ഭൂമിയെ ലക്ഷ്യമാക്കി ഭീമന്‍ ഛിന്നഗ്രഹം വരുന്നു ! ഭൂമിയില്‍ പതിച്ചാല്‍ നൂറു കണക്കിനു അണുബോംബുകള്‍ ഒന്നിച്ചു പൊട്ടുന്നതിനു സമാനമായിരിക്കും.ഭയത്തോടെ ശാത്രലോകം

rock_earthവാഷിങ്‌ടണ്‍: വലിയൊരു കുന്നിനോളം വലുപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി കുതിക്കുന്നു. മണിക്കൂറില്‍ 45,450 മൈല്‍ വേഗത്തില്‍ ഭൂമിയുടെ സമീപത്തേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന ഛിന്നഗ്രഹത്തെ നാസ ശാസ്‌ത്രജ്ഞര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌. ജൂലായ്‌ 25ന്‌ ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നു പോകുകയോ ഭൂമിയില്‍ പതിക്കുകയോ ചെയ്യുമെന്നാണ്‌ ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌.ഇതു ഭൂമിയില്‍ പതിക്കുകയോ അന്തരീക്ഷത്തില്‍ തകരുകയോ ചെയ്താല്‍ നൂറു കണക്കിനു അണുബോംബുകള്‍ ഒന്നിച്ചു പൊട്ടുന്നതിനു സമാനമായിരിക്കും .
ജ്യോതി ശാസ്‌ത്രജ്ഞരും മറ്റു ഗവേഷകരും ഈ ഛിന്നഗ്രഹത്തെ എങ്ങനെ ഒഴിവാക്കാമെന്ന ചര്‍ച്ചയിലാണ്‌. ഛിന്നഗ്രഹം തകര്‍ക്കുകയോ ഗതിമാറ്റി വിടുകയോ ചെയ്യാമെന്ന ചര്‍ച്ചകളാണ്‌ നടക്കുന്നത്‌. 1999 ജെഡി6 എന്ന്‌ പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുള്ള സ്ഥലത്തെ കുറിച്ചും ശാസ്‌ത്രജ്ഞര്‍ ചര്‍ച്ച ചെയ്യുകയാണ്‌. അതേസമയം, ഈ ഉപദ്രവകാരി ഗ്രഹം ഭൂമിക്ക്‌ ഭീഷണിയാകാന്‍ സാധ്യതയില്ലെന്നും ശാസ്‌ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.
സമുദ്രത്തില്‍ പതിച്ചാല്‍ ഭീമന്‍ സുനാമിക്കും കാരണമായേക്കും. അഞ്ചു വര്‍ഷം മുന്‍പ്‌ 2010 ജൂലൈയില്‍ സമാനമായ ഛിന്നഗ്രഹം ഭൂമിയുടെ 12.4 മില്യന്‍ മൈല്‍ അരികിലൂടെ കടന്നു പോയിരുന്നു.കഴിഞ്ഞ മേയില്‍, 1999 എഫ്‌എന്‍ 53 എന്നൊരു ഛിന്നഗ്രഹം ഭൂമിയിലേക്ക്‌ വരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും 6.6 മില്യന്‍ മൈല്‍ അകലെവച്ച്‌ മാറിപോകുകയായിരുന്നു. ഇപ്പോള്‍ പാഞ്ഞുവരുന്ന ഛിന്നഗ്രഹത്തെ അണ്വായുധം ഉപയോഗിച്ച്‌ തകര്‍ക്കാനാണ്‌ നാസയുടെ ആലോചന.ഇതിനിടെ ഇപ്പോള്‍ പാ‍ഞ്ഞുവരുന്ന ഛിന്നഗ്രഹത്തെ അണ്വായുധം ഉപയോഗിച്ച് തകര്‍ക്കാന്‍ നാസ ആലോചിക്കുന്നുണ്ട്. ശാസ്ത്ര നോവലുകളിലും ഹോളിവുഡ് സിനിമകളിലും പരിചിതമായ ഈ ബഹിരാകാശ പ്രതിരോധമുറയുടെ പ്രായോഗിക സാധ്യതകളന്വേഷിക്കാന്‍ യുഎസ് ആണവ സുരക്ഷാ അധികൃതരുമായി നാസ ധാരണയായതായും റിപ്പോര്‍ട്ടുകളുണ്ട്.
 Mountain-sized asteroid that could wipe out Earth heading OUR way
എന്നാല്‍ ആണവായുധമുപയോഗിച്ചു തകര്‍ത്ത ഛിന്നഗ്രഹത്തിന്റെ കഷണങ്ങള്‍ ഭൂമിയിലേക്കു പതിക്കുന്ന സാഹചര്യം എങ്ങനെ നേരിടുമെന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ റഷ്യയിലെ ചെല്യാബിന്‍സ്കിനു മുകളില്‍ ആകാശത്ത് അജ്ഞാതവസ്തു പൊട്ടിത്തെറിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയിലിട്ട അണുബോംബിനെക്കാള്‍ മുപ്പതുമടങ്ങോളം ശക്തിയുള്ള സ്ഫോടനമായിരുന്നു അത്.

 

Top