
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഫുള്‍ ഗോസ്‌പല്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിലുള്ള വാര്‍ഷിക കണ്‍വന്‍ഷന്‍ 2015 പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ഫുള്‍ ഗോസ്‌പല്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ സഭാഹാളില്‍ 24 മുതല്‍ 26 വരെയാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6.30 നു ഫുള്‍ ഗോസ്‌പല്‍ ചര്‍ച്ചിന്റെ ഹാളിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്.
അനുഗ്രഹീത ദൈവദാസന്‍മാരും പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകരുമായ റവ.ബി.മോനച്ചന്‍, റവ.പി.സി ചെറിയാന്‍, ഡോ.ദിലീപ് ജോസഫ്, എന്നിവര്‍ വചന പ്രഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കും. ശനിയാഴ്‌ച രാവിലെ പത്തിനു നടക്കുന്ന വചന പ്രഘോഷണത്തിനു അഫ്‌ഗാനിസ്ഥാനിലെ ആതുരശുശ്രൂഷ രംഗത്തു സേവനം അനുഷ്‌ടിച്ചു പ്രസിദ്ധിയാര്‍ജിച്ച ഡോ.ദിലീപ് ജോസഫ് നേതൃത്വം നല്‍കും. താലിബാന്‍ തീവ്രവാദികള്‍ സജീവമായ മേഖലകളില്‍ അടക്കം അദ്ദേഹം സജീവമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ നാലു വര്‍ഷമായി അദ്ദേഹം അഫ്‌ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച ദിലീപ് കിഡ്‌നാപ്‌ഡ് ബൈ താലിബാന്‍ എന്ന പേരില്‍ പുസ്‌തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞായറാഴ്‌ച രാവിലെ ഒന്‍പതിനു നടക്കുന്ന ശുശ്രൂഷയില്‍ പി.സി ചെറിയാന്‍ തിരുവചന ശുശ്രൂഷ നടത്തും.
- റവ.മാത്യു കെ.ഫിലിപ്പ് 281 736 6008,
- കുരുവിള മാത്യു (സെക്രട്ടറി 281 781 9178),
- ജയ്‌സണ്‍ മാത്യു 731 240 7664