ഏതന്‍സ്: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു ഗ്രീസിനു പുറത്തു കടക്കാന്‍ പുതിയ ബെയില്‍ ഔട്ട് നടപ്പാക്കാന്‍ രാജ്യത്തിന്റെ കടക്കാര്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ ഗ്രീസ് പാര്‍ലമെന്റ് അംഗീകരിച്ചു. കടുത്ത നിയന്ത്രണങ്ങളോടെ യൂറോപ്യന്‍ സൌഹൃദ രാജ്യങ്ങള്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ ഗ്രീസ് പാര്‍ലമെന്റ് ചേര്‍ന്ന് വോട്ടിനിട്ടു തള്ളിയതിനു പിന്നാലെയാണ് ഇപ്പോള്‍ സൌഹൃദ രാജ്യങ്ങളുടെ ബെയില്‍ ഔട്ട് പോളിസി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഗ്രീസിന്റെ പ്രധാന മന്ത്രിമാരും ലോ മേക്കര്‍മാരും അടക്കമുള്ളവര്‍ നിയന്ത്രണങ്ങള്‍ വേണ്ടെന്ന സര്‍ക്കാര്‍ അഭിപ്രായത്തിനൊപ്പം ചേര്‍ന്ന് പാര്‍ലമെന്റില്‍ യൂറോപ്പിനെതിരെ വോട്ട് ചെയതു. യൂറോപ്പിന്റെ വായ്‌പാ നയത്തിനെതിരായി രാജ്യം യെസ് വോട്ട് ചെയ്‌തതിനു പിന്നാലെയാണ് ഇപ്പോള്‍ ബെയില്‍ ഔട്ട് പോളിസിനെ സ്വീകരിക്കുന്ന നീക്കം.
പാര്‍ലമെന്റിനുള്ളില്‍ ബില്‍ പാസാക്കാന്‍ സഹായിച്ച പ്രോ യൂറോപ്യന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു ഭരണകക്ഷിയായ സിറിസ പാര്‍ട്ടി നന്ദി രേഖപ്പെടുത്തി. മുന്‍ ധനമന്ത്രി യാനിസ് വറോഫാക്കിസ് പോലും സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കത്തെ എതിര്‍ത്താണ് വോട്ട് ചെയ്‌തിരിക്കുന്നത്. യൂറോ സോണിലെ സൌഹൃദ രാജ്യങ്ങള്‍ മുന്നോട്ടു വച്ച കടുത്ത നിബന്ധനകളോടെയുള്ള ബെയില്‍ ഔട്ട് പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സി സിപ്രസ് കഴിഞ്ഞ ദിവസം പാര്‍ലെന്റിനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ രാജ്യത്തിനു ഏറെ ഗുണം ചെയ്യുന്ന പദ്ധതിയുമായി സര്‍ക്കാര്‍ പാര്‍ലമെന്റ് രംഗത്ത് എത്തിയിരിക്കുന്നത്.
എന്നാല്‍, ബെയില്‍ ഔട്ട് പോളിസികള്‍ക്കു സര്‍ക്കാര്‍ വഴങ്ങിയതായി ആരോപിച്ചു ഒരു വിഭാഗം ഇതിനിടെ രംഗത്ത് എത്തിയിട്ടുണ്ട്. ഇവര്‍ നടത്തിയ പ്രതിഷേധ പ്രകടനം കഴിഞ്ഞ ദിവസം പാര്‍ലമെന്റിനു മുന്നില്‍ സംഘര്‍ഷം സൃഷ്‌ടിച്ചിരുന്നു. പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാന്‍ ശക്തമായ സമരമാണ് ഉണ്ടാക്കിയത്. രാജ്യത്ത് അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ സമരങ്ങളില്‍ ഒന്നായിരുന്നു ഇത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ സംഘര്‍ഷവും ഇതായിരുന്നു എന്നു മാധ്യമങ്ങളും പൊലീസ് വൃത്തങ്ങളും പറയുന്നു.