നാമിയുടെ അഥവാ നോർത്ത് അമേരിക്കൻ മലയാളീ ഓഫ് ദി ഇയർ ഓണ്‍ലൈൻ വോട്ടിങ്ങിന്റെ ആദ്യഫലങ്ങൾ തയ്യാറായി

LOGO_2015ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ പ്രവാസജീവിതത്തില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ കൈവരിച്ചതിനു പുറമെ സമൂഹത്തില്‍ വഴിവിളക്കായി പ്രകാശം പരത്തിയ ഒമ്പതുപേരെ പ്രവാസി ചാനലിന്റെ നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയറിന് വേണ്ടി തുടങ്ങിയ ഓണ്‍ലൈൻ വോടിങ്ങിന്റെ ആദ്യ ഫലങ്ങൾ ശനിയാഴ്ച 12 മണിക്കുള്ള പ്രവാസി ചാനൽ ന്യൂസ്‌ വഴി അറിയിക്കുന്നതും പിന്നീട് എല്ലാ മാധ്യമങ്ങളിലൂടെയും അറിയിക്കുന്നതുമാണ്. എല്ലാ ഫൈനലിസ്റ്റുകളേയും നാമിയുടെ ന്യൂ യോര്കിൽ നടക്കുന്ന ചടങ്ങിൽ പ്രത്യേകം പുരസ്‌കാരം നല്‍കി ആദരിക്കുന്നതുമാണ്.

AllNominees (1)ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, നാടകാചാര്യന്‍ പി.ടി ചാക്കോ മലേഷ്യ, ആദ്യകാല സംഘടനാ നേതാവ് ടി.എസ്. ചാക്കോ, ഭിഷഗ്വരനും, മെഡിക്കല്‍ ലോകം ടിവി വഴിയും വാര്‍ത്തകള്‍ വഴിയും സാധാരണ ജനങ്ങളിലെത്തിക്കുന്ന ഡോ. റോയി പി. തോമസ്, എഫ്.ഐഎ, എന്‍.എഫ്.ഐ.എ, ഗോപിയോ എന്നിവയുടെയെല്ലാം സ്ഥാപന്‍ ഡോ. തോമസ് ഏബ്രഹാം എന്നിവരെയാണ് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി നോമിനേറ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അര്‍ഹരായ ഒട്ടേറെ പേര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. വരും വര്‍ഷങ്ങളില്‍ അവരേയും പരിഗണിക്കും. അമേരിക്കന്‍ മലയാളി സമൂഹത്തിനു വ്യത്യസ്തമായ മേഖലകളില്‍ തനതായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ളവരാണ് എല്ലാവരും.

PRAVASI final 1അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കാന്‍ ലോകത്തെവിടെന്നും വോട്ട് ചെയ്യാനുള്ള സംവിധാനമാണ് പ്രവാസി ചാനല്‍ നല്കുന്നത്. പ്രവാസി ചാനൽ ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴി നിമിഷങ്ങൽക്കുള്ളിൽ വോട്ട് ചെയ്യനുള്ള വളരെ ലളിതമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ശനിയാഴ്ചത്തെ പ്രവാസി ചാനൽ ന്യൂസ്‌ 12 മണിക്ക് കാണുക. ലൊകമെമ്പാട് നിന്നും പ്രവാസി ചാനൽ കാണാനുള്ള വിപുലമായ ടെക്നോളജിയും നേരത്തെ തയ്യാറാക്കിയതായി ഇതിന്റെ സംഘാടകർ പറഞ്ഞു.
ഏകദേശം മൂന്നു മാസം ഓണ്‍ലൈൻ വോട്ടിങ്ങിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്. ജൂലൈ മാസത്തിൽ ന്യൂ യോര്കിൽ വച്ച് നടക്കുന്ന ഒരു പരിപാടിയിൽ വച്ച് അവാർഡ് ജേതാവിനെയും മറ്റു നോമിനീകളെയും ആദരിക്കുന്നതായിരിക്കും. മലയാള സിനിമയിലെയും, കേരള രാഷ്ട്രീയത്തിലെയും അതികായർ, കൂടാതെ അമേരിക്കൻ രാഷ്ട്രീയ രംഗത്തെയും പ്രമുഖർ പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാർഡ് നൽകുക.

ഇതിന്റെ സുഗമമായ നടത്തിപ്പിനായി ഒരു അഡ്വൈസറി കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്, അവരായിരിക്കും ഇതിന്റെ ഫൈനൽ തീരുമാനങ്ങൾ എടുക്കുക. സുതാര്യമായ നിബന്ധനകളിലൂടെ മാത്രമായിരിക്കും ഇത് നടത്തുക.

നോർത്ത് അമേരിക്കന് മലയാളി ഓഫ് ദി ഇയര് 2015 NAMY യെക്കുറിച്ച് കൂടുതല് അറിയുവാന് പ്രവാസി ചാനലിന്റെ നമ്പറിൽ വിളിക്കുക 1-908-345-5983.

അല്ലെങ്കിൽ ഇമെയിൽ : [email protected],

worldwide viewing via www.pravasichannel.com

Top