മാസ്സച്യൂസെറ്റ്‌സ് : ഭവനരഹിതരായ രോഗികളുടെ ഡോ. കുറെന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ വംശജ ഡോ.മോണിക്കാ ഭാരലിനെ(44) മാസ്സ്ച്യൂസെറ്റ്‌സ് സംസ്ഥാന ആരോഗ്യവകുപ്പു കമ്മീഷ്ണറായി ഗവര്‍ണ്ണര്‍ ചാര്‍ളി ബേക്കര്‍ നിയമിച്ചു.
ബോസ്റ്റന്‍ ഹെല്‍ത്ത് കെയര്‍ ഹോംലസ് പ്രോഗ്രാം ചീഫ് മെഡിക്കല്‍ ഓഫീസറായിരിക്കുമ്പോള്‍ പാവങ്ങളുടെ ചികിത്സയ്ക്കായി നേരിട്ടു നേതൃത്വം നല്‍കിയ മോണിക്കയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌ക്കൂള്‍, ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്‌ക്കൂള്‍ ഓഫ് മെഡിസിന്‍ ഫാക്കല്‍റ്റി മെഡിക്കല്‍ ഡയറക്ടറായും ഭാരല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹോംലസ് രോഗികളെ ശുശ്രൂഷിക്കുന്നതിനുള്ള പ്രേരണ, ചെറുപ്പത്തില്‍ പിതാവ് വീരേന്ദ്ര ഭാരലുമായി ന്യൂഡല്‍ഹി സന്ദര്‍ശിക്കുമ്പോള്‍ ഫുട്ട്പാത്തിലും, കടതിണ്ണകളിലും കിടന്നുറങ്ങിയിരുന്ന ഭവനരഹിതരുടെ ദയനീയ സ്ഥിതി കണ്ടു മനസ്സിലാക്കിയതില്‍ നിന്നാണ് ലഭിച്ചതെന്ന് മോണിക്ക പറഞ്ഞു.ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പബ്ലിക്ക് ഹെല്‍ത്തില്‍ ബിരുദാനന്ത ബിരുദവും, ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഡിയും ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.