സെപ്റ്റംബര്‍ ഒമ്പതിന് ബ്രിട്ടന്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചയാളായി എലിസബത്ത് രാജ്ഞി മാറും

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ രാജവാഴ്ച ചരിത്രത്തിലേക്ക് .സെപ്റ്റംബര്‍ ഒമ്പതിന് എലിസബത്ത് രാജ്ഞിയുടെ അധികാരവാഴ്ച ചരിത്രത്തിലേക്ക്. മുത്തശ്ശിയായ വിക്ടോറിയ രാജ്ഞിയുടെ പേരിലുള്ള ഇംഗ്ളണ്ട് കൂടുതല്‍ കാലം ഭരിച്ച റെക്കോഡാണ് 89കാരിയായ എലിസബത്ത് രാജ്ഞി പഴങ്കഥയാക്കാനൊരുങ്ങുന്നത്.ഏറ്റവും കൂടുതല്‍ വര്‍ഷം കിരീടമണിഞ്ഞ ബ്രിട്ടിഷ് രാജകുടുംബാംഗം എന്ന പദവിയിലേക്കെത്തുന്ന എലിസബത്ത് രാജ്ഞി, സ്ഥാനാരോഹണ വാര്‍ഷികത്തില്‍ ജനങ്ങളോടു സംസാരിക്കും. 63 വര്‍ഷം സിംഹാസനത്തിലിരുന്ന മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയുടെ റെക്കോര്‍ഡ് ഈ മാസം ഒന്‍പതിനാണ് എലിസബത്ത് രാജ്ഞി (89) മറികടക്കുക. ആറു പതിറ്റാണ്ടിലേറെയായി നല്‍കുന്ന പിന്തുണയ്ക്ക് രാജ്‍ഞി അന്ന് പ്രജകളോടു നന്ദി പറയും.

പിതാവ് ജോര്‍ജ് ആറാമന്‍െറ മരണത്തെ തുടര്‍ന്ന് 1952 ഫെബ്രുവരി ആറിന് അധികാരമേറ്റ എലിസബത്ത് രാജ്ഞി 63 വര്‍ഷവും ഏഴുമാസവും പൂര്‍ത്തിയാക്കും. വിക്ടോറിയ രാജ്ഞി 23,226 ദിവസും 16 മണിക്കൂറും 23 മിനിറ്റുമാണ് ബ്രിട്ടന്‍ ഭരിച്ചിരുന്നത്.ക്രിസ്മസ് വേളകളിലും പാര്‍ലമെന്റിന്റെ ആരംഭദിനത്തിലുമൊക്കെ സന്ദേശങ്ങള്‍ നല്‍കുന്നതല്ലാതെ സാധാരണയായി രാജ്ഞി പൊതുവേദികളില്‍ സംസാരിക്കുക പതിവില്ല. ട്വീഡ്ബാങ്കില്‍ റയില്‍വേ ലൈന്‍ തുറന്നുള്ള തിരുമൊഴിക്കായി രാജ്യം കാത്തിരിക്കുകയാണ്.സ്കോട്ട്ലന്‍ഡില്‍ ചെറുമകന്‍ വില്യം രാജകുമാരനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാവും രാജ്ഞിയുടെ സ്വകാര്യ ആഘോഷം. പക്ഷേ, മകന്‍ ചാള്‍സ് രാജകുമാരന്‍ മറ്റുചില തിരക്കുകള്‍മൂലം ഈ ആഘോഷത്തിനുണ്ടാവില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top