വനിതകളല്ല പുരുഷന്‍മാര്‍ പ്രശ്‌നക്കാര്‍: പുരുഷ ഡോക്‌ടര്‍മാര്‍ക്കെതിരെ രണ്ടിരട്ടി പരാതികള്‍

docഡബ്ലിന്‍: രാജ്യത്ത്‌ ജോലി ചെയ്യുന്ന പുരുഷ ഡോക്‌ടര്‍മാര്‍ക്കെതിരെ വനിതകളെ അപേക്ഷിച്ചു രണ്ടിരട്ടി പരാതികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതായി മെഡിക്കല്‍ കൌണ്‍സില്‍ കണ്ടെത്തി. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മെഡിക്കല്‍ കൌണ്‍സില്‍ നടത്തുന്ന റിവ്യുവിലാണ്‌ ഡോക്‌ടര്‍മാര്‍ക്കെതിരെ രണ്ടായിരത്തിലധികം പരാതികള്‍ ലഭിച്ചത്‌. ഇത്തരത്തില്‍ ലഭിച്ച പരാതികളില്‍ ഏറെയും പുരുഷ ഡോക്‌ടര്‍മാര്‍ക്കെതിരെയുള്ള പരാതികളാണ്‌. വനിതാ ഡോക്‌ടര്‍മാരെ അപേക്ഷിച്ചു പുരുഷന്‍മാര്‍ക്കെതിരെ രണ്ടിരട്ടി പരാതികളാണ്‌ ലഭിച്ചിരിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

ഡോക്‌ടര്‍മാരുടെ മെഡിക്കല്‍ അറിവുകള്‍, കഴിവുകള്‍, ഡോക്‌ടര്‍മാര്‍ക്കുള്ള പ്രവര്‍ത്തിപരിചയത്തിന്റെ കുറവുകള്‍ എന്നിവയെപ്പറ്റിയുള്ള പരാതികളാണ്‌ ഏറെയും ലഭിച്ചിരിക്കുന്നത്‌. രോഗികളോടുള്ള പെരുമാറ്റത്തിന്റെയും, മറ്റ്‌ മനോഭാവത്തിന്റെയും കാര്യത്തിലും ഏറെ പരാതികളും ലഭിച്ചിട്ടുണ്ട്‌. സൈകാട്രി, കോസ്‌മെറ്റിക്‌ സര്‍ജറി, ഒബ്‌സ്‌ട്രെക്‌ടറി, ഗൈനക്‌ വിഭാഗങ്ങളെക്കുറിച്ചാണ്‌ ഏറ്റവുമധികം പരാതികള്‍ ഇപ്പോള്‍ മെഡിക്കല്‍ കൌണ്‍സിലിനു ലഭിച്ചിരിക്കുന്നത്‌. ആശുപത്രിയിലെ ഇതേ വിഭാഗങ്ങള്‍ ലോക്ക്‌ ഔട്ട്‌ ചെയ്യുന്നതിനെപ്പറ്റിയും ഈ വിഭാഗങ്ങളുടെ പ്രവര്‍ത്തന സമയത്തെപ്പറ്റിയും വ്യാപകമായ പരാതികള്‍ പൊതുജനങ്ങളില്‍ നിന്നും രോഗികളില്‍ നിന്നും അധികൃതര്‍ക്കു ലഭിച്ചിട്ടുണ്ട്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2008 നും 2012 നും ഇടയില്‍ ഇതേ വിഭാഗങ്ങളെപ്പറ്റി 221 പരാതികളാണ്‌ അധികൃതര്‍ക്കു ലഭിച്ചിരുന്നത്‌. 68 ശതമാനം കേസുകളും പരിശോധിച്ച അധികൃതര്‍ ഇതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ എച്ച്‌എസ്‌ഇയ്ക്കും മറ്റു ഡോക്‌ടര്‍മാരുടെ വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌.

Top