വാർത്ത : മുണ്ടയാട്
ന്യൂയോര്‍ക്ക്: പ്രേക്ഷകരെ ചിരിപ്പിച്ചും, കുസൃതി ചോദ്യങ്ങളിലൂടെ ചിന്തിപ്പിച്ചും നൂറ് എപ്പിസോഡ് പിന്നിട്ട “ജഗപൊഗ’ പരിപാടിയുടെ വിജയാഘോഷം ഹൃദ്യമായ അനുഭവമായി.
പേരുപോലെ തന്നെ നർമത്തിൽ ചാലിച്ച പരിപാടികളാണ് ജഗപൊഗയായി പ്രവാസി ചാനലില്‍ പ്രേക്ഷക ഹൃദയം കവര്‍ന്നത്. കുസൃതി ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നിസാരം. പക്ഷെ ഉത്തരം പറയാന്‍ നോക്കുമ്പോള്‍ സംശയം. ആളുകളെ കുഴയ്ക്കുന്ന ചോദ്യങ്ങളിലൂടെ അറിവും പ്രദാനം ചെയ്ത പരിപാടി ഏറെ കാഴ്ചക്കാരുള്ള പ്രോഗ്രാമുകളില്‍ ഒന്നാണ്. ഇത് അഞ്ഞൂറും ആയിരവും എപ്പിസോഡുകള്‍ പിന്നിട്ട് എക്കാലവും കാഴ്ചക്കാരുടെ കൈയ്യടി നേടട്ടെ എന്നു ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചവര്‍ പറഞ്ഞു.
ഫിലാഡല്‍ഫിയയിലെ അസന്‍ഷന്‍ മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ നടന്ന പ്രോഗ്രാമില്‍ മലയാളി സമൂഹം ഒന്നാകെ പങ്കെടുത്തു. സാമൂഹ്യ-സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് സംഘടനാ ഭാരവാഹികള്‍ ഒന്നടങ്കം ഈ പ്രത്യേക ചടങ്ങില്‍ പങ്കെടുത്തു. മലയാളി അസോസിയേഷൻ പ്രസിഡന്റ് ഏലിയാസ് പോൾ, കേരള ആര്ട്സ് ആൻഡ് ലിറ്റെററി അസോസിയേഷൻ ഓഫ് അമേരിക്ക പ്രസിഡന്റ് സണ്ണി എബ്രഹാം, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ കേരള ചാപ്റ്റർ പ്രസിഡന്റ് കുര്യൻ രാജൻ, വൈസ് പ്രസിഡന്റ് യോഹന്നാൻ ശങ്കരത്തിൽ, പത്തനംതിട്ട അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡാനിയേൽ പി തോമസ്, കോട്ടയം അസോസിയേഷൻ പ്രസിഡന്റ് ബെന്നി കൊട്ടാരം എന്നിവർ ചടങ്ങിനു മാറ്റ് കൂട്ടി.
എബി വില്‍സന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയിലെ പൊതു ചടങ്ങ് പ്രവാസി ചാനല്‍ സീനിയര്‍ ആങ്കര്‍ അനിയന്‍ ജോര്‍ജ് നിയന്ത്രിച്ചു. അജി പണിക്കരുടെ നേതൃത്വത്തിലുള്ള നൂപുര ഡാന്‍സ് അക്കാഡമിയിലെ ശ്രുതി മാമ്മന്റെ പൂജാനൃത്തം ചടങ്ങുകള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം നല്‍കി.
പ്രവാസി ചാനലിന്റെ റീജിയണല്‍ ഡയറക്ടര്‍ സാബു സ്കറിയ സ്വാഗതം ആശംസിക്കുകയും, ജഗപൊഗയുടെ നിര്‍മ്മാതാക്കളായ ജിനോ ജേക്കബ്, മിക്കി തോമസ് എന്നിവര്‍ തങ്ങളുടെ ഈ പ്രോഗ്രാമിന് താങ്ങും തണലുമായി നിന്ന എല്ലാവരേയും പ്രത്യേകിച്ച് ഇതിന്റെ ആങ്കര്‍മാരായി പ്രവര്‍ത്തിച്ചവരെ ഹര്‍ഷാരവത്തോടെ സദസിന് പരിചയപ്പെടുത്തി.
പ്രവാസി ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറ സാനിധ്യവും, പ്രവാസി ചാനലിന്റെ സീനിയർ അങ്കറുമായ അനിയന്‍ ജോര്‍ജ്, പ്രവാസി ചാനൽ റീജണൽ ഡയറക്ടർ സാബു സ്കറിയ, ഫോമാ റീജണൽ വൈസ് പ്രസിഡന്റ് ആയ ജിബി തോമസ്, പ്രവാസി ചാനൽ ചീഫ് എഡിറ്റർ ജില്ലി സാമുവേല്‍, ജഗപൊഗ പ്രോഗ്രാം നിർമാതാക്കളായ ജിനോ ജേക്കബ്, മിക്കി തോമസ്, മഴവിൽ എഫ് എം ഡയറക്ടർ ജോജോ കൊട്ടാരക്കര, ഞാൻ അമേരിക്കയിൽ പ്രോഗ്രാമ്മിന്റെ അവതാരകനും പ്രശസ്ത പ്രൊമൊട്ടറുമായ മിത്രാസ് രാജൻ ചീരൻ, മിത്രാസ് ഡോക്ടർ ഷിറാസ് എന്നിവരും ഫിലാഡല്‍ഫിയയിലെ എല്ലാ സംഘടനാ ഭാരവാഹികളും ഒന്നിച്ച് നിലവിളക്ക് കൊളുത്തിയത് മലയാളികളുടെ ഒരുമയെ വിളിച്ചോതുന്നതായിരുന്നു.
ഒരു ചെറിയ പ്രോഗ്രമ്മായി തുടങ്ങി ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മുക്തകണ്ടമായ പ്രശംസ പിടിച്ചു പറ്റിയ ഒരു പരിപാടിയായി ഇത് വിജയിച്ചതിന്റെ പിന്നിൽ നിരവധി പേരുടെ കഠിനാധ്വാനം ഉണ്ടായിരുന്നെന്നും, ഇതിനു ഏറ്റവും കൂടുതലായി പ്രയത്നിച്ച ജിനോ, മിക്കി ടീം ഒത്തിരി പ്രശംസ അർഹിക്കുന്നെന്ന് സാബു സ്കറിയ അഭിപ്രായപ്പെട്ടു. ജഗപൊഗ പ്രോഗ്രാമ്മുവായി തന്നെ ഇവർ സമീപിച്ചപ്പോൾ ഒരിക്കലും ഈ പ്രോഗ്രാം ഇത്രയധികം വിജയം ആകും എന്ന് തൻ വിചാരിച്ചില്ല എന്ന് സുനിൽ ട്രൈസ്റ്റാർ തന്റെ പ്രസംഗത്തിൽ പറഞ്ഞു. അമേരിക്കയിൽ ഒരു എപ്പിസോഡ് ടെലിവിഷൻ പ്രോഗ്രാം തുടങ്ങുകയും എന്നാൽ അത് നില നിർത്താനുള്ള വിഷമതകളെ പറ്റിയും സുനിൽ കൂടിയിരുന്ന മലയാളികളെ ഓർമിപ്പിച്ചു.
പിന്നീട് നടന്ന സംഗീത സാന്ദ്രമായതും വർണാഭമയ നൃത്ത നൃത്യങ്ങളാൽ നിറഞ്ഞതുമായ പരിപാടികൾ വളരെ വ്യത്യസ്ത പുലര്‍ത്തി. ഗായിക ഹെല്‍ഡാ സുനിലിന്റെ ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. ജഗപൊഗ പരിപാടിയുടെ തന്നെ അവതാരകരായ ജിജോ, സുനിത എന്നിവരായിരുന്ന പ്രോഗ്രാമിന്റെ എം.സിമാര്‍. ഫിലാഡല്‍ഫിയയിലെ പ്രശസ്ത ഡാന്‍സ് ഗ്രൂപ്പായ ടെമ്പിള്‍ അഗ്‌നി ടീമിന്റെ ബോളിവുഡ് ഡാൻസ് കാണികളെ വിസ്മയിപ്പിക്കുന്നതായിരുന്നു. സാവന്നാ സാബുവിന്റെ നേതൃത്വത്തിലായിരുന്നു ടെമ്പിള്‍ അഗ്‌നി ടീം ഡാന്‍സുകള്‍ അവതരിപ്പിച്ചത്.
പ്രവാസി ചാനലിന്റെ വക പ്രത്യേക പുരസ്കാരങ്ങൾ നല്‍കി ജിനോ- മിക്കി എന്നിവരെ സാബു സ്കറിയയും ജില്ലി സാമുവേലും ആദരിച്ചു. അജി പണിക്കരുടെ നേതൃത്വത്തിലുള്ള നൂപുര ഡാന്‍സ് അക്കാഡമിയുടെ വിവിധ നൃത്തങ്ങള്‍ ജഗപൊഗ സായംസന്ധ്യ വര്‍ണ്ണാഭമാക്കി. അനൂപ്, ശ്രീദേവി അനൂപ്, മെല്ലിസാ തോമസ്, പ്രിയ, ബിജു, സാബു പാമ്പാടി, ജെസ്‌ലിന്‍, ക്രിസ്റ്റി, കെവിന്‍, അന്‍സു എന്നിവരുടെ ഗാനങ്ങൾ കര്‍ണ്ണാനന്ദകരമായി. കേരളത്തിൽ നിന്നെത്തുന്ന ആര്ടിസ്ടുകളോടെ തന്നെ കിട പിടിക്കുന്ന രീതിയിലുള്ളതായിരുന്നു അരങ്ങേറിയ [പരിപാടികൾ.
ഫിലടെൽഫിയയിലെ മലയാളികൾ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സന്ധ്യ കാഴ്ച വെച്ച ജഗപൊഗ ടീമിനെ സാമൂഹ്യ സാംസ്കാരിക നേതാക്കൾ ഒന്നടങ്കം ആശംസകൾ അർപ്പിക്കുകയും, ജഗപൊഗ ആയിരക്കണക്കിന് എപ്പിസോഡുകൾ പൂർത്തീകരിക്കട്ടെ എന്നും ആശംസിച്ചു.
ഇതിന്റെ പൂര്‍ണ്ണരൂപം ജൂണ്‍ 12-നു പ്രവാസി ചാനല്‍ സംപ്രേഷണം ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്കോ ജഗപൊഗയിൽ പങ്കെടുക്കാനോ താല്പര്യമുള്ളവർ ജിനോ-മിക്കി ടീമുവായി ബന്ധപ്പെടുക.
With Thanks
& Regards,
& Regards,
Sunil Tristar,
Direct : 1-917-662-1122