മെല്‍ബണ്‍ : പൊലീസിന്റെ തിരച്ചില്‍ അറിയിപ്പില്‍ മോശം പടം ഇട്ടതില്‍ പ്രതിക്ക് പരിഭവം .സഹികെട്ടു ഒളിവിലായിരുന്ന ആ ഓസ്ട്രേലിയന്‍ കുറ്റവാളി പ്രതികരിച്ചു.തിരച്ചില്‍ അറിയിപ്പില്‍ കൊള്ളാവുന്ന ഫോട്ടൊ ഇടണം പോലും .
ലഹരികടത്തുകേസിലെ പ്രതിയായ ഡാനിയേല്‍ ഡാമൊന്‍ എന്ന ഇരുപത്തിമൂന്നുകാരനാണ് രോഷം തീര്‍ക്കാന്‍ ഫെയ്സ്ബുക്കില്‍ ഹാജരായത്. മോശം പടം മാറ്റി നല്ലൊരു പടം കൊടുക്കെടേയെന്നു പറഞ്ഞു പൊലീസിനോടു ചൂടായ പ്രതിക്ക് ഉശിരന്‍ മറുപടിയും ഉടനെയെത്തി: ഏറ്റവുമടുത്ത പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുക സൗജന്യമായി പുതിയ ഫോട്ടോ ഏറ്റുത്തിടാമ്മെന്ന് .
വിക്ടോറിയയിലെ എപ്സം സ്വദേശിയായ ഡാമൊന്‍ ജാമ്യമെടുത്തു മുങ്ങിയശേഷം പൊങ്ങാതെ വന്നപ്പോഴാണ് പൊലീസ് വാറന്റ് ഇറക്കിയത്. ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ ഉപകാരമാകട്ടെയെന്നു കരുതി പൊലീസിന്റെ ഫെയ്സ്ബുക്ക് പേജില്‍ പടം നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണു പ്രതി പ്രതികരിച്ചത് . നല്ലൊരു വക്കീലിനെ സംഘടിപ്പിക്കുന്നതുള്‍പ്പെടെ കുറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും അതിനുശേഷം സ്റ്റേഷനില്‍ ഹാജരാകാമെന്നുമുള്ള വാഗ്ദാനം നല്‍കിയാണു പ്രതി വീണ്ടും മുങ്ങിയത്.