മരിച്ചവരുമായി സംസാരിക്കുന്നവരുണ്ടോ ?ഇവര്‍ ജാക്‌സനുമായും ഡയാന രാജകുമാരിയുമായും സംസാരിച്ചു

Linda_-terry_phycicലണ്ടന്‍:വിശ്വസിച്ചാലും ഇല്ലെങ്കിലും .. സത്യമോ മിഥ്യയോ എന്നു ചിന്തിച്ചാലും മരിച്ചവരുമായി സംസാരിക്കുന്ന മനുഷ്യര്‍ !.. തങ്ങളെ നയിക്കുന്നത്‌ ആത്മാക്കളാണെന്നാണ്‌ അമ്പതു വയസ്സുളള ടെറിയും ലിന്‍ഡയും പറയുന്നത്‌. തങ്ങള്‍ക്ക്‌ മരിച്ച വരുമായി സംസാരിക്കാന്‍ കഴിവുണ്ട്‌ എന്നും ഇവര്‍ അവകാശപ്പെടുന്നു. മൈക്കല്‍ ജാക്‌സനും ഡയാന രാജകുമാരിയും ഉള്‍പ്പെടെ അകാലത്തില്‍ പൊലിഞ്ഞ പ്രശസ്‌തരുമായി സംസാരിച്ചിട്ടുണ്ട്‌ എന്നുമാണ്‌ കാഴ്‌ചയില്‍ ഒരേപോലെയുളള ഈ ഇരട്ടകള്‍ അവകാശപെ്പടുന്നത്‌!..

Princess-Dianaഡയാന രാജകുമാരിപറഞ്ഞത്‌ അവര്‍ സ്വന്തം വിധി തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ്‌.ജോര്‍ജ്‌ രാജകുമാരനും ഷാര്‍ലറ്റ്‌ രാജകുമാരിയും പിറന്നതില്‍ അവര്‍ സന്തോഷവതിയാണെന്നും തങ്ങളോട്‌ പറഞ്ഞതായി ലിന്‍ഡ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

MICHAEL-JACKSON-Thrillerfrontalതങ്ങളില്‍ ഒരാള്‍ ആത്മാവിനെ സന്നിവേശിപ്പിക്കുമെന്നും അടുത്തയാള്‍ ആത്മാക്കള്‍ നല്‍കുന്ന സന്ദേശം കടലാസിലേക്ക്‌പകര്‍ത്തുമെന്നും ഇവര്‍ വിശദീകരിക്കുന്നു.9/11 ആക്രമണം തങ്ങള്‍ 2000 ല്‍ തന്നെ പ്രവചിച്ചിരുന്നു. മറ്റു ഫെ ഡറല്‍ സ്‌ഥാപനങ്ങളും ആക്രമണത്തിനിരയാവുമെന്നും പറഞ്ഞു. ഇതോടെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയെന്നും ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായി വാര്‍ഷിക ഫലപ്രവചനം
നടത്താറുണ്ടെന്നും അത്‌ തികച്ചും സൗജന്യമാണെന്നും ഇരട്ടകള്‍ പറയുന്നു. ടെറിയും ലിന്‍ഡയും യുഎസിലെ പെന്‍സില്‍വാനിയയിലാണ്‌ വളര്‍ന്നത്‌. ഇരുപതാം വയസ്സില്‍ ഇവര്‍ ദുഃസ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങയതോടെയാണ്‌ പ്രവചനങ്ങള്‍ സാധ്യമായതെന്നാണ്‌ ഇവര്‍ അവകാശപ്പെ ടുന്നത്‌. ആത്മാവ്‌ സന്നിവേശിക്കുന്നതോടെ തങ്ങള്‍ അറിയാത്ത ഭാഷയില്‍ പോലും എഴുതാറുണ്ട്‌. ഒരു ഭകഷണശാലയില്‍ ഇരിക്കുമ്പോഴാണ്‌ലിന്‍ഡയ്‌ക്ക്‌ ആദ്യമായി ഇത്തരമൊരു അനുഭവമുണ്ടായത്‌.അന്ന്‌ എഴുതിയത്‌ തനിക്കറിയാത്ത, മധ്യകാലഘട്ടത്തില്‍ പ്രചാരത്തിലിരുന്ന ഭാഷയിലായിരുന്നുവെന്നും അവര്‍ പറയു.

PAY-Psychic-Twinsസുനാമിയെ കുറിച്ച്‌വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌തന്നെ പ്രവചനം നടത്തിയിരുന്നു. ബാള്‍ട്ടിമോറിലെ കലാപത്തെ കുറിച്ചും യുഎസിലെയും ബോസ്‌റ്റണിലെയും മാരത്തണ്‍ ബോംബാക്രമണത്തെ കുറിച്ചും പ്രവചിച്ചിട്ടുണ്ട്‌എന്നാണ്‌ അവര്‍ അവകാശപ്പെടുന്നത്‌. ഇവര്‍ ആയുസ്സെത്തും മുമ്പേ മരിച്ചവരുമായി നടത്തിയ സംഭാഷണത്തെ കുറിച്ച്‌ ഡൈഡ്‌ ടൂ യംഗ്‌ എന്ന ഒരു പുസ്‌തകവും പുറത്തിറക്കുന്നുണ്ട്.

Top