ഒരു നിമിഷം കൊണ്ട് നടന്ന പ്രകൃതിയുടെ സംഹാര താണ്ഡവത്തില്‍ ഉറ്റവരും ഉടയവരും വീടും കൂടും നഷ്ടപ്പെട്ട നേപ്പാളി ജനതയ്ക്ക് ഒരു കൈതാങ്ങ് ആകുവാന്‍ യുകെ മലയാളികള്‍ നെഞ്ചിലേറ്റിയ യുക്മയെന്ന സംഘടനയുടെ അപ്പീല്‍ ഈ മാസം 21 ന് അവസാനിക്കുന്നതിന് മുന്‍പ് തന്നെ അവര്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തി യുക്മയെ ഏല്പ്പിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം.
ഇത്രയും ചെറിയ കാലയളവിനുള്ളില്‍ നേപ്പാള്‍ ദുരിതാശ്വസനിധിയിലേക്ക് സംഭാവന നല്‍കിയ ഈ അസോസിയേഷന്‍റെ പ്രവര്ത്തനമികവിനെ റിജിയന്‍പ്രസിഡന്റ് അഡ്വ സിജു ജോസഫ് ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.യുക്മ നോര്‍ത്ത് റീജിയനിലെ 12 അംഗ അസോസിയേഷനുകളും നേപ്പാള്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ സഹകരണങ്ങള്‍ നല്‍കി ചെറുതായെങ്കിലും നേപ്പാള്‍ ജനതയുടെ കണ്ണിരോപ്പാന്‍ കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം.
യുക്മ നടത്തിവരുന്ന നേപ്പാള്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിന്‍റെ ആവശ്യകതയുമായി നോര്‍ത്ത് വെസ്റ്റ് റീജീയന്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസഫിന്‍റെ നേതൃത്വത്തില്‍ നടത്തി വരുന്ന കാംപൈയിന് നല്ല പ്രതികരണമാണ് ഓരോ അസോസിയേഷനും നല്‍കി വന്നത്.നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കമ്മറ്റി ഇതിന്‍റെ പിന്നില്‍ എണ്നയിട്ട യന്ത്രം പോലെ പ്രവത്തിക്കുകയാണുണ്ടായത്.റീജിയണല്‍ പ്രസിഡണ്ടിനു പുറമേ സിക്രട്ടറി ഷിജോ വര്‍ഗ്ഗീസ് ,ട്രഷറര്‍ ലൈജു മാനുവല്‍ ,വൈസ് പ്രസിഡണ്ട് ജോബ് ജോസഫ് ,ജോയിന്‍റ് സിക്രട്ടറി ഷാജു ഉതുപ്പ് ,ജോയിന്‍റ് ട്രഷറര്‍ ജോണി മൈലാടിയില്‍ എന്നിവരുടെ പ്രവര്‍ത്തനം വലുതായിരുന്നു.കൂടാതെ നാഷണല്‍ എക്സിക്യുട്ടീവ് മെമ്പര്‍ ശ്രീ ദിലീപ് മാത്യുവും ഈ റീജിയനില്‍ നിന്നുള്ള നാഷണല്‍ ജോയിന്‍റ് സിക്രട്ടറി ശ്രിമതി ആന്‍സി ജോയി എന്നിവര്‍ പ്രവര്‍ത്തനത്തിന് താങ്ങും തണലുമായി കൂടെയുണ്ടായിരുന്നു.
അപ്പീല്‍ അവസാനിച്ച ഘട്ടത്തില്‍ ഉടന്‍ തന്നെ നാഷണല്‍ കമ്മറ്റി കണക്കുകള്‍ പ്രസിദ്ധികരിക്കുന്നതായിരിക്കുമെന്ന് നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു. ദുരിതാശ്വസനിധിയിലേക്ക് സഹായം ചെയ്ത യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനിലെ എല്ലാവര്‍ക്കും റീജിയനല്‍ കമ്മറ്റി പ്രത്യേകം പ്രത്യേകം നന്ദിയറിയിക്കുന്നതായി സിക്രട്ടറി ഷിജോ വര്‍ഗ്ഗീസ് അറിയിച്ചു.