
സ്വന്തം ലേഖകൻ
ലിംറിക്: ടൊറന്റോ കാനഡ ഡിവൈൻ റിട്രീറ്റ് സെന്റർ സ്ഥാപകനും ഡയറക്ടറുമായ റവ.ഫാ.ജോബി കാച്ചപ്പള്ളിയുടെ നേതൃത്വത്തിൽ ലിംറിക്കിലെ സെന്റ് പോൾസ് സ്‌കൂളിൽ വച്ച് ഒരുക്കിയ വാർഷിക ധ്യാനത്തിൽ ഇടവകാംഗങ്ങൾ പങ്കെടുത്തു.
കൈക്കാരന്മാരായ പോമി മാത്യുവും റോബിൻ ജോസഫും ധ്യാന വിജയത്തിനായി നേതൃത്വം നൽകി. ധ്യാനത്തിൽ പങ്കെടുത്ത എല്ലാവർക്കും ലിംറിക്ക് സീറോ മലബാർ സഭ പ്രീസ്റ്റ് ഇൻ ചാർജ് റവ.ഫാ.ഫ്രാൻസിസ് നീലങ്കാവിൽ നന്ദി രേഖപ്പെടുത്തി.