പത്തു കല്പനകൾ കൗണ്ടി ഓഫിസിൽ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം

പി.പി ചെറിയാൻ

കെന്റക്കി: കെന്റക്കി കൗണ്ടി ക്ലർക്ക് ഓഫിസിൽ പത്തു കല്പനകൾ ഉൾപ്പെടുന്ന പെയിന്റിങ് പ്രദർശിപ്പിച്ചിരിക്കുന്നതിനെതിരെ നിരീശ്വരവാദികൾ പ്രകടനം നടത്തി.
പൊതുകെട്ടിടങ്ങളിൽ മതപരമായ ഉപദേശങ്ങളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കരുതെന്നു ചൂണ്ടിക്കാട്ടി ഫ്രീഡം ഫ്രം റിലീജയൻ ഫൗണ്ടേഷൻ പരാതി നൽകിയിരിക്കുന്നത്. പത്തു കല്പനകളുടെ മോഡേൺ ഡിസ്‌പ്ലേ പ്രദർശിപ്പിക്കുന്നതു യുഎസ് ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണെന്നു 2010 ൽ ആറാമത് യുഎസ് കോടതി ഉത്തരവിട്ടിരുന്നു.
ഈയ്യിടെ ഒക്കലമോമ തലസ്ഥാനത്ത് സ്ഥാപിച്ചിരുന്ന പത്തു കല്പനകൾ കൊത്തി വച്ച മാർബിൾ ഫലകം നീക്കം ചെയ്യുണമെന്നാവശ്യപ്പെട്ട് വൻ പ്രതിഷേധ സമരമാണ് സംഘടിപ്പിച്ചിരുന്നത് ഒടുവിൽ അതു അവിടെ നിന്നും നീക്കം ചെയ്യേണ്ടി വന്നു.
മതപരമായ ചടങ്ങുകൾ പ്രാർഥന ഉൾപ്പെടെ വിദ്യാലയങ്ങളിൽ നിന്നും ഒഴിവാക്കുമെന്നു ആവശ്യവും ഉയരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top