ഡബ്ളിന്‍ :ബൈബിളിനു ജയിലില്‍ വിലക്കില്ലെന്ന് പ്രിസണ്‍ മിനിസ്ട്രി ഓഫ് ഇന്ത്യ കോഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ പുതുവ. പുറം ലോകം കാണാത്ത തിഹാര്‍ ജയിലിലെ കുട്ടികളുടെ ജീവിതം വേദനിപ്പിക്കുന്നു എന്നും ഫാ.ജോണ്‍ പുതുവ ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.സിബിസിഐയുടെ കീഴില്‍ രൂപീകൃതമായി തടവുകാരുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനും പുനരുദ്ധാരണത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് പ്രിസണ്‍ മിനിസ്ട്രി ഇന്ത്യ.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തിഹാര്‍ ജയിലിലെ അന്തേവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രിസണ്‍ മിനിസ്ട്രി ഓഫ് ഇന്ത്യ കോഓര്‍ഡിനേറ്ററായ ഫാ. ജോണ്‍ പുതുവയുമായി സോണി അബ്രാഹം ഡബ്ളിനില്‍ വെച്ചു നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ .
ബൈബിള്‍ ജയിലില്‍ കൊണ്ടുപോകുന്നതിന് വിലക്കുണ്ടോ..?
ജയിലില്‍ ബൈബിള്‍ നല്‍കുന്നതിനു നിയന്ത്രണങ്ങള്‍ ഒന്നുമില്ല. ബൈബിളുമായി ജയിലില്‍ സന്ദര്‍ശനം നടത്തി ജയില്‍ പുള്ളികളുടെ മാനസിക പരിവര്‍ത്തനമാണ് ലക്ഷ്യം വയ്ക്കുന്നത്.ജയിലിലെ അന്തേവാസികള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ബൈബില്‍ നല്‍കുകയുള്ളൂ..ചിലര്‍ ആവശ്യപ്പെടും അവര്‍ക്ക് നല്‍കും . ജയിലിലെ അധികൃതരും ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഹിന്ദുക്കളായ തടവുകാര്‍ അടക്കമുള്ളവര്‍ ജയിലിനുള്ളില്‍ ബൈബിള്‍ ആവശ്യപ്പെടുന്നുണ്ട്. ജയില്‍ അധികൃതരും ഇത്തരത്തിലുള്ള മാനസാന്തരം വരുന്ന പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ജയിലില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു നിലവില്‍ ഒരു വിലക്കുമില്ല. ഒരു തടവുപുള്ളിയെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം മാനസാന്തരപ്പെടുന്നുണ്ടെങ്കില്‍ സന്തോഷമെന്ന നിലപാടാണ് ജയില്‍ അധികൃതര്‍ക്ക്. അതുകൊണ്ടു തന്നെ പുതിയ രാഷ്‌ട്രീയ സാഹചര്യത്തിലും ജയിലില്‍ ബൈബിളിനു വിലക്കൊന്നുമില്ല.
ജയിലിലെ കുട്ടികള്‍ വേദനിപ്പിച്ചു !..
അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ അമ്മയുടെ ഒപ്പമാണ് ജയിലില്‍ താമസിക്കുന്നത്. അഞ്ചു വയസിനു ശേഷം ചില കുട്ടികളെ പുറത്തെത്തിച്ചു വേണ്ട സഹായം ചെയ്‌തു നല്‍കും. ജയിലില്‍ ഒരു ദിവസം എത്തിയപ്പോള്‍ പിറന്നാള്‍ ബോയിയായ ഒരു കുട്ടിയെ ജയിലില്‍ കണ്ടു. കൂട്ടത്തില്‍ ഒരു സിസ്റ്റര്‍ കുട്ടിക്കു പിറന്നാള്‍ സമ്മാനമായി കളിപ്പാട്ടം ആയി ഒരു കാര്‍ നല്‍കി. എന്നാല്‍, ഇത് എന്താണെന്നായിരുന്നു കുട്ടിയുടെ മറുപടി. അമ്മ ഗര്‍ഭം ധരിച്ചിരിക്കെ അവന്‍ ജയിലില്‍ എത്തിയതായിരുന്നു. ജനിച്ചതും വളര്‍ന്നതും എല്ലാം അവന്‍ ജയിലിലായിരുന്നു.
അവനു പുറം ലോകം എന്തെന്ന് അറിയില്ല. റോഡും കാറും ഒന്നും അവന്‍ കണ്ടിട്ടില്ല. വേദനയുടെ ആ ലോകമാണ് പല വേദിയിലും ഞാന്‍ കുട്ടികളോടു പങ്കു വയ്ക്കുന്നത്. സമുക്കെല്ലാം എന്തെല്ലാം സൗകര്യങ്ങളുണ്ട്. എന്നാല്‍, അഞ്ചു വയസുകാരനായ കുട്ടി ഒരു കുറ്റവും ചെയ്യാതെ ജയിലിനുള്ളില്‍ അമ്മയ്ക്കൊപ്പം, ഒരു സ്വാതന്ത്ര്യവുമില്ലാതെ കഴിയുകയാണ്. അവന്‍ ഈ ലോകത്തെ അറിയുന്നില്ല .ഒരു കുറ്റവും ചെയ്യാതെ ശിക്ഷിക്കപ്പെടുന്നതും തടവില്‍ കഴിയാനും വിധിക്കപ്പെടുന്നവര്‍ …
തുടരും :
ദൈവവിശ്വാസത്തെ മുറുകെപ്പിടിക്കുന്ന ശ്രീശാന്ത് : ബൈബിള്‍ സിനിമയുമായി കേരളത്തിലെ കത്തോലിക്ക സഭ
Email : [email protected]