യൂറോയുടെ മൂല്യതകര്ച്ച കാരണം അയര്ലണ്ട് സാമ്പത്തിക വളര്ച്ച നേടുമെന്ന് ഐബെക് റിപ്പോര്ട്ട് ചെയ്തു. അയര്ലണ്ടിലെ ബിസിനസുകാരുടെ സംഘടനയായ ഐബേക്കിന്റെ റിപ്പോര്ട്ട് തികച്ചും ആത്മവിശ്വാസം നല്കുന്നതാണ്. യൂറോയുടെ ഡോളറുമായിട്ടുള്ള മൂല്യത്തകര്ച്ച ഐറിഷ് കയറ്റുമതിയെ ഏറെ സഹായിക്കും. അമേരിക്കയുമായി ഏറെ കയറ്റുമതി ബന്ധമുള്ള അയര്ലണ്ടിനു ഐറിഷ് പ്രോഡക്റ്റുകള് അമേരിക്കയില് വില കുറച്ചു വില്ക്കാന് സാധിക്കും എന്നുള്ളതാണ് യൂറോയുടെ വില തകര്ച്ച നല്കുന്ന നേട്ടം എന്ന് ഐബേക് വിലയിരുത്തി. ഇത് വഴി അയര്ലണ്ട് ഈ വര്ഷം ഒരു ശതമാനം വളര്ച്ച നേടും.
യൂറോപ്പിലെ മറ്റു രാജ്യങ്ങളെകാള് യൂറോസോണിനു വെളിയിലുള്ള രാജ്യങ്ങളുമായി കയറ്റുമതിബന്ധമുള്ള അയര്ലണ്ട് യൂറോയുടെ മൂല്യത്തകര്ച്ച സാമ്പത്തിക നേട്ടമാക്കും എന്ന് അവര് പറഞ്ഞു. അയര്ലണ്ടിലെ 62% കയറ്റുമതിയും യൂറോസോണിനു പുറത്തുള്ള രാജ്യങ്ങളിലേക്കാണ്. ഇത് യൂറോപ്പിലെ മറ്റു രാജ്യങ്ങളെക്കാള് വളരെ കൂടുതലാണ്. മാത്രമല്ല യൂറോപ്പിന്റെ തകര്ച്ചയെ നേരിടാന് യൂറോപ്യന് സെന്ട്രല് ബാങ്ക് പലിശനിരക്ക് കുറയ്ക്കുകകൂടി ചെയ്യുമ്പോള് ഇത് അയര്ലണ്ടിനു നേട്ടമാകും എന്ന് കരുതുന്നു.