ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ എന്‍.എസ്.എസ്. ഓഫ്  നോര്‍ത്ത്‌ അമേരിക്ക അനുശോചനം രേഖപ്പെടുത്തി

ന്യൂയോര്‍ക്ക്: അധ്യാപകന്‍, ഗവേഷകന്‍, വാഗ്മി, സംഘാടകന്‍, എന്നീ നിലകളിലെല്ലാം അമേരിക്കയൊട്ടാകെ അറിയപ്പെട്ടിരുന്ന ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ എന്‍.എസ്.എസ്.  ഓഫ് നോര്‍ത്ത്‌ അമേരിക്ക അനുശോചനം രേഖപ്പെടുത്തി.  തികഞ്ഞ ഒരു സമുദായസ്നേഹിയെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത് എന്ന് എന്‍.എസ്.എസ്.  ഓഫ് നോര്‍ത്ത്‌ അമേരിക്ക പ്രസിഡന്റ് ജി.കെ. പിള്ള പറഞ്ഞു.
ന്യൂയോര്‍ക്ക്  ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം എന്ന് ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ പറഞ്ഞു. ഡോ. ശ്രീധര്‍ കാവിലിന്റെ ആകസ്മിക വേര്‍പാട് മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നുവെന്ന് ട്രഷറര്‍ ശ്രീമതി പൊന്നു പിള്ള പറഞ്ഞു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
Top