ചെറിയ പെരുന്നളിനോട് അനുബന്ധിച്ച് 233 കുറ്റവാളികള്‍ക്ക് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് മാപ്പ് നല്കി മോചിപ്പിച്ചു , രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്ക് തിരികെ നാട്ടിലേക്ക് മടങ്ങാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെആണ് പ്രവാസികള്‍ അടങ്ങുന്ന കുറ്റവാളികളെമോചിപ്പിച്ച് സുല്‍ത്താന്‍ ഉത്തരവ്ഇട്ടു.
നല്ല നടപ്പുകാരായ തടവുകാര്‍ക്കാന് ഈ ആനുകുല്യം പ്രയോജനമാവുക,ഇതില്‍ 77 പേര്‍ വിദേശികളും 156 പേര്‍ സ്വദേശികളുമാണ്.അറു മാസതിനിടെ രണ്ടാം തവണയാണ് ,നല്ല നടപ്പുകാരായ തടവുകാര്‍ക്ക് സുല്‍ത്താന്‍ മോചനം നകിയത്. ജര്‍മനിയില്‍ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം മടങ്ങി എത്തിയ ഉടന്‍ 250 ഓളം തടവ്കാരെ മോചിപ്പിച്ചിരുന്നു
രാജ്യത്തിന്രെ സുപ്രീം കമാന്‍ഡര്‍ എന്ന് അധികാരം ഉപയോഗിച്ചാണ് സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ചത്. ശിക്ഷാകാലയളവില്‍ മാനസാന്തരം വന്നവരെ അവരുടെ സാമൂഹിക, കുടുംബ പശ്ചാത്തലം കണക്കിലെടുത്താണ് മോചിപ്പിക്കുന്നതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. നാളെ മുതല്‍ 20 വരെ രാജ്യത്തെ സര്‍ക്കാര്‍സ്വകാര്യ മേഖലകളിലെ മുഴുവന്‍ സ്ഥാപനങ്ങളും അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.