യൂറോപ്യന്‍ യൂണിയന്റെ മൈഗ്രേഷന്‍ പോളിസി: രാജ്യം അധികമായി 600 അഭയാര്‍ഥികളെ കൂടി സ്വീകരിക്കുന്നു

migഡബ്ലിന്‍: രാജ്യത്തെയേക്കു 600 സിറിയന്‍ ഇറിട്ടേന്‍ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനു സന്നദ്ധമാണെന്നും, ഇതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ യൂറോപ്യന്‍ യൂണിയനെ അറിയിച്ചു. അടുത്ത രണ്ടു വര്‍ഷം കൊണ്ടു 600 കുടിയേറ്റക്കാരെ സ്വീകരിക്കുമെന്ന നിര്‍ദേശമാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കുടിയേറ്റക്കാരെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള യൂറോപ്യന്‍ യൂണിയന്റെ റീലൊക്കേഷന്‍ പദ്ധതിയുടെ ഭാഗമായാണ്‌ ഇപ്പോള്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്‌. മെഡിറ്ററേനിയന്‍ പ്രദേശത്തെ കുടിയേറ്റക്കാരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്‌. യൂറോപ്യന്‍ യൂണിയന്റെ റിലൊക്കേഷന്‍ പദ്ധതി കഴിഞ്ഞ ദിവസമാണ്‌ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്‌തത്‌. യൂറോപ്യന്‍ യൂണിയന്‍ ജസ്റ്റിസ്‌ മിനിസ്റ്ററെ ലക്‌സംബര്‍ഗില്‍ മീറ്റ്‌ ചെയ്‌തു പുതിയ പദ്ധതികളും, കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനു മുന്നോടിയായാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌.

യൂറോപ്യന്‍ യൂണിയന്റെ ജസ്റ്റിസ്‌ ആന്‍ഡ്‌ ഹോം അഫയേഴ്സ്‌ നിയമനിര്‍മ്മാണ പദ്ധതിയുമായി അയര്‍ലന്‍ഡ്‌ ഇനിയും യോജിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇപ്പോള്‍ സര്‍ക്കാര്‍ തയ്യാറാക്കിയ കുടിയേറ്റക്കാരുടെ പദ്ധതികള്‍ സംബന്ധിച്ചു അയര്‍ലന്‍ഡ്‌ അനുകൂലമായ പ്രതികരണമാണ്‌ നടത്തിയിരിക്കുന്നതെന്നത്‌ ആശാവഹമായ കാര്യമാണെന്നും യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള കരാറിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാമൂഹിക ക്ഷേമ വകുപ്പ്‌ മന്ത്രി ഫ്രാന്‍സാ ഫിറ്റ്‌സ്‌ജെറാള്‍ഡ്‌ തിങ്കളാഴ്‌ച ലക്‌സംബര്‍ഗിലേക്കു യാത്ര ചെയ്യും. ഇവിടെ യൂറോപ്യന്‍ യൂണിയന്‍ ജസ്റ്റിസ്‌ വിഭാഗം മന്ത്രിയെ അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ്‌ ഇവിടെ നിന്നു ലഭിക്കുന്ന സൂചനകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top