മാതാപിതാക്കള്‍ക്ക്‌ ഒരു സന്തോഷവാര്‍ത്ത;ജനിക്കുന്നതിന്‌ മുന്‍പേ കുഞ്ഞിനെ കാണാം

ലണ്ടന്‍ : ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളുടെ രൂപം കാണാന്‍ 9 മാസം കാത്തിരിക്കുന്ന മാതാപിതാക്കള്‍ക്ക്‌ ഒരു സന്തോഷവാര്‍ത്ത. ജനിക്കുന്നതിനേക്കാള്‍ മുന്നെ കുഞ്ഞിന്റെ ത്രീഡി ശില്‍പം നിങ്ങള്‍ക്ക്‌ കാണാം.

3d child 1അമേരിക്കയിലും ജപ്പാനിലും നേരത്തെ തന്നെ പ്രചാരത്തിലുള്ള ഈ വിദ്യ ഇപ്പോള്‍ യുകെയിലും വന്നിരിക്കുകയാണ്‌. യുകെയില്‍ ഈ വിദ്യ എത്തിച്ചിരിക്കുന്നതാകട്ടെ ഇസ്‌റ്റോനിയന്‍ എന്ന കമ്പനിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

3d image of child dihഗര്‍ഭിണികളില്‍ ചെയ്യുന്ന അള്‍ട്രാസൗണ്ട്‌ സ്‌കാനിങ്ങിലെ ചിത്രങ്ങള്‍ വഴിയാണ്‌ കുഞ്ഞിന്റെ ഒരു ത്രീഡി ശില്‌പം നിര്‍മ്മിക്കുന്നത്‌. ഗര്‍ഭസ്ഥ ശിശുവിന്റെ തല, കൈകള്‍ എന്നിവ ഇതുവഴി കാണാന്‍ കഴിയും. അതേസമയം ഒരു ഗര്‍ഭസ്ഥശിശുവിന്റെ ശില്‍പം ഇത്തരത്തില്‍ തയ്യാറാക്കാന്‍ 300 പൗണ്ട്‌ ചിലവ്‌ വരും. 24 ആഴ്‌ചയിലേയും 34 ആഴ്‌ചയിലേയും ഗര്‍ഭക്കാലത്ത്‌ തന്നെ കുഞ്ഞിന്റെ ശില്‍പ്പം തയ്യാറാക്കാന്‍ കഴിയും. സ്‌കാന്‍ ചെയ്യുന്ന ചിത്രം ത്രീഡി പ്രിന്ററിലേക്ക്‌ അയക്കുകയും, ഒരു പ്ലാസ്‌റ്റിക്‌ പ്രതലത്തില്‍ ശില്‌പം തയ്യാറാക്കുകയും ചെയ്യുന്നു.

Top