കേസിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇരകളാകുന്നവര്‍ക്കും അവകാശമുണ്ട്‌: ഇന്റഫര്‍മേഷന്‍ നിയമത്തില്‍ മാറ്റം വരുത്തി അയര്‍ലന്‍ഡ്‌ സര്‍ക്കാര്‍

gardഡബ്ലിന്‍: വിവിധ കേസുകളില്‍ ഇരകളായി കഴിയുന്നവര്‍ക്കും തങ്ങളുടെ കേസുകളെപ്പറ്റി വിവരം ശേഖരിക്കാന്‍ അവകാശമുണ്ടെന്നു സര്‍ക്കാര്‍. കേസില്‍ ഇരകളാകുന്നവര്‍ക്കു തങ്ങളുടെ കേസ്‌ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഗാര്‍ഡായി, ജയില്‍ സര്‍വീസ്‌, ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ എന്നിവിടങ്ങളില്‍ നിന്നു ശേഖരിക്കാനുള്ള അവകാശമാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്‌. റൈറ്റ്‌ ടു ഇന്‍ഫര്‍മേഷന്‍ ആക്‌ട്‌ പ്രകാരമാണ്‌ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇവര്‍ക്കു ശേഖരിക്കാന്‍ അവകാശം അനുവദിച്ചിരിക്കുന്നത്‌.
അടുത്തിടെ രാജ്യത്ത്‌ പാസാക്കിയ ക്രിമിനല്‍ ജസ്റ്റിസ്‌ വിക്‌ടിം ഓഫ്‌ ക്രൈംബില്‍ പ്രകാരമാണ്‌ ഇപ്പോള്‍ ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയിരിക്കുന്നത്‌. ഈ നിയമം പാസായതോടെ തങ്ങള്‍ ഇരയായ കേസുകളില്‍ സംശയിക്കപ്പെടുന്നവര്‍ , പ്രതി ചേര്‍ക്കപ്പെടുന്നവര്‍ എന്നിവര്‍ ആരൊക്കെ എന്ന്‌ ഇന്‍ഫര്‍മേഷന്‍ ആക്‌ടിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്താനും കേസുകള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കാനും ഇവ ഉപയോഗിച്ചു കേസില്‍ വാദം പൂര്‍ത്തിയാക്കാനും സാധിക്കുമെന്നാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കേസില്‍ ഇരകളാക്കപ്പെടുന്നവര്‍ക്കു പ്രിസണ്‍ വകുപ്പില്‍ നിന്നും, ഗാര്‍ഡായിയില്‍ നിന്നും, പ്രോസിക്യൂഷനില്‍ നിന്നു തങ്ങളുടെ കേസിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ഇതേ വകുപ്പ്‌ അനുവാദം നല്‍കുന്നു. തങ്ങളുടെ കേസുകളിലെ പ്രതികള്‍ ഇപ്പോള്‍ ജയിലിലാണോ, ജാമ്യത്തിലാണോ, ജയില്‍ ചാടിയോ തുടങ്ങിയ വിവരങ്ങളും ഇപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ആക്‌ട്‌ പ്രകാരം ശേഖരിക്കാന്‍ സാധിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top