ധ്യാനത്തിനുപോയ കുടുംബത്തിലെ കുഞ്ഞു അപകടത്തില്‍ മരിച്ചു.ഏവ്‌ലിന്‍ മോള്‍ക്കിനി കര്‍ത്താവിന്റെ മടിത്തട്ടില്‍ ശാന്തനിദ്ര

aleലണ്ടന്‍ :അഭിഷേകാഗ്നി വേദിയില്‍ പോയ കുടുംബത്തിലെ കുഞ്ഞു അപകടത്തില്‍ മരിച്ചു. ഇന്നലെ യു.കെയില്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ വേദിയിയിലേക്ക് ധ്യാനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അപകടത്തില്‍ മൂന്നു വയസുകാരി കാറിനടിയില്‍ പെട്ട് ചതഞ്ഞരഞ്ഞ് മരിചഃചഃു. സ്‌റ്റോക്ക് ഓണ്‍ ട്രന്റിന് സമീപം ക്രോയില്‍ താമസിക്കുന്ന കൂത്താട്ടുകുളം സ്വദേശികളുടെ മകളായ എവ്‌ലിനാണ് അപകടത്തില്‍പ്പെട്ടു മരണം അടഞ്ഞത്.

അമ്മയേയും മക്കളേയും ഇറക്കിയശേഷം നോട്ടിങ്ഹാമിലെ എഫ്എം അരീനയ്ക്ക് മുമ്പില്‍ കാര്‍ പിറകോട്ട് എടുക്കവേ വാഹനത്തിന്റെ ടയറില്‍ കുടുങ്ങിയാണ് ഏവ്‌ലിന്‍ മോള്‍ മരിച്ചത്. അമ്മയുടെ കയ്യില്‍ നിന്നും ഇറങ്ങി ഓടിയ കുട്ടി കാറിന്റെ സമീപത്തേക്ക് ഓടിയെത്തിയതറിയാതെ പിതാവ് കാര്‍ പിറകോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്.ഇന്നലെ രാവിലെ എട്ടരയോടെയാണ് ഈ ദാരുണസംഭവമുണ്ടായിരിക്കുന്നത്.വട്ടായിലച്ചന്റെ ധ്യാനത്തിനായി എംഎഫ് അരീനയിലേക്ക് പോയവര്‍ കുഞ്ഞിന്റെ മാതാപിതാക്കളുടെ കരച്ചില്‍കേട്ട് ഓടിക്കൂടുകയായിരുന്നു. സംഭവം അറിഞ്ഞ് ഉടനെത്തിയ മെഡിക്കല്‍ സംഘം പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സംഭവ സ്ഥലം സീല്‍ ചെയ്തു.കണ്‍വെന്‍ഷന് നേതൃത്വം വഹിക്കേണ്ട സോജി അച്ചന്‍ സംഭവം അറിഞ്ഞയുടന്‍ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ukdha1പരമമായ വിശ്വാസത്തിന്റെ ബലത്തില്‍ കര്‍ത്താവിന്റെ മഹത്വം ഉദ്‌ഘോഷിച്ച് അഭിഷേകാഗ്നിയില്‍ പങ്കെടുക്കാന്‍ ഒത്തുചേര്‍ന്നവര്‍ക്ക് ഈ നിനച്ചിരിക്കാത്ത ദുരന്തത്തിന് മുമ്പില്‍ വിറങ്ങലിച്ച് നില്‍ക്കാന്‍ മാത്രമെ ഒരു നിമിഷം കഴിഞ്ഞുള്ളൂ. കുഞ്ഞുമാലാഖയെപ്പോലെ വിശുദ്ധയായ ഈ പെണ്‍കുഞ്ഞ് നിണമണിഞ്ഞ് കിടക്കുന്നത് കണ്ടപ്പോള്‍ ആര്‍ക്കും ഒരു നിമിഷം ഒന്നും പറയാനായില്ല. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കുറച്ച് വൈകിയതിനാല്‍ തിടുക്കപ്പെട്ടായിരുന്നു ഈ കുടുംബം വേദിയിലെത്തിയത്. അതിനാല്‍ ഭാര്യയെയും മക്കളെയും കണ്‍വെന്‍ഷന്‍ വേദിയുടെ മുറ്റത്ത് ഇറക്കിയ ശേഷം സമീപത്തുള്ള എന്‍സിപി പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് കാറ് മാറ്റി നിര്‍ത്താന്‍ വേണ്ടി സെല്‍ജി ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. കാര്‍ തിരിക്കുമ്പോള്‍ കുഞ്ഞ് അമ്മയുടെ സമീപത്ത് നില്‍ക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് അവള്‍ അമ്മയുടെ കൈ തട്ടിമാറ്റി കാറിന് പുറകിലേക്ക് ഓടിയത് സെല്‍ജി അറിയാതിരിക്കുകയും തല്‍ഫലമായി നിസാന്‍ ക്വഷ്‌കി കാര്‍ ആ പിഞ്ചുകുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

സമയം വൈകാതെ കുഞ്ഞിനെ ആംബുലന്‍സില്‍ കയറ്റി നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിററലില്‍ എത്തിച്ചിരുന്നുവെങ്കിലും അതു കൊണ്ട് കാര്യമില്ലായിരുന്നു. ഡോക്ടര്‍മാര്‍ ഈ കുഞ്ഞു ജീവന്‍ രക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ദുരന്തത്തിന്റെ വിവരമറിഞ്ഞ അരീനയിലുള്ള വെള്ളക്കാരടക്കമുള്ളവര്‍ എവ്‌ലിന്റെ ജീവന് വേണ്ടി മനസുരുകി പ്രാര്‍ത്ഥിച്ചിരുന്നു. അപകടമവിവരമറിഞ്ഞ് ക്രൂവിലെ മിക്ക മലയാളികളും ഈ കുടുംബത്തിന് ആശ്വാസം ചൊരിയാനായി നോട്ടിംഗ്ഹാമിലെത്തിയിരുന്നു.

ഏവ്‌ലിന്‍ മോളുടെ സംസ്‌കാരത്തെക്കുറിച്ച് തീരുമാനങ്ങളൊന്നും തീര്‍പ്പാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.നടപടികള്‍ക്ക് ശേഷം മൃതദേഹം ക്രൂവില്‍ തന്നെ സംസ്‌കരിക്കാനാണ് തീരുമാനമെന്നും വെളിപ്പെടുത്തലുകളുണ്ട്. കുട്ടിയുടെ മൃതദേഹം ഇപ്പോള്‍ നോട്ടിംഗ് ഹാം ക്യൂന്‍സ് മെഡിക്കല്‍ സെന്ററിലാണ് സൂക്ഷിച്ചിരിക്കുന്നത്. സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ബിജു കുന്നക്കാട്ട്, മറ്റ് പുരോഹിതന്‍മാര്‍ തുടങ്ങിയവര്‍ ഹോസ്പിറ്റലിലെത്തി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നിര്‍വഹിച്ചിരുന്നു.ഏവ്‌ലിന്റെ അകാലവിയോഗത്തില്‍ യുകെ മലയാളികളെല്ലാം അതീവ ദുഖത്തിലാണ്. അവളുടെ ആത്മാവിന് വേണ്ടി അവര്‍ മനസുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. . അപകടമറിഞ്ഞയുടന്‍ കാര്‍ കയറിയിറങ്ങിയ കുഞ്ഞിന്റെ ശരീരത്തിനടുത്ത് വന്ന ഹൃദയം പൊട്ടി സെല്‍ജിന്‍ കരഞ്ഞു.. കര്‍ത്താവേ എന്റെ കുഞ്ഞിനെ തിരികെ തരൂ… എന്ന ആ നിലവിളി ചുറ്റും കൂടിയവരുടെ കരളലിയിപ്പിക്കുന്നതായിരുന്നു.

Top