സ്വന്തം ലേഖകൻ
ഫ്‌ളോറിഡ: അമേരിക്കയിലെ ഏറ്റവും ഉയർന്ന പവർബോൾ ജാക്ക്‌പോട്ട് 1.6 ബില്യൺ ഡോളറിന്റെ വിജയികളായ മൂന്നു പേരിൽ ഫ്‌ളോറിഡയിൽ നിന്നുള്ള ദമ്പതികൾ അവരുടെ വിഹിതമായ 528 മില്യൺ ഡോളർ ചെക്ക് അധികൃതരിൽ നിന്നും ഏറ്റുവാങ്ങി.
മുപ്പത്തി ഒന്നു തവണകളായി ലഭിക്കുന്ന 528 മില്യൺ ഡോളറിനു പകരം ഒറ്റതവണ 328 മില്യൻ ഡോളർ ചെക്കാണ് ദമ്പതികൾ സ്വീകരിച്ചത്. മുപ്പതുവർഷമായി ഒരേ നമ്പർ മാത്രം തിരഞ്ഞെടുത്തിരുന്ന 70 വയസുള്ള മൗറിൻ സ്മിത്തിനെയാണ് ഇത്തവണ ഭാഗ്യം കടാക്ഷിച്ചത്.
മൗറീന്റെ ഭർത്താവ് അൻപത്തി അഞ്ചു വയസുള്ള എൻജിനീയർ സ്മിത്ത് ജോലിയിൽ നിന്നും റിട്ടയർ ചെയ്തു വിശ്രമ ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
കഴിഞ്ഞ മാസം ലോട്ടറി ലഭിച്ചു എന്നറിഞ്ഞതിനു ശേഷം ഉറക്കമില്ലാത്ത രാവുകളായിരുന്നു തനിക്കു ലഭിച്ചതെന്നു മൗറിൽ പറഞ്ഞു. തന്റെ പത്ത് പൗണ്ട് തൂക്കം കുറഞ്ഞതായും ഇവർ സങ്കടപ്പെടുന്നു. ഈ ദമ്പതിമാർക്കു പുറമേ ഭാഗ്യം പങ്കിട്ട ടെന്നിസ്സിയിൽ നിന്നുള്ള ലിസ ജോൺ ദമ്പതിമാർ തങ്ങളുടെ വിഹിതം ഏറ്റുവാങ്ങിയപ്പോൾ കാലിഫോർണിയയിൽ നിന്നുള്ള ഭാഗ്യവാൻ ഇതു വരെ ടിക്കറ്റ് ഹാജരാക്കിയിട്ടില്ല.