
വാഷിങ്‌ടണ്‍ ഡിസി: ഇന്റര്‍ ഡിനോമിനേഷന്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനില്‍ ഏപ്രില്‍ 21 നു പെന്‍സില്‍വാനിയ ബെന്‍ശാലേം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഉള്‍പ്പെടെയുള്ള വാഷിങ്‌ടണ്‍ ഡിസിയിലെ വിവിധ ഇടവകകളുടെ ആത്മീയ നേതൃത്വം വഹിക്കുന്ന ഫാ.അലക്‌സാണ്ടര്‍ കുര്യന്‍ മുഖ്യസന്ദേശം നല്‍കും.
വാഷിങ്‌ടണ്‍ ഡിസിയുടെ ഡിപ്പാര്‍ട്ടമെന്റ് ഓഫ് സ്റ്റേറ്റ് സ്‌ട്രാറ്റജിക് പ്ലാനിങ് ഓഫിസ് ഡയറക്‌ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ഫാ.അലക്‌സാണ്ടര്‍ അറിയപ്പെടുന്ന ബൈബിള്‍ പണ്‌ഡിതനും പ്രസംഗകനുമാണ്. ലോകത്തിന്റെ ഏതു കോണില്‍ നിന്നും വിശ്വാസികള്‍ക്കു സൌജന്യമായി പ്രെയര്‍ ലൈനില്‍ പങ്കെടുക്കുന്നതിനും സന്ദേശം ശ്രവിക്കുന്നതിനുമുള്ള സൌകര്യം ഐപിഎല്‍ ഭാരവാഹികള്‍ ഒരുക്കി നല്‍കിയിട്ടുണ്ട്.
21 ചൊവ്വാഴ്‌ച ന്യൂയോര്‍ക്ക് സമയം രാത്രി എട്ടുമണിക്ക് ആരംഭിക്കുന്ന പ്രെയര്‍ ലൈനില്‍ പങ്കെടുക്കുന്നതിനു 1605 562 3140 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്‌തു 656750 എന്ന കോഡ് നമ്പര്‍ ഉപയോഗിക്കണമെന്നു സംഘാടകരായ സി.വി സാമുവേല്‍, ടി.എ മാത്യു എന്നിവര്‍ അറിയിച്ചു.