ബീജിംഗ്:ഇങ്ങനയും അമ്മയുണ്ട്. സ്വന്തം കുഞ്ഞിനേക്കാള്‍ വില സ്ക്വന്തം ബി.എം.ഡബ്ല്യൂ കാറിനു തന്നെ.തന്റെ ബി.എം.ഡബ്ല്യൂ കാറിനുള്ളില്‍ കുടുങ്ങിയ സ്വന്തം കുഞ്ഞ് മരണവുമായി മല്ലിടുമ്പോഴും അമ്മ ബി.എം.ഡബ്ല്യൂ കാറിന്റെ ചില്ല് പൊട്ടിക്കാന്‍ സമ്മതിച്ചില്ല. ചൈനയിയെ യിവുയിലാണ് മരണത്തെ മുഖാമുഖം കണ്ട കുഞ്ഞിനേക്കാള്‍ സ്വന്തം കാറിന് അമ്മ വില കല്‍പ്പിച്ചത്.
മകന്‍ കാറിനുള്ളില്‍ കിടന്ന് നിലവിളിക്കുന്നത് കേട്ട് പൂട്ട് തുറക്കാന്‍ ആളുവരുന്നത് കേട്ട് നില്‍ക്കുകയായിരുന്നു കുട്ടിയുടെ അമ്മ. തടിച്ചു കൂടിയ ജനക്കൂട്ടം വിന്‍ഡോ ഗ്ലാസ് പൊട്ടിക്കാന്‍ യുവതി അനുവദിച്ചില്ല.
വിവരം അറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരും കാറിന്റെ ഗ്ലാസ് പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ തടഞ്ഞു. ഒടുവില്‍ കുട്ടിയുടെ ആരോഗ്യസ്‌ഥിതി മോശമാകുന്നത് കണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥര്‍ ബലമായി കാറിന്റെ ഗ്ലാസ് പൊട്ടിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവം ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ശക്‌തമായ വിമര്‍ശനങ്ങള്‍ക്കിയിട്ടുണ്ട്.