മലയാളി നേഴ്​സുമാര്‍ക്ക് സന്തോഷവാര്‍ത്ത ,ഐ.ഇ.എല്‍.ടി.എസ് മാനദന്ധത്തില്‍ ഇളവ് !രണ്ടുതവണ എഴുതിയും 7 ബാന്‍ഡ് നേടാം !.. ഓസ്‌ട്രേലിയന്‍ നഴ്‌സുമാര്‍ക്കും മിഡ് വൈഫിനും വേണ്ടിയുള്ള ഇംഗ്ലീഷ് ലാങ്ക്വേജ് സ്‌കില്‍ ടെസ്റ്റിനുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ പുറത്തുവിട്ടു

au_nurseസിഡ്​നി :ഓസ്‌ട്രേലിയയിലെ നഴ്‌സുമാര്‍ക്കും മിഡ് വൈഫിനും വേണ്ടിയുള്ള ഇംഗ്ലീഷ് ലാങ്ക്വേജ് സ്‌കില്‍ ടെസ്റ്റിനുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡ് ഓഫ് ഓസ്‌ട്രേലിയയാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. പുതിയ രജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് പുതിയ അപേക്ഷകരെ സഹായിക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും എന്‍എംബിഎ പുറത്തുവിട്ടിട്ടുണ്ട്. പ്രൊഫഷണലുകളില്‍ മികച്ച നിലവാരം സൃഷ്ടിക്കുന്നതിനും നാഷണല്‍ ബോര്‍ഡുമായി സഹകരിച്ചാണ് എന്‍എംബിഎ പുതിയ നടപടി സ്വീകരിക്കുന്നത്.

ഓസ്‌ട്രേലിയയിലേക്ക്‌ നഴ്‌സായി പോകാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക്‌ ഈ ഇളവ് സന്തോഷകരമാണ്. നിലവില്‍ നഴ്‌സാകാന്‍ അടിസ്ഥാന യോഗ്യതയായി കരുതുന്ന എല്ലാ വിഷയങ്ങള്‍ക്കും 7 എന്ന സ്‌കോര്‍ പുതിയ സംവിധാനത്തിലും നിലനില്‍ക്കുമെങ്കിലും അതു രണ്ടു തവണയായി നേടാന്‍ അനുമതി നനല്‍കുന്നു എന്നതാണ്‌ പ്രധാനം. എന്നു വച്ചാല്‍ ഒരു തവണ ഏതെങ്കിലും വിഷയങ്ങളില്‍ 6.5 ആയി സ്‌കോര്‍ കുറഞ്ഞുപോയവര്‍ക്ക്‌ അടുത്ത തവണ ആ വിഷയങ്ങളില്‍ മാത്രം 7 സ്‌കോര്‍ നേടിയാല്‍ മതിയാകുമെന്നര്‍ഥം. രണ്ട്‌ ഐഇഎല്‍ടിഎസ്‌ സര്‍ട്ടിഫിക്കറ്റുകളും കണക്കിലെടുത്താണ്‌ ഇനി ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ്‌ ബോര്‍ഡില്‍ നനിയമനനം ലഭിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

male_nurse_webഎന്നാല്‍ ഈ ഇളവിന്‌ ചില നനിബന്ധനകള്‍ ബാധകമാണ്‌. രണ്ടു പരീക്ഷയും ആറു മാസത്തെ ഇടവേളകള്‍ക്കുള്ളില്‍ സംഭവിച്ചിരിക്കണം എന്നതും തോറ്റു പോകുന്ന വിഷയത്തിന്‌ കുറഞ്ഞത്‌ 6.5 മാര്‍ക്ക്‌ നേടണം എന്നതും ഇതില്‍ പ്രധാന നിബന്ധനയാണ്‌. എന്നു വച്ചാല്‍ ഏതെങ്കിലും കുറച്ചു വിഷയം മാത്രം പഠിച്ചെഴുതിയാല്‍ രണ്ടാം പരീക്ഷയില്‍ ബാക്കി പഠിക്കാം എന്നു കരുതിയാല്‍ നനടക്കില്ല. എന്നാല്‍ ആദ്യം കിട്ടാതെ പോകുന്ന വിഷത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഇതു അവസരം ഉണ്ടാക്കും. വിദേശ ജോലി സ്വപ്‌നം കാണുന്ന നഴ്‌സുമാര്‍ക്ക്‌ ഇതു വലിയ അനുഗ്രഹമാണ്‌.

ഐഇഎല്‍ടിഎസ്‌ (അക്കാദമിക്‌ മൊഡ്യൂള്‍) ഓവറോള്‍ സ്‌കോര്‍ ഏഴും ഓരോ വിഷയങ്ങള്‍ക്കും (ലിസണിംഗ്‌, റീഡിംഗ്‌, റൈറ്റിംഗ്‌, സ്‌പീക്കിംഗ്‌) മിനിമം സ്‌കോര്‍ ഏഴും വേണമെന്നതു തന്നെയാണ്‌ പുതിയ നിബന്ധനയില്‍ ഉള്‍പ്പെടുത്തിയതെങ്കിലും ഇത്‌ ഒറ്റത്തവണ എഴുതിയെടുക്കുകയോ അല്ലെങ്കില്‍ ആറു മാസത്തിനനുള്ളില്‍ നടത്തുന്ന രണ്ട്‌ ടെസ്‌റ്റുകളിലായി എഴുതിയെടുക്കുകയോ ചെയ്യാം. അതേസമയം ആറു മാസത്തിനനുള്ളില്‍ എഴുതുന്ന രണ്ടു ടെസ്‌റ്റുകളിലായാണ്‌ ഈ മിനിമം സ്‌കോറുകള്‍ നേടുന്നതെങ്കില്‍ താഴെപ്പറയുന്ന നിബന്ധനകള്‍ പാലിച്ചിരിക്കണം.

  1.  രണ്ടു തവണയും ഓവറോള്‍ സ്‌കോര്‍ മിനിമം ഏഴ്‌ നേടിയിരിക്കണം.
  2.  ഓരോ വിഷയങ്ങള്‍ക്കും രണ്ടു തവണയായി മിനിമം സ്‌കോറായ ഏഴ്‌ എഴുതിയെടുക്കാം. ആദ്യത്തെ തവണ ഒരു വിഷയത്തിന്‌ സ്‌കോര്‍ ഏഴില്‍ കുറഞ്ഞുപോയാല്‍ അടുത്ത തവണ ഇതു മാത്രമായി എഴുതിയെടുക്കാം.
  3. എന്നാല്‍, രണ്ടു പരീക്ഷകളിലും ഒരു വിഷയത്തിനും 6.5 എന്ന സ്‌കോറില്‍ താഴെ പോകാന്‍ പാടില്ല.

ഈ മൂന്നു നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ ആറു മാസത്തിനുള്ളില്‍ രണ്ടു ഐഇഎല്‍ടിഎസ്‌ പരീക്ഷയെഴുതി ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ ടെസ്റ്റ്‌ യോഗ്യത നേടാന്‍ സാധിക്കുകയുള്ളൂ എന്നാണ്‌ എന്‍എംബിഎ അനുശാസിക്കുന്നത്‌. നഴ്‌സുമാര്‍ക്കും മിഡ്‌ വൈഫുമാര്‍ക്കുമുള്ള നിബന്ധനകളാണ്‌ എന്‍എംബിഎ ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ സ്‌കില്‍സ്‌ രജിസ്‌ട്രേഷന്‍ മാനനദണ്ഡങ്ങള്‍ അനുശാസിക്കുന്നതെങ്കിലും മറ്റു പ്രൊഫഷനനിലുള്ളവര്‍ക്കുമുള്ള മാനനദണ്ഡങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും അറിയിപ്പുണ്ട്‌.

നഴ്‌സിംഗ്‌ ആന്‍ഡ്‌ മിഡ്‌ വൈഫറി ബോര്‍ഡ്‌ ഓഫ്‌ ഓസ്‌ട്രേലിയ (എന്‍എംബിഎ) പുറത്തിറക്കിയ ഈ മാനനദണ്ഡങ്ങള്‍ ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്തുമെന്നാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. പബ്ലിക്‌ കണ്‍സള്‍ട്ടേഷന്‍ പോലെയുള്ള നടപടികള്‍ സ്വീകരിച്ച ശേഷമാണ്‌ എന്‍എംബിഎ നനിലവിലുള്ള ഇംഗ്ലീഷ്‌ ഭാഷാ പ്രാവീണ്യ രജിസ്‌ട്രേഷന്‍ മാനനദണ്ഡത്തില്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിട്ടുള്ളത്‌.ഈ മാറ്റം പ്രത്യക്ഷത്തില്‍ ചെറുതാണെങ്കിലും അനേനകം മലയാളി നഴ്‌സുമാര്‍ക്ക്‌ സഹായകമാകുമെന്നാണ്‌ സൂചന. ഒട്ടേറെ മലയാളികള്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ മാത്രം 7 നേടാന്‍ കഴിയാത്തതുകൊണ്ട്‌ പരാജയപ്പെടുന്നവരാണ്‌. ഇവര്‍ അടുത്ത തവണ എഴുതുമ്പോള്‍ ആ വിഷയത്തില്‍ നേടിയാലും വേറൊരു വിഷയത്തില്‍ കുറയുന്നു. ഇത്തരക്കാരെ സംബന്ധിച്ച്‌ രണ്ടു പരീക്ഷകള്‍ ഒരുമിച്ച്‌ പരിഗണിക്കുന്നു എന്നത്‌ ആശ്വാസകരമായ വാര്‍ത്തയാണ്‌.

നിലവിലുള്ള മാനദണ്ഡങ്ങളെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയ ശേഷമാണ് പുതിയ മാനദണ്ഡങ്ങള്‍ ഈ വിഷയത്തില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ചതിന് ശേഷമാണ് നഴ്‌സസ്, മിഡ് വൈഫ്‌സ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഹെല്‍ത്ത് പ്രാക്ടീഷണല്‍മാരുടെ ഇംഗ്ലീഷ് സ്‌കില്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചത്. ആദ്യമായി രജിസ്‌ട്രേഷന് തയ്യാറെടുക്കുന്നവര്‍ക്കാണ് പുതിയ മാനദണ്ഡങ്ങള്‍ ബാധകമാകുക. ഓസ്‌ട്രേലിയയിലോ വിദേശത്തോ യോഗ്യതനേടിയ മിഡ് വൈഫുകളും നഴ്‌സുമാരും ഇംഗ്ലീഷ് സ്‌കില്‍ ടെസ്റ്റില്‍ ജൂലൈ ഒന്നുമുതല്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.

FOR MORE :

Revised English language skills registration standard takes effect from 1 July

Top