പബിനുള്ളിലേക്കു ഹെലികോപ്‌റ്റര്‍ ഇടിച്ചിറങ്ങി; അറുപതുകാന്‍ ഗാര്‍ഡായുടെ കസ്റ്റഡിയില്‍

heli1ഡബ്ലിന്‍: ലോങ്‌ഫോര്‍ഡിലെ പബിനുള്ളിലേക്കു ഹെലികോപ്‌റ്റര്‍ ഇടിച്ചിറങ്ങിയ സംഭവത്തില്‍ അറുപതുകാരനെ ഗാര്‍ഡാ സംഘം കസ്റ്റഡിയില്‍ എടുത്തു. സംഭവവുമായി ബന്ധപ്പെട്ട്‌ അറുപതുകാരനെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അറുപതുകാരനെ എയര്‍പോര്‍ട്ട്‌ അധികൃതര്‍ തടഞ്ഞു വച്ചിരുന്നു. ഇയാളെ പിന്നീട്‌ ഗാര്‍ഡാ സംഘം കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്‌തതോടെയാണ്‌ സംഭവത്തിനു പിന്നിലെ ചുരുളഴിഞ്ഞതെന്നാണ്‌ സൂചന ലഭിക്കുന്നത്‌.
ലോങ്‌ഫോര്‍ഡിലെ അബേഫൂര്‍ളിലെ പബിനുള്ളിലേക്കാണ്‌ കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതു മണിയോടെ ഒരു വിമാനം ഇടിച്ചിറങ്ങിയത്‌. ഹെലികോപ്‌റ്ററിനുള്ളിലുണ്ടായിരുന്ന പൈലറ്റും യാത്രക്കാരനും അത്ഭുതകരമായ രീതിയില്‍ പരുക്കുകളോടെയാണ്‌ രക്ഷപെട്ടത്‌. അപകടം കണ്ടു നിന്ന പ്രാദേശിക സ്വദേശിയായ ടീനേജറും അച്ഛനും ചേര്‍ന്നു അപായമണി മുഴക്കിയാണ്‌ സംഭവത്തെപ്പറ്റി വിശദാംശങ്ങള്‍ പുറത്തു വിട്ടത്‌.
heli3ആകാശത്തു നിന്നു ചിറകടി ഒച്ച കേട്ടാണ്‌ ഞാന്‍ സംഭവം കണ്ട സ്ഥലത്തേക്കു നോക്കിയതെന്നു അപകടത്തിനു ദൃക്‌സാക്ഷിയായ യുവാവ്‌ പറഞ്ഞു. ആകാശത്ത്‌ നിയന്ത്രണം വിട്ടു പറക്കുന്ന ഹെലികോപ്‌റ്ററാണ്‌ ഈ സമയത്ത്‌ ഞാന്‍ കണ്ടത്‌. പെട്ടന്ന്‌ അത്‌ കറങ്ങിക്കറങ്ങി പബിന്റെ ഭിത്തിയില്‍ വന്ന്‌ ആഞ്ഞിടിച്ചു. ഭിത്തിയില്‍ ഇടിച്ച ശേഷം വന്‍ ശബ്‌ദത്തോടെ ഹെലികോപ്‌റ്റര്‍ താഴെ വീണു. ഉള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ ഭാഗ്യം കൊണ്ടു മാത്രമാണ്‌ ഹെലികോപ്‌റ്ററിനു തീ പിടിക്കാതിരുന്നത്‌.
Top