അറിയാനുള്ള അവകാശം ഇതാണ് മാധ്യമങ്ങളുടെ അടിസ്ഥാനതത്വം.ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം നടത്തികൊടുക്കുമ്പോഴാണ് യഥാര്‍ത്ഥ പത്ര ധര്‍മ്മമാകുന്നത്. അറിയാനുള്ള അവകാശം പോലെതന്നെ അറിയിക്കാതിരിക്കാനുള്ള അവകാശവും ഇവരില്‍ നിക്ഷിപ്തമാണ്,കാരണം ഒരു വ്യക്തിയുടെയോ ഒരു സ്ഥാപനത്തിന്റെയോ നിയമം അനുവദിചുനല്‍കിയ അവകാശത്തിന്മമേല്‍ കടന്നുകയറുക എന്നുള്ളത്.
ഈ രണ്ട് അവകാശവും ഒരു മാധ്യമം തിരിച്ചറിയുകയും, അത് വ്യക്തതയോടെ ഉപയോഗിക്കുകയും ചെയ്യുന്ന അളവുകോലാകുംബോഴാണ് ഒരു മാധ്യമത്തെ മറ്റൊരു മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുകയും ഉന്നതിയിലെത്തിക്കുകയും ചെയ്യുന്നത്,ഇങ്ങനെ നടത്തുന്ന പത്രപ്രവര്‍ത്തനത്തെയാണ് മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനമെന്ന് പറയാന്‍ കഴിയു.അതുകൊണ്ടാണ് മാധ്യമങ്ങളെ ജനാധിപത്യത്തിന്‍റെ നാലാം തൂണായി ചിത്രികരിക്കുന്നത്.ഇവര്‍ സമൂഹത്തിന് ചെയ്യുന്ന സേവനം ചെറുതല്ലായെന്നും വിസ്മരിക്കരുത്.
ഇംഗ്ലിഷ് പത്രങ്ങളെടുത്തു നോക്കിയാല്‍ അതില്‍ സ്വന്തം ലേഖകന്‍മാരും പ്രത്യേക ലേഖകന്‍മ്മാരും കാണും എന്നാല്‍ അവരുടെയൊക്കെ പേരുകള്‍ വച്ചായിരിക്കും എന്നതാണ് കേരള പത്രങ്ങളില്‍ നിന്നുമുള്ള വ്യത്യാസം.എന്നാല്‍ നമ്മുടെ പത്രങ്ങള്‍ നമ്മെ പഠിപ്പിച്ചത് ഇങ്ങനെയാണ്,പേരില്ലാതെ.അതുകൊണ്ട് പേരില്ലാതെ എഴുതുന്നതെല്ലാം ചീഫ് എഡിറ്ററുടെ പേരായി പരിണമിക്കുന്നു.ഇത് ഒരു പരിധിവരെ ഭീരുത്വ സ്വഭാവമെന്ന തിരിച്ചറിവകാം ഇംഗ്ലിഷുകാര്‍ അതിന് മുതിരാത്തത്.
യുകെയില്‍ ഇപ്പോള്‍ ഏകദേശം 15-20 ല്‍ അധികം ഒന്‍ലൈന്‍ പത്രങ്ങള്‍ നിലവിലുണ്ട് ഇതില്‍ മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ എത്രയുണ്ട് എന്ന് ഇവര്‍ ഒന്ന് വിലയിരുത്തിയാല്‍ ഇവരുടെയൊക്കെ പത്രത്തിന്‍റെ നിലവാരം കൂട്ടാന്‍ കഴിയും.
ഒരു കമ്പ്യുട്ടറും ഒരു ഡൊമൈനും പിന്നെ ഒരു സെര്‍വറിന്റെ സഹായവും ഉണ്ടങ്കില്‍ ആര്‍ക്കും തുടങ്ങാവുന്ന ഒന്നാണ് ഒരു ഒന്‍ലൈന്‍ പത്രം, പിന്നെ ഇതിലെ അപ്ഡെഷനും നിലവാരമുള്ള വാര്‍ത്തയ്ക്കും പ്രാധാന്യം കൊടുക്കെണ്ടവര്‍ മാത്രമേ അതിനായി വേറെ പണം കണ്ടെത്തെണ്ടതുള്ളൂ.
വാര്‍ത്തകള്‍ക്കായി വാര്‍ത്തകള്‍ ഉണ്ടാക്കുന്നവരും വായിക്കാന്‍ ഇഷ്ടമുള്ള വാര്‍ത്തകള്‍ ഉണ്ടാക്കുന്നവരും റെറ്റിഗ് വാര്‍ത്തകള്‍ ഉണ്ടാക്കുന്നവരും പിന്നെ കോപ്പിയടി വാര്‍ത്തകള്‍ അങ്ങനെ പല രീതിയിലാകുന്നു നമ്മുടെ വാര്‍ത്തകളുടെ ഉദ്ഭവങ്ങള്‍. ഇതിലൊന്നും പ്പെടാതെ വളരെ വിചിത്രമായ മറ്റൊരു രീതിയില്‍ പൊന്തിവരുന്ന ഒന്‍ലൈന്‍ പത്രങ്ങളും യുകെയിലുണ്ട് വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി മാത്രം, മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തെ ബലിയാടാക്കി പൊട്ടി മുളച്ചതും,മുളയ്ക്കുന്നതും.
ഇവരെയൊക്കെ ഒന്‍ലൈന്‍ പത്രപ്രവര്‍ത്തനമെന്നല്ല ഭീകര മാധ്യമ പ്രവര്‍ത്തനമെന്നെ പറയാന്‍ പറ്റു.ഇവരുടെ വാര്‍ത്തകള്‍ എപ്പോഴും കേന്ദ്രികൃതമായിരിക്കും ഇത് വ്യക്തികളാകാം സംഘടനകളാകാം രാഷ്ട്രിയ പാര്ട്ടികളാകാം ചിലപ്പോള്‍ മത സാമുദായിക വിഭാഗങ്ങളെയാകാം.വൈര്യനിര്യാതന ബുദ്ധിയോടെയുള്ള പദപ്രയോഗങ്ങളുടെയും സമൂഹത്തില്‍ താറടിക്കുന്ന രീതിയിലുള്ളതുമാണ് ഈ വാര്‍ത്തകള്‍.കൂടാതെ ഭീഷണിപ്പെടുത്തി പരസ്യം ചോദിക്കുക അല്ലങ്കില്‍ അവരെ വ്യക്തി ഹത്യ നടത്തുക ,പിന്നെ പണം മേടിച്ച് പൈയിഡ് ന്യുസ് കൊടുക്കുക അങ്ങനെ പലതും.
ഇവിടെയാണ് ജനത്തിന്‍റെ ബൗദ്ധിക ബോധം ഉയര്‍ത്തെഴുന്നെല്‍ക്കേണ്ടത് ഇങ്ങനെയുള്ള മാധ്യമങ്ങളെ നമ്മുടെ മനസ്സിന്‍റെ ബ്ലാക്ക് ലിസ്റ്റില്‍ പ്പെടുത്തുകയും ഇവര്‍ക്കെതിരെ വാമൊഴിയായി പ്രചരണം നടത്തി ഒരു ജനകീയ വിചാരണയ്ക് വിധേയമാക്കുകയും ചെയ്യണം.എന്നാല്‍ യുകെയില്‍ നല്ല രീതിയില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന മാധ്യമങ്ങളാണ് ഏറെയും എന്ന് പറയാതെ വയ്യ.
ഇവിടെ ഇത്രയും ഒന്‍ലൈന്‍ മാധ്യമങ്ങളെ കുറിച്ച് പറയേണ്ടി വന്നതും അതിനായി പറയാന്‍ പ്രേരിപ്പിച്ചതും യുക്മയെന്ന മഹാ പ്രസ്ഥാനത്തെയും അതിലെ നേതാക്കളെയും കുറിച്ച് നിരന്തരമായി കള്ളകഥകള്‍ പ്രചരിപ്പിക്കുന്നുവെന്നതാണ്,കൂടാതെ നാളിതുവരെ പല പത്രങ്ങളും നടത്തിയ ചില വ്യക്തി ഹത്യകളും പല അപവാദപ്രചാരണങ്ങളുമാണ്.
ശരിയായ വിമര്ശനം എപ്പോഴും ആവശ്യമാണ് അങ്ങനെയെങ്കില്‍ മാത്രമേ ഈ സംഘടന അതിന്‍റെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ എത്തിചെരുകയുള്ളൂ പക്ഷേ ഇവിടെ ഇല്ലാവചനങ്ങളും വ്യക്തിഹത്യയുമാണ് പ്രചരിപ്പിക്കുന്നത് ,ഇത് യുക്മയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും വെറുപ്പിന് മാത്രമേ ഇങ്ങനെയുള്ള മാധ്യമങ്ങള്‍ വിധേയമാകുവെന്ന് ഓര്‍ക്കുന്നത് നന്ന്.
യുക്മയിലെ നേതാക്കളുടെ പ്രവര്‍ത്തനങ്ങളെയും നയങ്ങളെയും ചിലപ്പോള്‍ അംഗികരിക്കാന്‍ കൂട്ടാക്കാത്തവര്‍ നിരവധിയുണ്ടാകാം ,ഇതിന്‍റെ പിന്നില്‍ പലതുമാകാം ,എന്നാല്‍ യുക്മയെന്ന സംഘടനയെ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും.എന്നാല്‍ ഇവരുടെ സംഘടന പ്രവര്‍ത്തനങ്ങളിലൂടെ നിരവധി മലയാളികള്‍ക്ക് ഏതെങ്കിലും ഗുണം കിട്ടിയിട്ടുമുണ്ടാകാം, ചിലപ്പോള്‍ നേരിട്ടാകാം നേരിട്ടല്ലാതെയാകാം.ഉദാഹരണത്തിന് ഈയടുത്തായി ഗ്രീന്‍ ട്രാവല്‍സ് തട്ടിപ്പ് കേസില്‍ ഇടപെട്ടത്, മറ്റ് സാമുഹിക സാംസ്കാരിക മേഖലകള്‍ അങ്ങനെ ധാരാളം, ഇനി നേരിട്ടല്ലാത്തത് ഒരു വ്യകിയെ കുറിച്ചറിയാന്‍ യുകെയുടെ മറ്റൊരു ഭാഗത്തുള്ളയാള്‍ക്ക് ഫോണ്‍ നമ്പറോ അല്ലങ്കില്‍ വിവരമോ അങ്ങനെ പലതും.ഒരര്‍ത്ഥത്തില്‍ യുകെയിലെ മുഴുവന്‍ മലയാളികളും ഇന്ന് യുക്മയെന്ന പ്രസ്ഥാനത്തിലൂടെ അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും രീതിയിലുള്ള സഹായങ്ങള്‍ ലഭിച്ചവരാണ്.
ഇങ്ങനെ പടര്‍ന്ന് പന്തലിച്ച ഈ മഹാ വൃക്ഷത്തെ അതിന്റെ ചില്ലയില്‍ കയറിയിരുന്ന് തുരുംബെടുത്ത ബ്ലേഡ് കൊണ്ട് മുറിച്ചാല്‍ മുറിയുന്നതല്ല അതിന്‍റെ ചില്ലകള്‍ എന്ന് ഈ ഒന്‍ലൈന്‍ പത്രങ്ങളെന്നോരത്താല്‍ അവര്‍ക്ക് നല്ലത്,അവര്‍ വികൃതമാക്കുന്നത് സ്വന്തം മുഖമാണന്നോര്‍ക്കുക .
ജീവിക്കാനുള്ള അതീജീവനത്തിന്റെ ഭാഗമായി യുകെയില്‍ വന്നവര്‍, എങ്ങനെ ഒരുമിക്കേണ്ടത് എന്നുള്ളതിനെ കുറിച്ചാലോചിക്കെണ്ടവര്‍, അതില്‍ വിഭാഗിയത ഉണ്ടാക്കി അതിനെ തല്ലിപിരിക്കാന്‍, ഏതെങ്കിലും ഒന്‍ലൈന്‍ പത്രം വിചാരിച്ചാല്‍ അതങ്ങ് നടക്കില്ലായെന്ന് അടിവരയിട്ട് പറയാന്‍ ആഗ്രഹിക്കുന്നു.തുമ്മിയാല്‍ തെറിക്കുന്ന ഒരു സംഘടനയല്ലയിതെന്ന് ഓര്‍ക്കുന്നത് നല്ലത്.
വേണ്ടവിധത്തില്‍ വളവും വെള്ളവും ഒഴിച്ച് ഈ സംഘടനയെ വളര്‍ത്തികൊണ്ടുവന്ന സംഘടനാ നേതാക്കളെയോ പ്രവര്‍ത്തകരെയോ വ്യക്തികളെയോ ആരുമായിക്കൊള്ളട്ടെ നിങ്ങളുടെയൊക്കെ ഒന്‍ലൈന്‍ പത്രത്തിലൂടെ പരസ്യമായി വലിച്ചു കീറാനുള്ളതല്ല എന്നോര്‍ക്കുന്നത് നല്ലത്.സാമുഹിക സാംസ്കാരിക വ്യക്തികളെയോ സംഘടനാ പാഠവമുള്ളവരെയോ നിങ്ങള്‍ക്ക് വിരോധമുണ്ടങ്കില്‍ അത് രാത്രിയുടെ യാമങ്ങളില്‍ കതകടച്ചിരുന്ന് ആരും കാണാതെ ഒരു ഭീരുവിന്റെ രൂപത്തില്‍ ഒന്‍ലൈന്‍ പത്രങ്ങളില്‍ കുത്തികുറിക്കുന്നത് മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനമാവില്ലായെന്നോര്‍ക്കുന്നത് നല്ലതാണ്.
വാര്‍ത്തകളില്‍ പെരെഴുതാതെ ഉപമകളും മറ്റ് അലങ്കാരങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നടത്തുകയും, പത്രത്തില്‍ പെരേഴുതാതെ സ്വന്തം ലേഖകനായും പ്രത്യേക ലേഖകനായുമാണ് ഇതുപോലുള്ള അവാസ്തവ കെട്ടുകഥകള്‍ പുറത്തുവരുന്നത്.
യുക്മയെന്ന മഹാപ്രസ്ഥാനത്തെയോ അതിലെ നേതാക്കന്മ്മാരെയോ കടന്നാക്രമിച്ചാല്‍ നിങ്ങളുടെ പത്രത്തിന്‍റെ റേറ്റിഗ് കൂടുമെന്ന് തോന്നുന്നുവെങ്കില്‍ അത് വെറും മിഥ്യധാരണയാണ് കാരണം സമൂഹം ഇവരെ വെറുക്കപെട്ടവരുടെ ഗണത്തിലേക്ക് മാറ്റിയാല്‍ വട്ടപുജ്യമാകും.
ഓരോ സ്വന്തം ലേഖകനും പ്രത്യേക ലേഖനും ജനിക്കുന്നത് അവര്‍ക്ക് പിതൃത്വം ഇല്ലാത്തതുകൊണ്ടാണ് അല്ലങ്കില്‍ ചൂണ്ടി കാണിച്ചാല്‍ നാട്ടുകാര്‍ ഉത്തരം കൊടുക്കുമെന്നുള്ളതുകൊണ്ടുമാകാം.
പ്രാദേശികമായി ചില അസോസിയേഷനുകളില്‍ നടക്കുന്ന ചില അഭിപ്രായ വിത്യാസങ്ങളോ അല്ലങ്കില്‍ ചില വ്യക്തികള്‍ തമ്മിലുള്ള വിഷയങ്ങളോ ,ചിലര്‍ എഴുത്തുകാരായി പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുകയും, ആ എഴുത്തിനെ ഫേസ്ബുക്കില്‍ സ്വയം ലൈക് അടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.യുക്മയുടെ ഒരു സാംസ്കാരിക നേതാവിനെതിരെ, അവിടെ നടന്നുവെന്ന് പറയപ്പെടുന്ന വിഷയവുമായി യാതൊരു പുലബന്ധം പോലുമില്ലാത്തയാള്‍ ഒരു ലേഖനവുമായി രംഗപ്രവേശം ചെയ്തതും, യുക്മയുടെ മുന്‍ പ്രസിഡണ്ട് ജോലി ആവശ്യമായി മാസങ്ങള്‍ കേരളത്തിലായിരുന്ന സമയത്ത് യുകെയില്‍ നടത്തിയ ഒരു സ്റ്റെജ് ഷോയുടെ പേരില്‍ യുക്മയ്ക്ക് അപകീര്‍ത്തിയുണ്ടാകുന്ന രീതിയിലുള്ള വാര്‍ത്തകള്‍ ചമയ്ക്കുന്ന പത്രവും,അതിന്‍റെ പിന്നണിയിലുള്ളവരും ഒന്നോര്‍ക്കുന്നത് നല്ലതാണ് ഈ വാര്‍ത്തകളിലെ സാങ്കേതികത്വം.
യുകെയില്‍ ഒരു വ്യക്തിയെയോ അസൊസിയെഷനെയൊ സംഘടനകളെയോ സ്ഥാപനങ്ങളെയോ കമ്പനികളെയോ നേരിട്ടോ നേരിട്ടല്ലാതെയോ ആക്ഷേപിച്ചാല്‍ അവര്‍ക്കെതിരെ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കൂടാതെ ഭീമമായ നഷ്ടപരിഹാരവും നല്‍കേണ്ടി വരുമെന്നുള്ളതും.
യുക്മയുടെ നേതൃത്വത്തില്‍ ഭിന്നതയാണ് അല്ലങ്കില്‍ ഗ്രൂപ്പുണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ ദിവസങ്ങളായി അതിലെ നേതാക്കളായ മുന്‍ നാഷണല്‍ പ്രസിഡണ്ടിനെതിരെയും നിലവിലെ നാഷണല്‍ പ്രസിണ്ടിനെതിരെയുംപറ്റി കള്ളപ്രചരണങ്ങള്‍ നടത്തുന്ന വിരലിലെണ്ണാവുന്ന ചില ഒന്‍ലൈന്‍ പത്രങ്ങള്‍, അതിലെ നിചസ്ഥിതിയറിയാവുന്ന ഒരാളെന്ന നിലയിലാണ് ഇങ്ങനെയൊരു ലേഖനമെഴുതാന്‍ പ്രേരിപ്പിച്ചത്.
മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനമാണ് നടത്തുന്നതെന്നവകാശപ്പെടുന്നവരും സ്വന്തം ലേഖകന്‍മാരും പ്രത്യേകം ലേഖകാന്മ്മാരും പേര് വച്ച് എഴുതി അയച്ചുകൊടുക്കുന്നവരും താഴെ കൊടുക്കുന്നത് വായിക്കുന്നത് കൂടുതല്‍ ഗുണകരമായിരിക്കും,ഇത് എന്‍റെ എളിയ അറിവില്‍ നിന്നെഴുതിയതാണ്.
Protection from Harassment Act 1997
Harassment.
(1)Every individual has a right to be free from harassment and, accordingly, a person must not pursue a course of conduct which amounts to harassment of another
(4) A person guilty of an offence under this section is liable
(a) on conviction on indictment, to imprisonment for a term not exceeding five years, or a fine, or both.
Defamation Act 2013
Operators of websites
- This section applies where an action for defamation is brought against the operator of a website in respect of a statement posted on the website.
- It is a defence for the operator to show that it was not the operator who posted the statement on the website.
Publication
You can defame someone by publishing material in various forms. These include:
Via newspapers or other printed media
Broadcasting on radio and TV
On the web – including online forums, social media and micro-blogging sites
By email.
The Press Complaints Commission Code
1. Accuracy
i) Newspapers and periodicals should take care not to publish inaccurate, misleading or distorted material including pictures.
ii) Whenever it is recognised that a significant inaccuracy, misleading statement or distorted report has been published, it should be corrected promptly and with due prominence.
iii) An apology must be published whenever appropriate.
iv) Newspapers, whilst free to be partisan, must distinguish clearly between comment, conjecture and fact.
v) A newspaper or periodical must report fairly and accurately the outcome of an action for defamation to which it has been a party.
2. Opportunity to reply A fair opportunity for reply to inaccuracies must be given to individuals or organisations when reasonably called for.
3. Privacy*
i) Everyone is entitled to respect for his or her private and family life, home, health and correspondence. A publication will be expected to justify intrusions into any individuals private life without consent.
ii) The use of long lens photography to take pictures of people in private places without their consent is unacceptable. Note – Private places are public or private property where there is a reasonable expectation of privacy.4. Harassment*
i) Journalists and photographers must neither obtain nor seek to obtain information or pictures through intimidation, harassment or persistent pursuit. ii) They must not photograph individuals in private places (as defined by the note to clause
3) without their consent; must not persist in telephoning, questioning, pursuing or photographing individuals after having been asked to desist; must not remain on their property after having been asked to leave and must not follow them.
iii) Editors must ensure that those working for them comply with these requirements and must not publish material from other sources which does not meet these requirements.
Principles of Journalism
The core principles of journalism set out below provide an excellent base for everyone who aspires to launch themselves into the public information sphere to show responsibility in how they use information. There are hundreds of codes of conduct, charters and statements made by media and professional groups outlining the principles, values and obligations of the craft of journalism. Most focus on five common themes:
Truth and Accuracy
Journalists cannot always guarantee truth, but getting the facts right is the cardinal principle of journalism. We should always strive for accuracy, give all the relevant facts we have and ensure that they have been checked. When we cannot corroborate information we should say so.
Independence
Journalists must be independent voices; we should not act, formally or informally, on behalf of special interests whether political, corporate or cultural. We should declare to our editors or the audience any of our political affiliations, financial arrangements or other personal information that might constitute a conflict of interest.
Fairness and Impartiality
Most stories have at least two sides. While there is no obligation to present every side in every piece, stories should be balanced and add context. Objectivity is not always possible, and may not always be desirable (in the face for example of brutality or inhumanity), but impartial reporting builds trust and confidence
Humanity
Journalists should do no harm. What we publish or broadcast may be hurtful, but we should be aware of the impact of our words and images on the lives of others.
Accountability
A sure sign of professionalism and responsible journalism is the ability to hold ourselves accountable. When we commit errors we must correct them and our expressions of regret must be sincere not cynical. We listen to the concerns of our audience. We may not change what readers write or say but we will always provide remedies when we are unfair.
അഡ്വ.സിജു ജോസഫ് ,
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡണ്ട്