
ഡബ്ലിന്‍ : മേയ് 22 ന് നടക്കുന്ന റഫറണ്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹതയുള്ള മലയാളി സമൂഹം NO വോട്ട് നല്‍കണമെന്ന് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒ.ഐ.സി.സി അയര്‍ലണ്ട് ഘടകം നേതൃത്വം വോട്ടര്‍മാരായ മലയാളികളോട് പത്രക്കുറിപ്പിലൂടെ അറിയിച്ചു. കുടുംബ, ദാമ്പത്യ ജീവിതത്തിനും സാമൂഹിക ജീവിതത്തിനും വരും കാലങ്ങളില്‍ വന്‍ പ്രത്യാഘാതം ഉണ്ടായേക്കാവുന്ന നിയമം NO വോട്ടിനാല്‍ തടയപ്പെടേണ്ടത് അയര്‍ലണ്ട് മലയാളി സമൂഹത്തിന്റെ കൂടി ആവശ്യം ആണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാവണമെന്ന് ഒ.ഐ.ഐ.സി.സി വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ വ്യക്തമാക്കി.