്യുന്നത്. നാലാം നൂറ്റാണ്ടില്‍ നൂറുശതമാനവും രണ്ടായിരാമാണ്ടില്‍ 15 ലക്ഷവും ക്രൈസ്തവര്‍ ഇവിടെ ജീവിച്ചിരുന്നുവെന്ന് കണക്കുകള്‍ കാണിക്കുന്നു.ക്രിസ്ത്യാനിയാണെന്ന് പറയുന്ന സ്ത്രീകളെ
ചാരപ്രവൃത്തി, ദൈവത്തോടുള്ള ശത്രുത, ദൈവദൂഷണകുറ്റം എന്നിവ ചുമത്തി തുറുങ്കിലടയ്ക്കുന്നു. വൈദികരെ
തട്ടിക്കൊണ്ടുപോകുകയും നിഷ്ഠൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നു. നട്ടെല്ല് ചവിട്ടി ഒടിക്കുക,
മൃതപ്രായരെ കുഴിച്ചിടുക, ഇതൊക്കെ ഇന്നും നടക്കുന്നുവെന്നതിന് ഞങ്ങള്‍ സാക്ഷികളാണ്.
ക്രിസ്ത്യാനികള്‍ ഇറാഖില്‍ വലിയ പീഡനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത്രയും പീഡനങ്ങള്‍ സഹിക്കുമ്പോഴും തങ്ങളുടെ വിശ്വാസത്തില്‍നിന്ന് വ്യതിചലിക്കാത്തവരാണ് ഈ ക്രൈസ്തവര്‍ എന്നത്
അല്പവിശ്വാസികളായ നമ്മുടെ വിശ്വാസത്തെ കുറെക്കൂടി ബലപ്പെടുത്തിയിരുന്നെങ്കില്‍..
ദയവായി ഈ വിശ്വാസസാക്ഷ്യ൦ ഷെയര്‍ ചെയ്ത് ഈശോയെ മഹത്വപ്പെടുത്തുക..

കടപ്പാട് : ജോമോന്‍ വെച്ചൂക്കിഴക്കേതില്‍

Top