ദാരിദ്ര്യം ഗള്‍ഫ്‌ മലയാളികള്‍ക്ക്‌: സമ്പന്നര്‍ യൂറോപ്യന്‍ മലയാളികള്‍; ബ്രീട്ടീഷുകാരും മോശമല്ല –

gulf6കോട്ടയം: പ്രവാസി മലയാളികളില്‍ ദാരിദ്ര്യം അനുഭവിക്കുന്നത്‌ ഗള്‍ഫ്‌ മലയാളികള്‍ എന്ന്‌ പഠന റിപ്പോര്‍ട്ട്‌. പ്രവാസികളില്‍ സമ്പന്നര്‍ യൂറോപ്യന്‍ മലയാളികളെന്നും, ബ്രിട്ടീഷ്‌ മലയാളികളില്‍ ഭൂരിഭാഗവും അതിസമ്പന്നരെന്നും പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കോട്ടയം കേന്ദ്രീകരിച്ചുള്ള പ്രവാസി മലയാളികളുടെ സംഘടന എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ നാഷണല്‍ റിലേഷന്‍സിന്റെ സഹകരണത്തോടെ നടത്തിയ പഠനത്തിലാണ്‌ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത്‌.
ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികള്‍ ഉള്ളത്‌ ഗള്‍ഫ്‌ നാടുകളിലാണെന്നു പഠനം വ്യക്തമാക്കുന്നു. എന്നാല്‍, ഇവരില്‍ 90 ശതമാനവും ശരാശരി വരുമാനക്കാര്‍ മാത്രമാണ്‌. ഗള്‍ഫില്‍ ജോലി ചെയ്യുന്ന 35 ശതമാനം മലയാളികളും ഡ്രൈവര്‍മാരാണ്‌. ഗള്‍ഫിലെ ജോലിക്കാരായ മലയാളികളില്‍ ഭൂരിഭാഗവും ഇവരാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്‌. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ അഞ്ചു ശതമാനം അതി സമ്പന്നരായ മലയാളികളാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഈ അഞ്ചു ശതമാനത്തിന്റെ സമ്പത്ത്‌ 200 കോടി രൂപയ്ക്കു മുകളിലാണ്‌. വിദേശത്ത്‌ മലയാളികളില്‍ ഏറ്റവും കൂടുതല്‍ സമ്പരായവര്‍ തന്നെയാണ്‌ ഇവിടെ ഏറ്റവും കൂടുതല്‍ വ്യവസായ പദ്ധതികളില്‍ മുതല്‍ മുടക്കിയിരിക്കുന്നതും.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ഏറെയും മികച്ച ജീവിത സാഹചര്യങ്ങളുള്ളവരാണെന്നാണ്‌ പഠന റിപ്പോര്‍ട്ട്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇവരില്‍ ഏറെപ്പേരും കുടുംബത്തോടൊപ്പമാണ്‌ ഇവിടെ ജോലി ചെയ്യുന്നത്‌. ഇത്തരത്തില്‍ ജീവിക്കുന്നതിനുള്ള മികച്ച സാഹചര്യമാണ്‌ ഇവര്‍ക്കുള്ളതെന്നാണ്‌ ഇവിടെ നിന്നുള്ള കണക്കുകളെ ആധാരമാക്കി പഠന റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നത്‌. ബ്രിട്ടീഷ്‌ മലയാളികളാണ്‌ സമ്പത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന പ്രവാസികള്‍. ഇവരില്‍ ഏറെപ്പേരും കുടുംബത്തോടൊപ്പമാണ്‌ ഇവിടെ താമസിക്കുന്നതും. സ്വന്തമായി വ്യവസായ നിക്ഷേപം അടക്കമുള്ള പ്രവാസി മലയാളികള്‍ വരെ ബ്രിട്ടണില്‍ ഉണ്ടെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top