അസുന്‍സിയോണ്‍:മാര്‍പാപ്പയുടെ കുര്‍മ്പാന കാണാനെത്തിയവര്‍ക്ക് പാമ്പുകടിയേറ്റതായി റിപ്പോര്‍ട്ട്. പാരാഗ്വായില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് പാമ്പ്കടിയേറ്റു. അസുന്‍സിയോണ്‍ നഗരത്തില്‍ കുര്‍ബാന കൂടാനെത്തിയവര്‍ക്കാണ് പാമ്പ് കടിയേറ്റത്. 14പേര്‍ക്കാണ് പാമ്പ് കടിയേറ്റതെങ്കിലും ആരും മരണപ്പെട്ടില്ല. ചെളിനിറഞ്ഞ പ്രദേശത്ത് പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്കാണ് ഇഴജന്തുക്കളുടെ കടിയേറ്റത്. അര്‍ജന്റീനയില്‍ നിന്നും ഒട്ടേറെ വിശ്വാസികള്‍ അനുന്‍സിയോണിലെ എയര്‍ഫോഴ്‌സ് മൈതാനത്ത് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
തിരക്ക് കൂടുയോടെ ചെളി നിറഞ്ഞ പ്രദേശത്തേയ്ക്ക് പ്രാര്‍ത്ഥനയ്ക്കായി മാറി നിന്നവര്‍ക്കാണ് പാമ്പ് കടിയേറ്റത്. ഇവര്‍ക്ക് വളരെ വേഗം തന്നെ വൈദ്യ സഹായം ലഭ്യമാക്കി.കുര്‍ബാനയ്ക്കായി വിദേശ രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ തലേദിവസം തന്നെ എത്തിയിരുന്നു .തങ്ങള്‍ക്ക് വേണ്ട സ്ഥലം പ്രാര്‍ത്ഥനയ്ക്കായി കണ്ടെത്തിയവരില്‍ പലര്‍ക്കും ലഭിച്ചത് ചെളി നിറഞ്ഞ പ്രദേശമായിരുന്നു ഇതാണ് അപകടത്തിന് ഇടയാക്കിയത് .മാത്രമല്ല മഴക്കാലമായതിനാല്‍ കൊതുകടിയേല്‍ക്കേണ്ടി വന്നതായും വിശ്വാസികള്‍ പരാതിപ്പെടുന്നു . മാര്‍പാപ്പ പങ്കെടുക്കുന്ന ചടങ്ങില്‍ മതിയായി സൗകര്യങ്ങള്‍ ഒരുക്കാന്‍ പാരഗ്വേ രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് ആക്ഷേപം ഉയരുന്നു.അല്‍ജസീറ ഉള്‍പ്പടെയുള്ള മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്