ലണ്ടന്‍ : പ്രാര്‍ത്ഥിച്ചു രോഗം മാറ്റുന്ന വട്ടായില്‍ അച്ചന്റെ ധ്യാനം കൂടാന്‍ എത്തിയ രണ്ടര വയസ്സുകാരി സ്വന്തം പിതാവിന്റെ വാഹനം കയറി മരണത്തോട് മല്ലടിച്ചപ്പോഴും രഹസ്യമാക്കി വച്ചത് ലക്ഷങ്ങളുടെ ധ്യാന കച്ചവടം പൊളിയാതിരിക്കാനോ? ഇത് മനോവയുടെ ചോദ്യമല്ല! മാധ്യമ സംസ്ക്കാരത്തിലെ ജീര്‍ണ്ണതകളുടെ പരിപൂര്‍ണ്ണതയെന്നു വിശേഷിപ്പിക്കാവുന്ന ഒരു ഓണ്‍ലൈന്‍ മഞ്ഞപ്പത്രത്തിന്റെ ചോദ്യമാണ്!
സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ ആത്മീയ ശുശ്രൂഷകള്‍ ആരംഭിച്ച നാള്‍മുതല്‍, ഈ ശുശ്രൂഷയ്ക്കെതിരേ പ്രതിയോഗികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. സഭയുടെ ഉള്ളിലും പുറത്തുമായി വിന്യസിച്ചിരുന്ന ഇക്കൂട്ടര്‍ക്ക് വട്ടായിലച്ചന്റെ പ്രവര്‍ത്തനങ്ങളെ സഹിഷ്ണുതയോടെ നോക്കിക്കാണാന്‍ കഴിഞ്ഞിട്ടില്ല. അവസരം കിട്ടുമ്പോഴൊക്കെ അച്ചനെയും അച്ചന്റെ പ്രവര്‍ത്തനങ്ങളെയും ആക്രമിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ഇക്കൂട്ടര്‍ ശ്രമിച്ചിട്ടുണ്ട്. അച്ചന്റെ ശുശ്രൂഷകളെ നയിക്കുന്നത് പരിശുദ്ധാത്മാവാണെന്നതാണ് ഈ അസഹിഷ്ണുതയ്ക്ക് ആധാരം. ഇംഗ്ലണ്ടിലെ ദാരുണമായ ഒരു മരണം ഇവര്‍ക്ക് വീണുകിട്ടിയ വലിയൊരു അവസരമായിരുന്നു. അവരെല്ലാം ചേര്‍ന്ന് ഈ മരണം ഒരു ആഘോഷമാക്കി മാറ്റുകയും, ചില ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങള്‍ ഈ മരണം വില്പനച്ചരക്കാക്കുകയും ചെയ്തു!
ഈ അടുത്ത നാളില്‍ ഇംഗ്ലണ്ടിലെ നോട്ടിങ്ഹാമില്‍ ഒരു ദാരുണമായ മരണമുണ്ടായി. ഒരു രണ്ടര വയസ്സുകാരി സ്വന്തം പിതാവ് നിയന്ത്രിച്ച വാഹനത്തിനടിയില്‍പ്പെട്ടു മരിച്ചു! ഇതിന്റെ പേരില്‍ വട്ടായില്‍ അച്ചന്റെമേല്‍ ഉറഞ്ഞുതുള്ളുന്ന സാംസ്കാരിക ആശ്രീകരങ്ങളുടെയും മാധ്യമ നപുംസകങ്ങളുടെയും തനിനിറം വ്യക്തമാക്കാനാണ് മനോവ ഇവിടെ ഉദ്യമിക്കുന്നത്.
ഒരു പിഞ്ചുകുഞ്ഞിന്റെമേല്‍ വാഹനം കയറുകയും മരിക്കുകയും ചെയ്യുകയെന്നത് ഹൃദയഭേദകംതന്നെയാണ്. ഈ കുഞ്ഞിന്റെ മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും വേദനയില്‍ മനോവ പങ്കുചേരുന്നതോടൊപ്പം, ചില യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തേണ്ടിയുമിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിച്ചത് എന്താണെന്നു വെളിപ്പെടുത്തിയതിനുശേഷം വിവാദങ്ങളുടെ പിന്നാമ്പുറകഥകളിലേക്ക് കടക്കുന്നതാണ് ഉചിതമെന്നു തോന്നുന്നു. മറുനാടന്‍ മലയാളി എന്ന മഞ്ഞപ്പത്രത്തിനും അതിനെ പിന്താങ്ങുന്ന ക്രിസ്തീയവിരുദ്ധരായ ഞരമ്പുരോഗികള്‍ക്കും ചില അജണ്ടകള്‍ ഉണ്ടെന്നു മനോവ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്. കത്തോലിക്കാസഭയില്‍ ശുദ്ധീകരണം ആഗ്രഹിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്ന എല്ലാ മുന്നേറ്റങ്ങളെയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ നിലകൊള്ളുന്ന സാത്താന്റെ ആജ്ഞാനുവര്‍ത്തികളാണ് ഇക്കൂട്ടര്‍! മറുനാടന്‍ മഞ്ഞപ്പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഇക്കാര്യം വളരെ വ്യക്തതയോടെ തെളിഞ്ഞുനില്‍ക്കുന്നുമുണ്ട്. എന്താണ് സത്യം?
ഇംഗ്ലണ്ടിലെ നോട്ടിങ്ഹാം എന്ന സ്ഥലത്തുള്ള എഫ് എം അരീനയില്‍ ഒരു ധ്യാനം സംഘടിപ്പിച്ചു. ഈ ധ്യാനം നയിക്കുന്നതിനായി കേരളത്തിലെ ഏറ്റവും പ്രമുഖനും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന വൈദീകനുമായ സേവ്യര്‍ഖാന്‍ വട്ടായിലിനെ ക്ഷണിച്ചുവരുത്തി. വട്ടായിലച്ചന്റെ ധ്യാനത്തിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്ന അനേകായിരം ആളുകള്‍ കേരളത്തില്‍ ഇന്നുണ്ട്. ഈ വൈദീകന്‍ നയിക്കുന്ന ധ്യാനത്തില്‍ പങ്കുകൊള്ളുവാന്‍ അവസരം ലഭിക്കുക എന്നതുതന്നെ ഈ കാലഘട്ടത്തില്‍ അനുഗ്രഹമാണ്. ഇംഗ്ലണ്ടിലെ മലയാളികള്‍ക്ക് ഈ അനുഗ്രഹം പ്രാപിക്കുവാന്‍ അവസരമുണ്ടാക്കിയത് അവിടെ ജീവിക്കുന്ന ആത്മീയരായ ചില വ്യക്തികളും പ്രാര്‍ത്ഥനാ കൂട്ടായ്മകളുമാണ്. ഇവരുടെ ക്ഷണിതാവായി കടന്നുവരികയും ആത്മീയ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു വട്ടായിലച്ചന്റെ ദൗത്യം. ഈ ധ്യാനത്തില്‍ പങ്കെടുക്കാന്‍ കടന്നുവന്ന ഒരു കുടുംബത്തിനാണ് ഈ ദുരവസ്ഥയുണ്ടായത്. കുഞ്ഞിനെ കാറില്‍നിന്നും ഇറക്കിയതിനുശേഷം ഈ വാഹനം പുറകോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.
അപകടം സംഭവിച്ച ഉടനെതന്നെ ആംബുലന്‍സ് എത്തുകയും, കുഞ്ഞിനെ അടിയന്തിര വൈദ്യസഹായത്തിനു വിധേയയാക്കുകയും ചെയ്തു. മറുനാടന്‍ മഞ്ഞയുടെ വിവരണം എന്തടിസ്ഥാനത്തിലാണെന്നത് ഈ ലേഖനത്തിന്റെ വിരാമത്തില്‍ വായനക്കാര്‍ക്ക് ഗ്രഹിക്കാന്‍ കഴിയും. ഇവിടെ കുഞ്ഞിനെ അശ്രദ്ധയോടെ കൈകാര്യം ചെയ്തത് മാതാപിതാക്കളാണോ വട്ടായിലച്ചനാണോ? വാഹനത്തില്‍നിന്ന്‍ രണ്ടാരവയസ്സുകാരിയായ കുഞ്ഞിനെ മാത്രമായി ആരെങ്കിലും പുറത്തിറക്കി നിര്‍ത്തുമെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. വാഹനം നിയന്ത്രിച്ചതു പിതാവായിരുന്നുവെങ്കില്‍, മാതാവോ മറ്റു ബന്ധുക്കളോ കുഞ്ഞിനോടൊപ്പം ഉണ്ടായിരുന്നിരിക്കണം. മാതാവോ ബന്ധുക്കളോ ഇല്ലാതെ, കുഞ്ഞിനോടൊപ്പം പിതാവ് മാത്രമാണ് ധ്യാനത്തില്‍ പങ്കെടുക്കാന്‍ വന്നിരുന്നതെങ്കില്‍, ഈ കുഞ്ഞിനെ തനിച്ചു പുറത്തിറങ്ങാന്‍ അനുവദിക്കുന്ന പിതാവിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ മനോവയ്ക്ക് താത്പര്യമില്ല. പിഞ്ചുമകളുടെ അകാലവിയോഗത്തില്‍ വേദനിക്കുന്ന മാതാപിതാക്കളെയോ ബന്ധുമിത്രാദികളെയോ വേദനിപ്പിക്കാനല്ല മനോവ ഇത് കുറിക്കുന്നത്. മറിച്ച്, ധാര്‍മ്മീകതയുടെ പേരില്‍ ഉറഞ്ഞുതുള്ളുന്നവരുടെ കാപട്യം വെളിപ്പെടുത്താന്‍ മാത്രമാണ്. കുഞ്ഞ് മരിച്ചുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഈ ദാരുണ മരണത്തെ ആഘോഷിക്കുന്ന മറുനാടന്‍ മഞ്ഞപ്പത്രവും, സോഷ്യല്‍ മീഡിയകളിലൂടെ മുതലക്കണ്ണീര്‍ പൊഴിക്കുന്നവരും ഓര്‍ക്കുക: നിങ്ങള്‍ എവിടെയാണ്? ഈ ലോകത്തിന്റെ ശാപം നിങ്ങളല്ലേ?
ഒരു കുഞ്ഞിന്റെ ദേഹവിയോഗത്തില്‍ വേദനിക്കുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും അവരോടൊപ്പം അവരുടെ ദുഃഖത്തില്‍ പങ്കാളികളാകുക എന്നതുമാണ് ഹൃദയശുദ്ധിയുള്ളവര്‍ ചെയ്യുന്നത്. എന്നാല്‍, ഈ കുഞ്ഞിന്റെ മരണത്തെ ആഘോഷമാക്കി മാറ്റുന്നവര്‍ക്ക് വേറെയും ചില ലക്ഷ്യങ്ങളുണ്ട്. മറുനാടന്‍ മഞ്ഞപ്പത്രം എഴുതിയതും സോഷ്യല്‍ മീഡിയാകളില്‍ പ്രചരിക്കുന്നതുമായ ഓരോ വരികളും സൂക്ഷ്മമായി മനോവ പരിശോധിച്ചു. ഇവരാരും ഈ കുഞ്ഞിന്റെ മരണത്തെക്കുറിച്ചോ, അതിന്റെ സാഹചര്യത്തെക്കുറിച്ചോ സത്യസന്ധമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. പകരം, വട്ടായിലച്ചനെ അടിക്കാനുള്ള ഒരു വടിയായി ഈ ദുരന്തം ഇവര്‍ ആഘോഷമാക്കി. അച്ചന്‍ ഈ കുഞ്ഞിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചില്ല എന്ന പരിദേവനമാണ് സഹാനുഭൂതി നടിക്കുന്നവരുടെ ഭാഗത്തുനിന്നു കണ്ടത്. ഒരുകാര്യം എല്ലാവരും ഓര്‍ക്കുക: ഈ കുഞ്ഞ് അപകടത്തില്‍പ്പെട്ടപ്പോള്‍ ആംബുലന്‍സ് വിളിച്ചതും ആശുപത്രിയില്‍ എത്തിച്ചതുമൊക്കെ മറുനാടന്‍ മഞ്ഞപ്പത്രത്തിന്റെ ആരെങ്കിലുമോ സോഷ്യല്‍ മീഡിയാകളിലൂടെ ജല്പനങ്ങള്‍ നടത്തുന്ന ആരെങ്കിലുമോ അല്ല. ഈ കണവന്‍ഷന്‍ സംഘടിപ്പിച്ചവര്‍ തന്നെയാണ് ഇതെല്ലാം ചെയ്തത്. വട്ടായിലച്ചന്‍ ഈ വിവരം അറിയുന്നതുപോലും മണിക്കൂറുകള്‍ക്കുശേഷമാണ്. അഥവാ, ആദ്യനിമിഷംതന്നെ അറിഞ്ഞിരുന്നുവെങ്കില്‍പ്പോലും പ്രസംഗം അവസാനിപ്പിക്കാതെ സമചിത്തതയോടെ ശുശ്രൂഷ തുടര്‍ന്ന സേവ്യര്‍ഖാന്‍ അച്ചനെ ആദരിക്കാനാണ് മനോവയ്ക്കു താത്പര്യം. ഇത് ആരെയും വേദനിപ്പിക്കാന്‍ പറയുന്നതല്ല; മറിച്ച്, ദൈവം ഭരമേല്പിച്ച ശുശ്രൂഷയ്ക്ക് തടസം വരാതിരിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച അച്ചനെ ശ്ലാഘിക്കാതെ തരമില്ല എന്നതുകൊണ്ടാണ്!
ഓരോ ദൈവശുശ്രൂഷകള്‍ നടക്കുമ്പോഴും അനേകായിരങ്ങള്‍ തടിച്ചുകൂടാറുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നടത്തുന്ന സമ്മേളനങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. ക്രൈസ്തവരുടെയും വിജാതിയരുടെയും തീര്‍ത്ഥാടനകേന്ദ്രങ്ങളിലും ജനസഹസ്രങ്ങള്‍ സമ്മേളിക്കുന്നു. ഇവിടെയൊക്കെ അപകടങ്ങള്‍ സംഭവിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്. ഈ കഴിഞ്ഞ കാലത്തുതന്നെ ശബരിമലയില്‍ സംഭവിച്ച ദുരന്തം നാം കണ്ടു. ഇവിടെയൊന്നും അയ്യപ്പനെയോ അയ്യപ്പസേവാ സംഘത്തേയോ പ്രതിസ്ഥാനത്ത് നിര്‍ത്തിയതായി കണ്ടില്ല. ശബരിമല തീര്‍ഥാടനവേളകളില്‍ അനേകം അയ്യപ്പഭക്തന്മാര്‍ റോഡപകടങ്ങളില്‍ മരണമടയാറുണ്ട്. ഈ കാരണത്താല്‍, ശബരിമല അടച്ചുപൂട്ടണമെന്ന് ഏതെങ്കിലും മാധ്യമങ്ങള്‍ പറയുകയോ അപ്രകാരം അടച്ചുപൂട്ടുകയോ ചെയ്തതായി മനോവയ്ക്കറിയില്ല. എന്നാല്‍, വട്ടായില്‍ അച്ചന്റെ ധ്യാനത്തില്‍ പങ്കെടുക്കാന്‍ വന്ന കുടുംബത്തിനുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഈ അച്ചനുമേല്‍ കെട്ടിവയ്ക്കാനുള്ള മഞ്ഞപ്പത്രത്തിന്റെ അഭിവാഞ്ജയാണ് ദുരൂഹമായിരിക്കുന്നത്! മരിച്ചുപോയ കുഞ്ഞിനു പ്രാത്ഥനയിലൂടെ ജീവന്‍ നല്‍കിയില്ലെന്ന്‍ ഈ മാധ്യമ നപുംസകം പറയുന്നു! ഇവര്‍ പറയുന്ന നുണക്കഥകള്‍കേട്ടു വാളെടുത്ത അശ്രീകരങ്ങള്‍ വേറെയുമുണ്ട്. ടോയ്‌ലറ്റില്‍ ഇരുന്നു കവിതകള്‍ രചിച്ച്, അവിടെത്തന്നെ സാഹിത്യപരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്ന ചില സാംസ്കാരിക കൃമികള്‍ മലയാളികളുടെയിടയിലുണ്ട്. ഇക്കൂട്ടത്തില്‍പ്പെട്ട ഒരു സ്ത്രീയ്ക്കും അവളുടെ ധാര്‍മ്മീകത ഉണര്‍ന്നു! അക്ഷരത്തെറ്റുകളെയും വാചാകഘടനകളെയും തിരുത്തിയെഴുതിയാല്‍ അവളുടെ വാക്കുകള്‍ ഇതാണ്: എത്രയായാലും പഠിക്കില്ല; ധ്യാനവും ആള്‍ദൈവങ്ങളും മനുഷ്യനെ അന്ധനാക്കി. ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍ എന്തിനൊരു ഇടനിലക്കാരന്‍? അല്ലെങ്കില്‍ ഒരു ഇടനിലക്കാരി? മനുഷ്യനെ ഈശ്വരനിലേക്ക് അടുപ്പിക്കുന്ന വേദി മാത്രമാകട്ടെ മതം(രശ്മി പ്രകാശ് രാജേഷ്).
മറുനാടന്‍ മഞ്ഞപ്പത്രത്തിന്റെ ആസ്ഥാന കവയിത്രിയായ രശ്മി പ്രകാശിന്റെ കവിതകള്‍ ഏതായാലും പുറംലോകത്തിനു വായിക്കാന്‍ കഴിയാത്തത് വലിയ ഭാഗ്യം! ഈ കപിയുടെ ആത്മരോഷം കത്തോലിക്കാസഭയോടാണെന്നു വ്യക്തം! ഇടനിലക്കാരനെയും ഇടനിലക്കാരിയെയും അവതരിപ്പിച്ചതിലൂടെ ഇവളുടെ തനിനിറം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മനസ്സിലാകും. കത്തോലിക്കാസഭയ്ക്ക് മദ്ധ്യസ്ഥര്‍ അനിവാര്യമാണെന്നു കരുതിയിരിക്കുന്ന ഏതോ ന്യൂ ജനറേഷന്‍ സഭയുടെ ഉപോത്പന്നമാണ് ഇവള്‍ എന്ന് ഇവളുടെ വാക്കുകളില്‍ത്തന്നെ വ്യക്തമാണ്. വട്ടായിലച്ചനെ ഇവളും മറുനാടന്‍ മഞ്ഞയും ഒരുപക്ഷെ ആള്‍ദൈവമായി ധരിച്ചിട്ടുണ്ടാകാം; എന്നാല്‍, കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം ഈ വൈദീകന്‍ സഭയുടെ ഒരു ശുശ്രൂഷകന്‍ മാത്രമാണ്. മറുനാടന്‍ മഞ്ഞയും അവന്റെ അനുയായികളും വട്ടായിലച്ചനില്‍നിന്ന് ആഗ്രഹിച്ചത് എന്തുമായിക്കൊള്ളട്ടെ! വെന്റിലേറ്ററില്‍ കിടന്ന കുഞ്ഞിനു പ്രാര്‍ത്ഥനയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അച്ചന്‍ ശ്രമിച്ചില്ല എന്നതാണ് മറുനാടന്‍ മഞ്ഞ എന്ന ഷാജന്റെ പ്രശ്നമെങ്കില്‍ മനോവയ്ക്ക് ചിലത് പറയാനുണ്ട്. മരണാസന്നയായ ആ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുതല്‍ മരണംവരെ സമീപത്തുണ്ടായിരുന്ന സോജി ഓലിക്കല്‍ അച്ചനെ ഷാജന് അറിയില്ലേ എന്ന ചോദ്യത്തോടെ മനോവയ്ക്ക് പറയാനുള്ളത് പറയാം.
വട്ടായിലച്ചന്റെ സെഹിയോന്‍ മിനിസ്ട്രിയുടെ ഇംഗ്ലണ്ടിലെ ചുമതല വഹിക്കുന്ന വൈദീകനാണ് സോജി ഓലിക്കല്‍. ഈ വൈദീകനോ മറ്റേതെങ്കിലും മനുഷ്യര്‍ക്കോ മരിച്ചവരെ ഉയിര്‍പ്പിക്കാന്‍ കഴിയില്ല. മറുനാടന്‍ മഞ്ഞയ്ക്ക് അത് സാധിക്കുമെങ്കില്‍ ഇനിയും അവസരമുണ്ട്! ക്രിസ്തീയവിശ്വാസത്തിന്റെ പ്രചാരകരിലൂടെ എന്തെങ്കിലും അത്ഭുതങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍, അവയെല്ലാം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിലൂടെയാണ്. പ്രവാചകന്മാരിലൂടെയും അപ്പസ്തോലന്മാരിലൂടെയും പ്രവര്‍ത്തിച്ച പരിശുദ്ധാത്മാവ് ഇന്നും സജ്ജീവമായി നിലകൊള്ളുന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങളില്‍ ഒന്നാണ് സെഹിയോന്‍ മിനിസ്ട്രി! എന്നാല്‍, മറുനാടന്‍ മഞ്ഞയോ മറ്റേതെങ്കിലും മാധ്യമ നപുംസകങ്ങളോ പറയുന്നതു കേട്ടല്ല പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നത്. ഈ വചനം ഓര്‍ക്കുക: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാപ്രവാചകന്റെ കാലത്ത് ഇസ്രായേലില്‍ അനേകം വിധവകള്‍ ഉണ്ടായിരുന്നു. അന്നു മൂന്നു വര്‍ഷവും ആറു മാസവും ആകാശം അടയ്ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്ഷമായ ക്ഷാമം ഉണ്ടാവുകയും ചെയ്തു. എന്നാല്‍, സീദോനില്‍ സറെപ്തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കും ഏലിയാ അയയ്ക്കപ്പെട്ടില്ല. ഏലീശാപ്രവാചകന്റെ കാലത്ത് ഇസ്രായേല്‍ ഇസ്രായേലില്‍ അനേകം കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവരില്‍ സിറിയാക്കാരനായ നാമോന്‍ അല്ലാതെ ആരും സുഖമാക്കപ്പെട്ടില്ല(ലൂക്കാ:4;25-27). ആരുടെ അടുക്കലേക്ക് അയയ്ക്കപ്പെടുന്നുവോ അവരുടെ അടുക്കലെയ്ക്കാണ് പ്രവാചകര്‍ കടന്നുചെല്ലുന്നത്. ആരെ സൗഖ്യപ്പെടുത്താന്‍ ദൈവം കല്പിക്കുന്നുവോ അവരെ മാത്രമാണ് ദൈവപുരുഷന്മാര്‍ സൗഖ്യപ്പെടുത്തുന്നത്. ഇവിടെയെല്ലാം നിയന്ത്രിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ദൈവമാണ്. അവിടുന്ന് ഇച്ഛിക്കാത്തത് പ്രവര്‍ത്തിക്കാനുള്ള കഴിവൊന്നും പ്രവാചകന്മാര്‍ക്കോ അപ്പസ്തോലന്മാര്‍ക്കോ ദൈവശുശ്രൂഷകര്‍ക്കോ ഇല്ല! ഇതുതന്നെയാണ്, ദൈവത്താല്‍ അയയ്ക്കപ്പെടുന്നവരുടെ അടയാളവും!
വട്ടായിലച്ചന്റെമേല്‍ കൊലക്കുറ്റം ആരോപിച്ചുകൊണ്ട് ഉറഞ്ഞുതുള്ളുന്ന മറുനാടന്‍ മഞ്ഞയുടെ ഏതെങ്കിലും ലേഖകര്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ല എന്ന് ഈ മഞ്ഞതന്നെ സമ്മതിക്കുന്നുണ്ട്. ഇവരുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടാണത്രെ ഇവര്‍ ഇത് അറിഞ്ഞത്! മനുഷ്യരെ പറ്റിക്കുന്ന മറുനാടന്‍ മഞ്ഞയ്ക്ക് ദൈവത്തെ കബളിപ്പിക്കാന്‍ സാധിക്കുമോ? ബിട്ടീഷ് മലയാളിയുടെ നടത്തിപ്പുകാരനും മറുനാടന്‍ മഞ്ഞയും രണ്ടാണോ? കേരളത്തിലെ ക്രൈം എന്ന മഞ്ഞപ്പത്രത്തിന്റെ സമ്പൂര്‍ണ്ണ അവകാശിയായ നന്ദകുമാര്‍ പ്രസിദ്ധീകരിക്കുന്ന അനേകം അശ്ലീല മാസികകള്‍ ഉണ്ട്. ഇവയ്ക്കൊന്നും നാഥനില്ലെങ്കിലും ഒരേ അച്ചുകൂടത്തില്‍ അച്ചടിക്കുകയും ഒരേ സ്ഥാപനത്തില്‍നിന്നു പുറത്തിറങ്ങുകയും ഒരേ ഏജന്റുമാര്‍ വിതരണം ചെയ്യുകയും ചെയ്യുന്ന ഈ പ്രസിദ്ധീകരണങ്ങളുടെ നാഥനെ തിരിച്ചറിയാന്‍ സാമാന്യബുദ്ധി മാത്രം മതി. ഇതുതന്നെയാണ് മറുനാടന്‍ മലയാളിയും ബ്രിട്ടീഷ് മലയാളിയും തമ്മിലുള്ള ബന്ധം! ഈ വിഷയത്തില്‍ ഇതിനപ്പുറം എന്തെങ്കിലും പറയാന്‍ മനോവ ആഗ്രഹിക്കുന്നില്ല.
മറുനാടന്‍ മഞ്ഞയുടെ ആത്മരോഷം!
വട്ടായിലച്ചനെയും സെഹിയോന്‍ മിനിസ്ട്രിയെയും ദൈവം ഉയര്‍ത്തുന്നത് കണ്ട് പരിഭ്രാന്തരായ അനേകം പ്രസ്ഥാനങ്ങളില്‍ ഒന്നാണ് മറുനാടന്‍ മലയാളി എന്ന മഞ്ഞപ്പത്രം! മറുനാടന്‍ മലയാളിയുടെ ഓരോ വരികള്‍ക്കിടയിലും ഈ വേദന തെളിഞ്ഞുകാണാം. ഷാജന്റെ ചില വേദനകള്‍ നോക്കുക:ജ്ഞാനക്കണ്ണിലൂടെ ഭൂലോകത്തെ എല്ലാവരുടെയും രഹസ്യങ്ങള്‍ അറിയുന്ന അത്ഭുത ധ്യാന ഗുരുവിന്റെ ധ്യാനാഘോഷത്തില്‍ തന്നെ നടന്ന ഈ ദാരുണ സംഭവം എന്തുകൊണ്ടാണ് തന്റെ പ്രത്യേക ശക്തിമൂലം കുഞ്ഞിന്റെ ജീവന് സംരക്ഷണം നല്‍കാതിരുന്നത്?(മറുനാടന്‍ ഷാജന്‍). ധ്യാനഗുരുവിന്റെ ശക്തിയാണ് സുവിശേഷപ്രഘോഷണങ്ങളില്‍ സംഭവിക്കുന്നതെന്ന് കരുതുന്ന സാജനെപ്രതി മനോവ വേദനിക്കുന്നു. ഇത്തരം വിടുവാത്തരങ്ങള്‍ വിളമ്പാന്‍ തക്കവണ്ണം ക്രൈസ്തവ നാമധാരികള്‍ അധഃപതിച്ചതില്‍ സഭാധികാരികള്‍ക്കും മാതാപിതാക്കള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ട്. ഷാജന്റെ രോഷം ഇങ്ങനെ തുടരുന്നു: അത്ഭുതങ്ങളുടെ മുതലാളിയായ ധ്യാനഗുരുവിനെ അറിയിച്ചില്ല എന്നതാണ് ആദ്യ മറുപടി. എന്നുവച്ചാല്‍, അറിയിച്ചിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷപ്പെടുത്താമായിരുന്നു എന്നോ?എന്തുകൊണ്ട് ഒന്ന് കണ്ണടച്ചാല്‍ പതിനായിരങ്ങളുടെ രഹസ്യങ്ങള്‍ കണ്‍മുന്‍പില്‍ തെളിയുന്ന അത്ഭുതക്കാരായ നടത്തിപ്പുകാര്‍ക്ക് ഈ അത്യാഹിതം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല എന്ന സംശയം ന്യായമല്ലേ?(മറുനാടന്‍ ഷാജന്‍). ന്യായമാണോ ഷാജാ? എന്താണ് ഷാജന്‍ ഇത്രമാത്രം നെഞ്ചുപോട്ടുന്നത്? വട്ടായിലച്ചന്റെ ശുശ്രൂഷകളോട് നിനക്കുള്ള അസഹിഷ്ണുത നിന്റെ വാക്കുകളില്‍ ഇല്ലേ? സാരിത്തുമ്പില്‍ തൂങ്ങി നടന്നിട്ടും പെയ്ഡ് വാര്‍ത്തകള്‍ ചമച്ചിട്ടും സെഹിയോന്‍ മിനിസ്ട്രിയോളം ഉയരാന്‍ കഴിയാത്തതിന്റെ വേദനയാണ് ഈ വാക്കുകളില്‍ കാണുന്നത്.
ഷാജന്‍ എന്ന മാധ്യമ ശിഖണ്ഡിയുടെ വേദന ഇവിടെയൊന്നും അവസാനിക്കുന്നില്ല. ഇവന്റെ ജല്പനങ്ങള്‍ ഇങ്ങനെ തുടരുന്നു: കഷ്ടം! അത്ഭുതങ്ങള്‍ക്കായി വ്യക്ത്യാരാധന നടത്തുന്ന മനുഷ്യര്‍ എന്താണ് കണ്‍മുന്നില്‍ നടക്കുന്ന സത്യത്തെ തിരിച്ചറിയാത്തത്? കപട സന്യാസികളുടെയും ധ്യാനക്കച്ചവടക്കാരുടെയും കണ്‍കെട്ടില്‍ മയങ്ങി,അവരുടെ കപടതയെ ആരാധിക്കാന്‍ പോയ ഒരു കുടുംബം നഷ്ടമാക്കിയത് അവരുടെ പിഞ്ചോമനയെയാണ്!(മറുനാടന്‍ ഷാജന്‍). എന്തൊരു ധാര്‍മ്മീക രോക്ഷം?! നീ നിന്റെ പിന്നോട്ട് ഒന്ന് നോക്കു ഷാജാ; സ്വന്തം പിതാവിനെ അഗതിമന്ദിരത്തില്‍ ആക്കിയിട്ടു സദാചാരം പ്രസംഗിക്കുന്നതിനെ മലയാളത്തില്‍ ഒരു പ്രയോഗത്തിലൂടെ വിശേഷിപ്പിക്കാറുണ്ട്. വേശ്യയുടെ ചാരിത്യ പ്രസംഗം എന്നാണത്! അച്ചന്റെ ധ്യാനം കൂടാന്‍ പോയ പതിനായിരങ്ങളില്‍ മറ്റാരുടെയും കുഞ്ഞുങ്ങള്‍ക്ക് ഈ ദുരന്തം ഉണ്ടായില്ല. ഒരുപാട് തത്വങ്ങള്‍ വിളിച്ചുകൂകിയ സാംസ്കാരിക വിഡ്ഢികളോട് ഒന്നു ചോദിക്കട്ടെ: വട്ടായിലച്ചന്റെ ധ്യാനത്തില്‍ പങ്കെടുത്ത അനേകം വ്യക്തികളുടെ കുഞ്ഞുങ്ങള്‍ ഇന്നും ജീവിച്ചിരിപ്പുണ്ടല്ലോ? ഷാജന്‍ ഈ ധ്യാനത്തില്‍ പങ്കെടുക്കാത്തതുകൊണ്ട്, നീയോ നിന്റെ സന്തതികളോ ദീര്‍ഘകാലം ജീവിക്കുമെന്ന് നീ കരുതുന്നുണ്ടോ? ഒരു കുഞ്ഞിന്റെ മരണത്തെ ധനസമ്പാദന മാര്‍ഗ്ഗമാക്കുന്ന നിന്നോളം അധഃപതിച്ച മറ്റൊരാളെ നിനക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?
വീണുപൊലിഞ്ഞ ആ മാലാഖക്കുട്ടി ഒരു സാക്ഷ്യമാണ്. പണമുള്ള മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം ലക്ഷങ്ങള്‍ മുടക്കി പറന്നു നടന്ന്‍, അദ്ഭുത രോഗശാന്തിയുടെയും വിടുതലുകളുടെയും പ്രഖ്യാപനങ്ങളുമായി ഈ അദ്ഭുതപ്രവര്‍ത്തന മൊത്തവ്യാപാരികള്‍ കപടതയുടെ മൊത്തവ്യാപാരികളായ ദുരാത്മാക്കളാണെന്നു സാക്ഷ്യം(മറുനാടന്‍ ഷാജന്‍). ഈ വാചകം ആര്‍ക്കും മനസ്സിലായില്ലെങ്കില്‍ അദ്ഭുതപ്പെടാനില്ല! ആത്മരോഷം വര്‍ദ്ധിക്കുമ്പോള്‍, ചിലരുടെ വാക്കുകള്‍ ഭാഷകളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നത് സ്വാഭാവികമാണ്. സെഹിയോന്‍ മിനിസ്ട്രിയുടെ വളര്‍ച്ചയില്‍ അസൂയപൂണ്ട ദുരാത്മാവ് എന്തോ പിച്ചുംപേയും പറഞ്ഞതായി മാത്രമേ മനോവയും ഈ വാക്കുകളെ കാണുന്നുള്ളൂ! സമനിലതെറ്റിയ ഒരുവന്‍ വിളിച്ചുകൂവുന്ന വാക്കുകളുടെ വ്യാകരണം പരിശോധിക്കുന്നതുതന്നെ അവിവേകമാണല്ലോ! ഇവന്റെ വേദനകള്‍ കുറിച്ചുവച്ചിരിക്കുന്ന വരികളിലേക്ക് കൂടുതല്‍ കടക്കാന്‍ മനോവ ശ്രമിക്കുന്നില്ല. എന്നാല്‍, ഇവന്റെ വേദനയുടെ കാരണം പണമാണെന്ന വസ്തുത തിരിച്ചറിയാന്‍ കഴിയുന്ന വരികള്‍ ഇവിടെ കുറിക്കേണ്ടിയിരിക്കുന്നു. ഇംഗ്ലണ്ടിലെ പ്രവാസികളുടെയിടയില്‍നിന്ന് കോടികള്‍ സമ്പാദിച്ചുകൊണ്ടാണ് വട്ടായിലച്ചന്‍ പോകുന്നതെന്ന് ഇവന്‍ പറയുന്നു. ഇവന് ഈ കണക്ക് എവിടെനിന്നു കിട്ടിയെന്നു മനോവയ്ക്കറിയില്ല. ഇതിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നതിനുമുമ്പ് മറ്റു ചില ഞരമ്പുരോഗികളുടെ വികാരങ്ങള്‍ക്കൂടി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
പ്രവാസികളുടെയിടയില്‍ ജീവിക്കുകയും, എന്നാല്‍ ആഗ്രഹിച്ചതുപോലെ ഒന്നും നേടാന്‍ കഴിയാതെപോകുകയും ചെയ്ത ചില അസംതൃപ്തരുണ്ട്. ഷാജനെപ്പോലെതന്നെ ഇവരുടെയും എതിരാളി ദൈവമാണ്! ദൈവത്തെ എതിരാളിയായി പരിഗണിച്ചിരിക്കുന്ന ഇവര്‍ക്ക് ദൈവമക്കളെ കാണുന്നതുതന്നെ വേദനയാണ്! ആത്മീയമായ കാര്യങ്ങളെക്കുറിച്ചു കേള്‍ക്കുന്നതുപോലും അരോചകമായിരിക്കുന്ന ഇവരും ഇന്ന് ഉറഞ്ഞുതുള്ളുകയാണ്! വട്ടായിലച്ചന്‍ സുവിശേഷസത്യങ്ങള്‍ പ്രസംഗിക്കുന്നതാണ് ഇവരുടെ ഏറ്റവും വലിയ വേദന. മാത്രവുമല്ല, അച്ചന്‍ സംബന്ധിക്കുന്ന യോഗങ്ങളില്‍ തടിച്ചുകൂടുന്ന ദൈവമക്കളെ കാണുന്നതും ഇവറ്റകള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല! ഇവരുടെയൊക്കെ പ്രശ്നങ്ങള്‍ക്ക് ആധാരമായ കാരണങ്ങളെക്കുറിച്ച് ബൈബിള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതാണ് ആ വചനം: തങ്ങളുടെ ദൈവത്തിന്റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവര്‍ത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു(ഹോസി:5;4). പ്രവാസജീവിതകാലത്ത് ലഭിച്ച അമിതസ്വാതന്ത്ര്യം ദുരുപയോഗിച്ച്, വ്യഭിചാരികാളായിത്തീര്‍ന്നവരെ കെട്ടിയിട്ടിരിക്കുന്ന ദുര്‍ഭൂതമാണ് ഇന്നിവരെ നയിക്കുന്നത്. ഈ അവസ്ഥയില്‍ കെട്ടപ്പെട്ട ചില വ്യക്തികളുടെ ഹൃദയനൊമ്പരം ശ്രദ്ധിക്കാം.
അലക്സ് കണിയാമ്പറമ്പില്‍ എന്നൊരുവന്‍ ഇംഗ്ലണ്ടിലെ പ്രവാസികളുടെയിടയില്‍ അസംതൃപ്തനായി ജീവിക്കുന്നുണ്ട്. സ്വന്തം കുടുംബത്തില്‍പ്പോലും അംഗീകരിക്കപ്പെടാത്തതിന്റെ ദുഃഖം ഇവനിലൂടെ ഒരു മഞ്ഞപ്പത്രത്തിന്റെ ഉത്ഭവത്തിനു കാരണമായി. ഈ മഞ്ഞപ്പത്രത്തിന്റെ പേര് ബിലാത്തി മലയാളി എന്നാണ്! അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്നൊരു ചൊല്ലുണ്ട്. അങ്ങാടിയിലും അമ്മയോടും തോറ്റവന്റെ വേദനയാണ് അലക്സിന്റെ പത്രം! ഇംഗ്ലണ്ടിലെ മലയാളി പ്രവാസികളുടെയിടയില്‍ കുഞ്ഞിന്റെ മരണം ആഘോഷമാക്കിയ ചുരുക്കം ചിലരില്‍ ഒരുവനാണ് അലക്സ് കണിയാമ്പറമ്പില്‍! ഇവന്റെ ആത്മരോഷം അതേപടി മനോവയുടെ താളുകളില്‍ കുറിക്കാന്‍ കഴിയാത്തതില്‍ വായനക്കാര്‍ ക്ഷമിക്കുക! എന്താണു കാരണമെന്ന് അവന്റെ എഴുത്തുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ഇവനെപ്പോലെയുള്ള ചിലര്‍ക്കൂടി ഇംഗ്ലണ്ടില്‍ ജീവിക്കുന്നുണ്ട്. ഇവരുടെ എണ്ണം വളരെ കുറവാണെന്നതില്‍ നമുക്ക് ആശ്വസിക്കാം. കാരണം, ഇത്തരത്തിലുള്ളവര്‍മൂലമാണ് സോദോം-ഗൊമോറ ദേശങ്ങള്‍ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചേര്‍ന്നത്. ഇത്തരക്കാര്‍ ഭൂമിയുടെ പരിസ്ഥിതിക്കുതന്നെ ഭീഷണിയാണ് എന്നതാണു വസ്തുത! ആയതിനാല്‍, ഇവറ്റകളുടെ ജല്പനങ്ങളില്‍, അല്പമെങ്കിലും സഭ്യതയ്ക്ക് യോജ്യമായ ചിലത് വായനക്കാര്‍ക്കുവേണ്ടി വെളിപ്പെടുത്തുകയാണ്. അവയിലുള്ള അസഭ്യത സാദരം ക്ഷമിക്കുക.
അലക്സിന്റെ ഏറ്റവും വലിയ വേദന ഇതാണ്: ഇതിനോടകം ഫേസ്ബുക്കില്‍ നിന്ന് സാത്താന്റെ നാവുള്ളവന്‍ എന്ന ലേബല്‍ ഈയുള്ളവന് ലഭിച്ചുകഴിഞ്ഞു. എന്റെ ഉദ്ദേശശുദ്ധി എനിക്കെങ്കിലും വ്യക്തമായതുകൊണ്ട് അത്തരം വാക്കുകള്‍ എന്നെ അലോസരപ്പെടുത്തുന്നില്ല. എന്നോട് വിയോജിക്കുന്നവര്‍ക്ക് അതിനുള്ള അവകാശത്തെ ഞാന്‍ മാനിക്കുന്നു(അലക്സ് കണിയാന്‍). മറ്റുള്ളവര്‍ക്ക് യാഥാര്‍ത്ഥ്യം ബോധ്യമായതിലുള്ള രോദനം ഈ വാക്കുകളിലുണ്ട്. സ്വന്തം മഞ്ഞപ്പത്രത്തെ പ്രവാസികള്‍ തള്ളിക്കളഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ആശ്രയിച്ചിരിക്കുകയാണ് കണിയാന്‍പറമ്പന്‍. ഇയാള്‍ക്ക് സഹിക്കാന്‍ കഴിയാത്തത് കരിസ്മാറ്റിക് മുന്നേറ്റങ്ങളെയാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇന്ന് ലോകത്തു ജീവിക്കുന്ന മനുഷ്യനെ നവീകരിക്കാന്‍ തങ്ങളാലാവുന്നത് ചെയ്യുന്നവരെ എന്തിനാണ് ഇവന്‍ അസഹിഷ്ണുതയോടെ വീക്ഷിക്കുന്നത്. ഇവനെപ്പോലെയുള്ള കയ്പ്പുവൃക്ഷങ്ങള്‍ സമൂഹത്തിനു ഭീഷണിയാണെന്ന് ദൈവംതന്നെ മുന്നറിയിപ്പു തന്നിട്ടുണ്ട്. ഈ വചനം നോക്കുക: കയ്പുള്ള വിഷ ഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്(നിയമം:29;18). ഇത്തരത്തിലുള്ള വേരുകളില്‍ ചിലത് സഭയില്‍ ഉണ്ടെന്നതാണ് ഏറെ ദുരന്തകരം! ദൈവത്തിലേക്ക് നയിക്കുന്നവരെ ആക്ഷേപിക്കാന്‍ ഇറങ്ങിപുറപ്പെട്ടിരിക്കുന്ന ഇത്തരക്കാരെ തിരിച്ചറിയാതിരുന്നാല്‍ അപകടമാണ്. ഈ ലോകത്ത് ആദ്ധ്യാത്മിക ശുശ്രൂഷ ചെയ്യുന്ന ശ്രേഷ്ഠരില്‍ പ്രഥമ സ്ഥാനത്തു നിര്‍ത്താന്‍ എന്തുകൊണ്ടും യോഗ്യതയുള്ള വട്ടായിലച്ചനോടുള്ള അലക്സിന്റെ അസഹിഷ്ണുത തികച്ചും വ്യക്തിപരമാണ്. അതുപോലെതന്നെ, ഇവനെ പിന്തുണയ്ക്കുന്ന ചുരുക്കം ചിലരുണ്ട്. അവര്‍ക്കും വ്യക്തിപരമായ ചില വേദനകള്‍ ദൈവത്തോടുണ്ട്!
വട്ടായിലച്ചന്റെ ധ്യാനം കൂടിയിട്ടും ഗുഹ്യരോഗം സുഖപ്പെട്ടില്ല എന്ന കാരണത്താല്‍ അശ്ലീലവര്‍ഷവുമായി ഇറങ്ങിയിരിക്കുന്ന ദീപാ സന്തോഷാണ് അലക്സിന്റെയും ഷാജന്റെയും വലിയൊരു പിന്തുണക്കാരി. ദീപ ഒരു കാര്യം മനസ്സിലാക്ക്: അനുതപിക്കുകയും പാപമോചനത്തിനായി യാചിക്കുകയും ചെയ്‌താല്‍, വട്ടായിലച്ചന്റെ ധ്യാനം കൂടാതെതന്നെ നിന്റെ രോഗം ദൈവം സുഖപ്പെടുത്തിയേക്കാം. വട്ടായിലച്ചന്‍ തൊട്ടു സുഖപ്പെടുത്താതില്‍ നീ വേദനിക്കരുത്. ചെയ്തുകൊണ്ടിരിക്കുന്ന പാപങ്ങളില്‍നിന്നുള്ള വിടുതലിനുവേണ്ടി നീ ശ്രമിക്കുക. സന്തോഷിനുപോലും ഇത് ഗുണകരമാകും! ഇംഗ്ലണ്ടിലെ പ്രവാസിയായ സെബാസ്റ്യന്‍ കാക്കനാടിന്റെ പ്രശ്നവും തത്തുല്യമാണ്. ഇയാള്‍ക്കു നല്‍കാനുള്ള ഉപദേശവും മറ്റൊന്നല്ല. രശ്മി പ്രകാശ് രാജേഷ് എന്ന ടോയ്‌ലറ്റ് കവയത്രിയുടെ പ്രശ്നവും ഇതുതന്നെയാണ്. എന്നാല്‍, ജേക്കബ് കോയിവിളയുടെ വേദന വ്യത്യസ്തമാണ്; വട്ടായിലച്ചന്‍ പണമുണ്ടാക്കുന്നതാണ് കോഴിവിളയുടെ രോദനം! വ്യക്തിപരമായ ഈ വിഷയങ്ങള്‍ വട്ടായിലച്ചനുമേലും സെഹിയോന്‍ മിനിസ്ട്രിയുടെമേലും ആരോപിക്കാന്‍ ശ്രമിക്കുന്നവരെ ലോകം തിരിച്ചറിയുന്നുണ്ട്. നോട്ടിങ്ഹാമില്‍ ദാരുണമായി കൊല്ലപ്പെട്ട കുഞ്ഞിന്റെമേല്‍ വാഹനം കയറ്റിയത് സെഹിയോനുമായി ബന്ധപ്പെട്ട ആരെങ്കിലുമാണോ? ഈ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍മുതല്‍ സെഹിയോന്റെ പ്രതിനിധിയായി ഫാദര്‍ സോജി ഒലിക്കല്‍ ഉണ്ടായിരുന്നുവെന്ന് മറുനാടന്‍ മഞ്ഞതന്നെ സമ്മതിക്കുന്നുമുണ്ട്. പിന്നെ എന്താണ് സംഘാടകര്‍ ചെയ്ത തെറ്റ്? അച്ചന്‍ പ്രാര്‍ത്ഥിക്കാത്തതോ? നാണമില്ലേ ഷാജാ നിനക്ക്?
ടോം ജോസ് തടിയമ്പാട് എന്നപേരില്‍ കരിസ്മാറ്റിക് വിരുദ്ധ സന്ദേശങ്ങളുമായി സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടത്തുന്നവന്റെയും ആവലാതി സമ്പത്താണ്. കടല്‍ കടന്നുവന്ന് വട്ടായിലച്ചന്‍ പണം കൊയ്തുകൊണ്ടുപോകുന്നു എന്നതാണ് ഇവറ്റകളുടെയെല്ലാം ആവലാതി. ഇവരോ ഇവരുടെ ആരെങ്കിലുമോ എന്തെങ്കിലും സംഭാവന സെഹിയോന്‍ മിനിസ്ട്രിയ്ക്ക് ചെയ്തിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഇംഗ്ലണ്ടില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും അറിയാം. ദൈവവചന ശുശ്രൂഷയ്ക്കെന്നല്ല, സ്വന്തം മാതാപിതാക്കള്‍ക്കുപോലും യാതൊരു ഉപകാരവുമില്ലാത്ത ഇവറ്റകളാണ് ധാര്‍മ്മീകതയുടെ മൊത്തവ്യാപാരം ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. ധ്യാനഗുരുക്കന്മാര്‍ ഇംഗ്ലണ്ടില്‍ കാലെടുത്തുവയ്ക്കരുത് എന്നാണ് ടോം ജോസ് തടിയമ്പാടന്റെ അന്ത്യശാസനം. സാരിത്തുമ്പില്‍ കടിച്ചുതൂങ്ങി ഇംഗ്ലണ്ടിലേക്ക് ഇവന്‍ ചേക്കേറിയപ്പോള്‍ ഇവനു സ്ത്രീധനമായി കിട്ടിയ മണ്ണാണ് ആ രാജ്യമെന്ന് കരുതിയത് ഇവന്റെ വിവരക്കേട്! തടിയമ്പാട്ടുനിന്ന് ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ ശരീരത്തില്‍ ഉണ്ടായിരുന്ന പൊരിഞ്ചു മാത്രമേ ഇവന്റെ മാറിയിട്ടുള്ളൂ. ആത്മാവിലും കണ്ണുകളിലും നിറഞ്ഞുനില്‍ക്കുന്ന ചെതുമ്പലുകള്‍ ഇനിയും ഇളകിമാറിയിട്ടില്ല! ബോഡി ലോഷനുകള്‍ ഉപയോഗിച്ചാല്‍ അതു നീക്കിക്കളയാന്‍ കഴിയാത്തതുതന്നെയാണ് നിന്റെ പ്രശ്നം! നിന്നെപ്പോലെയുള്ള നപുംസകങ്ങള്‍ തലകുത്തിമറിഞ്ഞിട്ടും വട്ടായിലച്ചന്റെ ശുശ്രൂഷകള്‍ അഭംഗുരം തുടരുന്നതില്‍ നീ അസ്വസ്ഥപ്പെട്ടിട്ടു കാര്യമില്ല. കാരണം, ഈ ശുശ്രൂഷയെ നയിക്കുന്നത് നിന്റെ പൗണ്ട് അല്ല; പരിശുദ്ധാത്മാവാണ്!
ഇവര്‍ക്കെല്ലാം വേദന ജനിപ്പിച്ച സാമ്പത്തിക പ്രശ്നങ്ങളിലേക്ക് ഇനി പ്രവേശിക്കാം.
വിദേശരാജ്യങ്ങളില്‍നിന്നു പണം കൊയ്യുന്ന വട്ടായിലച്ചന്‍!
വിദേശരാജ്യങ്ങളില്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ വട്ടായിലച്ചനു ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് മറുനാടന്‍ മലയാളിയുടെ കൊച്ചുമുതലാളിയ്ക്ക് എന്തറിയാം? വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുമ്പോള്‍ നിനക്കു കിട്ടുന്നതിനേക്കാള്‍, കൂടുതല്‍ ലഭിക്കുന്നുണ്ട് എന്നതാണോ നിന്റെ പരിദേവനം? നിന്റെയോ നിന്റെ ആശ്രിതരുടെയോ ഒരു ചില്ലിക്കാശും കത്തോലിക്കാസഭയ്ക്ക് ഇന്നുവരെ ലഭിച്ചിട്ടില്ല. വല്ലപ്പോഴും പള്ളിയില്‍പ്പോയി നാവുനീട്ടി വാങ്ങുന്ന തിരുവോസ്തിയ്ക്ക് നീ കാണുന്ന വില എത്രയാണെന്ന് മനോവയ്ക്കറിയില്ല. അതില്‍ ഉപയോഗിക്കുന്ന ഗോതമ്പുമാവിന്റെ വിലപോലും സൗജന്യമായി ആസ്വദിക്കുന്ന ഷാജാ, നീ ഒരുകാര്യം ഓര്‍ക്കുക: ഇംഗ്ലണ്ടില്‍ ഒരു ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒരുക്കുന്നതിന് എന്തുമാത്രം സാഹസമുണ്ടെന്ന്! നീ തന്നെ പറഞ്ഞുവല്ലോ, നാല്പതുലക്ഷം രൂപാ ചിലവിട്ടാണ് ഹാള്‍ എടുക്കുന്നതെന്ന്? അതിനേക്കാള്‍ എത്രയോ ചിലവുകള്‍ മറ്റു വിധത്തില്‍ ഉണ്ടാകുമെന്ന് നിനക്ക് ഊഹിക്കാന്‍ കഴിയില്ലേ?
ലാഭം പ്രതീക്ഷിച്ചല്ല ആ സംഘാടകര്‍ ഓരോ കണ്‍വെന്‍ഷനുകളും ഒരുക്കുന്നത്; നിന്നെപ്പോലെയുള്ളവരുടെ ആത്മരക്ഷ ലക്ഷ്യമാക്കിയാണ്! ഓരോ കണ്‍വെന്‍ഷനുകളും കഴിയുമ്പോള്‍ സംഘാടകരുടെ കയ്യില്‍നിന്നു പതിനഞ്ചു ലക്ഷത്തിലധികം രൂപ നഷ്ടപ്പെടുന്നത് മനോവയ്ക്ക് നേരിട്ടറിയാം. ഇതൊരു നഷ്ടമായി കണക്കാക്കാതെ, ദൈവശുശ്രൂഷയ്ക്ക് സമര്‍പ്പണം ചെയ്യുന്നതായി പരിഗണിക്കുന്ന സംഘാടകരെ ഈ അവസരത്തില്‍ മനോവ ശ്ലാഘിക്കുന്നു. ഷാജനും കൂട്ടാളികളും എത്ര കുരച്ചാലും, ആത്മീയ ശുശ്രൂഷകരായ നിങ്ങള്‍ക്ക് ഈ ഭൂമിയില്‍ത്തന്നെ ലഭിക്കാന്‍ പോകുന്ന പ്രതിഫലം ചെറുതായിരിക്കില്ല! നിങ്ങളുടെ പ്രതിയോഗികളെപ്രതി നിങ്ങള്‍ ആകുലരാകേണ്ടാ: സുവിശേഷം പ്രചരിക്കപ്പെട്ട കാലംമുതല്‍ ഇതുപോലുള്ള ശപിക്കപ്പെട്ട സന്തതികള്‍ ലോകത്ത് വിഹാരിച്ചിരുന്നു. അവരുടെ ദാരുണമായ അന്ത്യവും ലോകം കണ്ടു!
വട്ടായിലച്ചന്റെ നേതൃത്വത്തിലുള്ള വചനശുശ്രൂഷകളെ അസിഹിഷ്ണുതയോടെ കാണുന്ന അനേകര്‍ സഭയിലുണ്ട്. കരിസ്മാറ്റിക് വിരുദ്ധതയുടെ തിമിരം ബാധിച്ച മെത്രാന്മാരും വൈദീകരും മാത്രമല്ല, ഇവരുടെ നിഴലായി പ്രവര്‍ത്തിക്കുന്ന അത്മായരും ചേര്‍ന്ന് സെഹിയോന്‍ ശുശ്രൂഷകളെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ വിളിച്ചുചേര്‍ക്കുന്ന സമ്മേളനങ്ങളില്‍ ആളെ കിട്ടാത്തതും വചനത്തോടുള്ള വെറുപ്പുമാണ് ഈ അസഹിഷ്ണുതയുടെ മൂലകാരണം. വട്ടായിലച്ചന്റെ ശുശ്രൂഷകളിലേക്ക് പതിനായിരങ്ങളെ എത്തിക്കുന്നത് മനുഷ്യരല്ല, പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ ഷാജനും അലക്സും എന്നല്ല, ഏത് മെത്രാന്‍ വിചാരിച്ചാലും നടക്കില്ല. വട്ടായിലച്ചന്‍ അല്ലെങ്കില്‍ മറ്റാരെയെങ്കിലും അവിടുന്ന് ഉയര്‍ത്തും. ഈ സമ്മേളനങ്ങളെ അലങ്കോലപ്പെടുത്താന്‍ പിശാച് ശ്രമിക്കുമെന്ന കാര്യത്തിലും ആരും സംശയിക്കേണ്ട. ഇവിടെ സംഭവിച്ചതും അതുതന്നെയാണ്. പിശാചിന്റെ കൂട്ടാളികള്‍ ഈ സംഭവത്തെ ആഘോഷമാക്കുകയും വിറ്റ് കാശാക്കുകയും ചെയ്യുന്നതാണ് ഈ ദിവസങ്ങളില്‍ നാം കണ്ടത്!
ഇംഗ്ലണ്ടില്‍ എല്ലാ വര്‍ഷങ്ങളിലും വട്ടായിലച്ചന്റെ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാറുണ്ട്. ലക്ഷങ്ങള്‍ മുതല്‍മുടക്കി അവിടുത്തെ വിശ്വാസികളാണ് ഇത് സംഘടിപ്പിക്കുന്നത്. ഇവിടെയൊരു ദാരുണ സംഭവം ഉണ്ടായപ്പോള്‍, അതിനെപ്രതി അച്ചന്‍ എന്തുചെയ്യണമായിരുന്നു? ദൈവവചനത്തിനുവേണ്ടി ദാഹിച്ചെത്തിയ പതിനായിരങ്ങളെ മറന്നുകൊണ്ട് അപക്വമായ നിലപാട് എടുക്കണമായിരുന്നോ? ഷാജന്റെയും സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധിക്കപ്പെടാന്‍ ശ്രമിക്കുന്ന വിഡ്ഢികളുടെയും വീടുകളില്‍ ഒരു വിവാഹവിരുന്ന് ഒരുക്കുകയും, അതില്‍ ക്ഷണിക്കപ്പെട്ട ഒരു വ്യക്തി മരിക്കുകയും ചെയ്‌താല്‍, ആ വിവാഹം നിങ്ങള്‍ ഉപേക്ഷിക്കുമോ? ഇവിടെ അച്ചന്‍ എടുത്തതിനേക്കാള്‍ പക്വതയുള്ള മറ്റൊരു നിലപാടുമില്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് അറിയാം.
ധ്യാനക്കച്ചവടം നടത്തി പണമുണ്ടാക്കുന്നുവെന്നാണ് പലരുടെയും ആവലാതി. നിങ്ങളൊക്കെ എത്ര രൂപ ഈ കണ്‍വെന്‍ഷനിലേക്ക് സംഭാവന ചെയ്തു? വിശ്വാസികള്‍ അവരുടെ സമ്പത്ത് വിനിയോഗിച്ചു ദൈവത്തെ മഹത്വപ്പെടുത്തുന്നതില്‍ അവിശ്വാസികള്‍ എന്തിനു വേദനിക്കുന്നു? ഒരു ചില്ലിക്കാശുപോലും വട്ടായിലച്ചന്‍ കൊണ്ടുപോകുന്നില്ലെന്നു മനോവയ്ക്കറിയാം. അട്ടപ്പാടിയില്‍ നടക്കുന്ന ധ്യാനങ്ങളില്‍ പങ്കെടുക്കുന്ന വ്യക്തികളില്‍നിന്ന് യാതൊരു ഫീസും ഈടാക്കുന്നില്ലെന്ന വസ്തുതയും മനോവയ്ക്കറിയാം. അഞ്ഞൂറും ആയിരവും വാങ്ങി യോഗാധ്യാനങ്ങള്‍ നടത്തുന്നവരുടെ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലായത് വട്ടായിലച്ചന്‍ മൂലമാണോ? ആയിരം രൂപ ഫീസ് വാങ്ങിയാലും വട്ടായിലച്ചന്റെ ധ്യാനം കൂടാന്‍ ആളുകള്‍ ഒഴുകിയെത്തും! കാരണം, അവിടെ പ്രവര്‍ത്തിക്കുന്നത് പരിശുദ്ധാത്മാവാണ്! ഈ ആത്മാവിനെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെടും. കാരണം, അവര്‍ തൊഴിക്കുന്നത് തോട്ടിമുള്ളിലാണ്!
കേരളത്തിലെ ഏറ്റവും പിന്നോക്കമായ അട്ടപ്പാടി എന്ന സ്ഥലത്തേക്ക് പതിനായിരങ്ങള്‍ ഒഴുകുന്നത് കാണുമ്പോള്‍ എന്തിനാണ് വേവലാതിപ്പെടുന്നത്? വിവിധ രാജ്യങ്ങളില്‍ ഈ അച്ചന്‍ ശുശ്രൂഷകള്‍ നയിക്കുന്നതിനെയോര്‍ത്ത് എന്തിനാണ് അസ്വസ്ഥരാകുന്നത്? നല്ലതു ചെയ്‌താല്‍ നിങ്ങളും ആദരിക്കപ്പെടില്ലേ? വാട്ടായിലച്ചന്റെ എല്ലാ ബോധ്യങ്ങളെയും അംഗീകരിച്ചുകൊണ്ടല്ല മനോവ ഇത് പറയുന്നത്. കത്തോലിക്കാ യുവജന മതബോധന ഗ്രന്ഥത്തെ ഉദ്ധരിച്ചുകൊണ്ട് ഇദ്ദേഹം നടത്തുന്ന പ്രഘോഷണങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് മനോവ പറയുന്നു: കത്തോലിക്കാസഭയിലെ ആത്മീയ മുന്നേറ്റങ്ങളില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്നത് സെഹിയോന്‍ ശുശ്രൂഷകള്‍ തന്നെയാണ്! ഇത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയുമാണ്! സാത്താന്റെ സിനഗോഗുകളില്‍നിന്നു പുറപ്പെട്ടിട്ടുള്ള മറുനാടന്‍ മഞ്ഞയ്ക്കും അനുചരന്മാര്‍ക്കും ഈ സത്യം തിരിച്ചറിയാന്‍ കഴിയില്ല. ടോം ജോസ് തടിയമ്പാടനെപ്പോലെ സാംസ്കാരിക ശിഖണ്ഡികള്‍ പിന്നിലുള്ളത് ഒരു ശക്തിയായി കരുതുമ്പോള്‍ ഇവറ്റകള്‍ക്ക് ഇതേ കഴിയുകയുള്ളൂ! ഇംഗ്ലണ്ടിലെ മലയാളികളുടെ പണമാണ് വട്ടായിലച്ചന്റെ വളര്‍ച്ചയ്ക്ക് നിദാനമെന്നു കരുതി അസിഡിറ്റി കൂട്ടാതെ ശാന്തരാകുക! വട്ടായിലച്ചനെ പരിശുദ്ധാത്മാവ് വളര്‍ത്തിയത് ഇംഗ്ലണ്ടിലെ പണംകൊണ്ടല്ല. ആത്മാവിനാല്‍ ഉയര്‍ത്തപ്പെട്ട വാട്ടായിലച്ചനെ മാത്രമേ ഇംഗ്ലണ്ട് കണ്ടിട്ടുള്ളൂ! അട്ടപ്പാടിയിലെ ദരിദ്രഗ്രാമത്തില്‍ വളര്‍ന്നുവന്ന ആത്മീയ ശുശ്രൂഷകളുടെ ഓരോപടിയും സസൂക്ഷ്മം വീക്ഷിച്ച മനോവയ്ക്ക് ഇത് ആധികാരികമായി പറയാന്‍ കഴിയും; ഇത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തിയാണ്!
ധന സമ്പാദനത്തിനു മാത്രമായി യൂറോപ്പില്‍ തമ്പടിച്ചിരിക്കുന്ന സി എം ഐ സഭയ്ക്കും മറ്റിതര സഭകള്‍ക്കും ഏറെ അസ്വസ്ഥതയുണ്ടാക്കുന്നത് കരിസ്മാറ്റിക് പ്രസ്ഥാനങ്ങളാണ്. കാരാണം, ഓട്ടന്‍തുള്ളലും ഭരതനാട്യവും മാത്രമല്ല, ഐറ്റം ഡാന്‍സ് നടത്തിയിട്ടുപോലും വട്ടായിലച്ചന്റെ ധ്യാനത്തില്‍ പങ്കെടുക്കുന്ന ആളുകളുടെ ഒരു ശതമാനം ആളുകളെപ്പോലും തങ്ങളുടെ സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍നിന്നെങ്കിലും ബഹുജനത്തിന്റെ പള്‍സ് മനസ്സിലാക്കാന്‍ കഴിയാത്ത നിങ്ങളല്ലേ വിഡ്ഢികള്‍? മനുഷ്യരെല്ലാം നിങ്ങളെപ്പോലെ അബദ്ധങ്ങളില്‍ വ്യാപരിക്കുന്നവരല്ല എന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും തിരിച്ചറിയുക!
മരിച്ചവരെ ഉയിര്‍പ്പിക്കാനോ രോഗശാന്തി കൊടുക്കാനോ വട്ടായിലച്ചനു കഴിയുമെന്ന് ദൈവത്തില്‍ വിശ്വസിക്കുന്ന ആരും കരുതുന്നില്ല. ഈ അച്ചനിലൂടെ മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടണം എന്നതാണ് ദൈവഹിതമെങ്കില്‍, അത് സംഭവിക്കുകതന്നെ ചെയ്യും. മറുനാട്ടില്‍ കിടന്ന് അസ്വസ്ഥപ്പെടുന്ന ആര് വിചാരിച്ചാലും അതില്‍ മാറ്റമുണ്ടാകില്ല. ശാരീരികമല്ലെങ്കിലും ആത്മീയമായി മൃതരായിരുന്ന അനേകരെ ഈ വൈദീകനിലൂടെ ദൈവം ജീവിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ജീവന്‍ പ്രാപിച്ചവര്‍ ഇല്ലായിരുന്നുവെങ്കില്‍ കത്തോലിക്കാസഭയുടെ പള്ളികള്‍ ഞായറാഴ്ചകളില്‍പ്പോലും ശൂന്യമാകുമായിരുന്നു!
ഇനിയും കൂടുതല്‍ വിവരണങ്ങളിലേക്ക് കടക്കാതെതന്നെ ഈ ലേഖനം ഉപസംഹരിക്കുകയാണ്. എന്നാല്‍, ഇത്രയുംകൂടി ചേര്‍ത്തുപറയാം: നോട്ടിങ്ഹാമില്‍ ദാരുണ മരണത്തിനിരയായ കുഞ്ഞിന്റെ മാതാപിതാക്കള്‍ കത്തോലിക്കാസഭയില്‍ അംഗമായതുകൊണ്ടുതന്നെ, ഈ കുഞ്ഞിന് ഇവര്‍ ജ്ഞാനസ്നാനം നല്‍കിയിട്ടുണ്ടാകാം. ആയതിനാല്‍ത്തന്നെ, ഈ കുഞ്ഞിന്റെ ആത്മാവിനെ ചൊല്ലി ആരും ഇനി വിലപിക്കേണ്ടതില്ല.
വാല്‍ക്കഷണം: ആത്മീയതയുടെ പേരില്‍ കള്ളനായങ്ങളുണ്ട്. എന്നാല്‍, സെഹിയോന്‍ ശുശ്രൂഷകള്‍ക്ക് ആരോടെങ്കിലും പണം ആവശ്യപ്പെടുന്നതായി മനോവയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ആവശ്യപ്പെടാതെതന്നെ ആത്മീയ ശുശ്രൂഷകളെ സഹായിക്കുവാന്‍ തയ്യാറാകുന്നവര്‍ ധന്യര്‍! ദൈവമക്കള്‍ അവരുടെ പണം എങ്ങനെ ചിലവഴിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം തടിയമ്പാടനോ ഷാജന്‍ സ്കറിയയ്ക്കോ ഇല്ല! വട്ടായിലച്ചന്റെ ധ്യാനംകൂടി ആരെങ്കിലും സൗഖ്യപ്പെടുന്നതുകണ്ട് അസൂയപ്പെട്ടിട്ട് കാര്യവുമില്ല. നിങ്ങള്‍ക്കും അനുഗ്രഹം പ്രാപിക്കാന്‍ അവസരമുണ്ട്.
വായനക്കാരില്‍നിന്നു പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു!<
കടപ്പാട് :മനോവ