നായർ ബനവലന്റ് അസോസിയേഷന് പുതിയ ഭാരവാഹികൾ.

NBA_04-26-2015ന്യൂ യോർക്ക്‌: കഴിഞ്ഞ മൂന്നര ദശാബ്ദമായി ന്യൂ യോർക്കിലെയും പ്രാന്തപ്രദേശങ്ങളിലെയും നായർ സമുദായാംഗങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന നായർ ബനവലന്റ് അസോസിയേഷന്റെ വാർഷികയോഗം 2015 ഏപ്രിൽ 26 ഞായറാഴ്ച്ച രാവിലെ 11 മണി മുതൽ ബെൽറോസിലുള്ള എൻ.ബി.എ. സെന്ററിൽ വച്ച് കൂടുകയുണ്ടായി.

പ്രസിഡന്റ് രഘുവരൻ നായരുടെ അധ്യക്ഷതയിൽ കൂടിയ പ്രസ്തുത യോഗം ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. 2014-15 കാലഘട്ടത്തിൽ നമ്മളെ വിട്ടുപിരിഞ്ഞ ബന്ധുമിത്രാദികളുടെയും രണ്ടു ദിവസം മുമ്പ് ഉണ്ടായ ഭൂമികുലുക്കത്തിൽ ജീവൻ പൊലിഞ്ഞ നേപ്പാളിലെയും വടക്കേ ഇന്ത്യയിലെയും ഹതഭാഗ്യരുടെയും ആത്മശാന്തിക്ക് വേണ്ടി പ്രാർഥിക്കുകയും ഉണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

004പ്രസിഡന്റ് രഘുവരൻ നായർ എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും ഈ കഴിഞ്ഞ വർഷം തന്നോടൊപ്പം പ്രവർത്തിച്ച എല്ലാ അംഗങ്ങളോടും നന്ദി അറിയിക്കുകയും സംഘടനയുടെ പ്രസിഡന്റായി സേവനം അനുഷ്ടിക്കുവാൻ അവസരം നൽകിയതിനു വളരെയധികം ചാരിതാർത്ഥ്യം ഉണ്ടെന്നും പറയുകയുണ്ടായി.ട്രസ്റ്റീ ബോർഡ് ചെയർമാൻ സുനിൽ നായരുടെ അഭാവത്തിൽ റിക്കോർഡിംഗ് സെക്രട്ടറി ജനാർദ്ദനൻ തോപ്പിൽ നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു.

തുടർന്ന് ജനറൽ സെക്രട്ടറി ശോഭാ കറുവക്കാട്ട് അവതരിപ്പിച്ച സെക്രട്ടറിയുടെ വാർഷികറിപ്പോർട്ടും ട്രഷറർ പ്രദീപ്‌ മേനോൻ അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും പാസാക്കി.
ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ ജി.കെ. നായർ, കൂടുതൽ സൗകര്യങ്ങൾ ഉള്ള ഒരു സ്ഥലം സ്വന്തമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും അതിന് എല്ലാവരും അകമഴിഞ്ഞു സഹകരിക്കണം എന്നും അഭ്യർഥിച്ചു.വുമണ്‍സ് ഫോറം ചെയർ പേർസണ്‍ രാജേശ്വരി രാജഗോപാൽ, കഴിഞ്ഞ രണ്ടു വർഷക്കാലത്തെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിക്കുകയും തന്നോടൊത്ത് പ്രവർത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അറിയിച്ചു.

014അപ്പുക്കുട്ടൻ നായർ, ജനാർദ്ദനൻ തോപ്പിൽ, നീന കുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ 2015-16 ലെ ഭാരവാഹികളെ തെരഞ്ഞെടുക്കുകയു ണ്ടായി. രാജഗോപാൽ കുന്നപ്പള്ളി (പ്രസിഡന്റ്) , ഡോ. സ്മിതാ നമ്പിയാർ (വൈസ് പ്രസിഡന്റ്), രാംദാസ് കൊച്ചുപറമ്പിൽ (ജനറൽ സെക്രട്ടറി), നാരായണൻ നായർ (ജോയിന്റ് സെക്രട്ടറി), സേതു മാധവൻ (ട്രഷറർ) എന്നിവരെയും, എക്സിക്യുടീവ് കമ്മിറ്റിയിലേക്ക് ജി.കെ. നായർ, സുരേന്ദ്രൻ നായർ, വനജ നായർ, കലാ സതീഷ്, സരസമ്മ കുറുപ്പ്, സുശീലാമ്മ പിള്ള, രഘു നായർ, വത്സല നായർ, രേവതി നായർ, ശശി പിള്ള, പ്രദീപ്‌ മേനോൻ എന്നിവരെയും ഓഡിറ്റർമാരായി രഘുനാഥൻ നായരെയും സുധാകരൻ പിള്ളയെയും തെരഞ്ഞെടുത്തു. ട്രസ്റ്റീ ബോർഡിൽ നിന്ന് കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന ഡോ. അശോക്‌ കുമാറിനു പകരം മൂന്നു വർഷത്തേക്ക് ഗോപിനാഥ് കുറുപ്പിനെ തെരഞ്ഞെടുത്തു. പ്രസിഡന്റ് രഘുവരൻ നായർ എക്സ് ഓഫിഷിയോ ആയി പ്രവർത്തിക്കും.ഉച്ചഭക്ഷണത്തിനു ശേഷം യോഗം അവസാനിച്ചു.

Top