സിഡ്‌നി: സിഡ്‌നി റെയില്‍വേ സ്‌റ്റേഷനില്‍ കൊച്ചുമകളെ രക്ഷിക്കാന്‍ സ്വയം മറന്ന് ട്രെയിന് മുന്നിലേക്ക് എടുത്തുചാടിയ 61കാരനായ ഇന്ത്യാക്കാരന്‍ ഓസ്‌ട്രേലിയയില്‍ താരമാകുന്നു. ട്രെയിനു മുന്നില്‍ പെട്ടുപോയ 18 മാസം പ്രായമുള്ള കൊച്ചുമകളെ ട്രാക്കില്‍നിന്നെടുത്ത് തന്‍െറ ഭാര്യയുടെ കൈയില്‍ ഏപ്പിച്ചെങ്കിലും ഒപ്പം പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ വൃദ്ധന് കഴിഞ്ഞിരുന്നില്ല.
ടുവില്‍ ട്രെയിന്‍െറ വേഗത പൂര്‍ണ്ണമായും കുറയുന്നതുവരെ അദ്ദേഹം ട്രാക്കിലൂടെ ഓടിയാണ് സ്വയം രക്ഷ കണ്ടെത്തിയത്. സിഡ്‌നിയിലെ വെന്‍റ്‌വോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് വൃദ്ധ ദമ്പതികള്‍ ഓസ്‌ട്രേലിയയിലെ മകളുടെ സമീപമെത്തിയത്. തുടര്‍ന്ന് പ്രദേശത്തുള്ള ഒരു സിഖ് ആരാധനാലയം സന്ദര്‍ശിക്കാന്‍ പോകുന്നതിന് ഇടയിലാണ് മകളുടെ അശ്രദ്ധമൂലം കൊച്ചുമകള്‍ റെയില്‍വേ ട്രാക്കില്‍ പെട്ടുപോയത്.
കുട്ടിയെ കിടത്തിയിരുന്നു ചെറുവണ്ടി ഉരുണ്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം ട്രെയിന്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് കടന്നു. എന്നാല്‍, ഇത് വകവയ്‌ക്കാതെ വൃദ്ധന്‍ ട്രാക്കിലേക്ക് എടുത്തുചാടി.കുട്ടിയെ പൊക്കിയെടുത്ത് പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്ന സ്വന്തം ഭാര്യയ്‌ക്ക് കൈമാറുമ്പോള്‍ ട്രെയിന്‍ വൃദ്ധന്‍െറ അടുത്തെത്തിയിരുന്നു. പ്ലാറ്റ്‌ഫോമിലേക്ക് തിരിച്ചുകയറാന്‍ സമയമില്ലെന്ന് മനസിലാക്കിയ വൃദ്ധന്‍ സാഹചര്യം മനസിലാക്കി ട്രാക്കിലൂടെ മുന്നോട്ടോടി അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
സംഭവങ്ങള്‍ സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞു. ഇത് പുറത്തായതോടെയാണ് ഓസ്‌ട്രേലിയയിലും ഒരു ഇന്ത്യന്‍ വംശജന്‍ താരമായത്. സംഭവത്തില്‍ കുട്ടിക്കും വൃദ്ധനും നിസാര പരിക്കേറ്റു.
സ്വന്തം മരണം മുന്നില്‍കണ്ടും കൊച്ചുമകളെ രക്ഷിക്കാന്‍ വൃദ്ധന്‍ കാണിച്ച ധൈര്യം സിസിടിവി കാമറ പകര്‍ത്തിയതാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരന്‍െറ ധൈര്യം വാര്‍ത്തയായത്.