ഇന്ത്യാ ഗവൺമെന്റ് 1000 ത്തിന്റെയും , 500 ന്റെയും കറൻസികൾ അസാധുവാക്കിയ നടപിടിമൂലം പ്രവാസികൾക്ക് ഉണ്ടായ ബുദ്ധിമുട്ട്കൾക്കു അമേരിക്കയിലെ പ്രവാസി സംഘടനളുടെ സംഘടനആയ ഫൊക്കാന അമർഷം രേഖപ്പെടുത്തി

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക് :ഇന്ത്യാ ഗവൺമെന്റ് 1000 ത്തിന്റെയും , 500 ന്റെയും കറൻസികൾ അസാധുവാക്കിയ നടപിടിമൂലം പ്രവാസികൾക്ക് ഉണ്ടായ ബുദ്ധിമുട്ട്കൾക്കു അമേരിക്കയിലെ പ്രവാസി സംഘടനളുടെ സംഘടനആയ ഫൊക്കാന അമർഷം രേഖപ്പെടുത്തി. പ്രവാസികളുടെ ബുദ്ധിമുട്ട്കളെ നോക്കാതെ എടുത്ത നടപിടികൾക്ക് ,അമേരിക്കയിൽ തന്നെ കറൻസികൾ മാറി എടുക്കാനുള്ള സൗകര്യം ഉണ്ടാക്കണം എന്നും ഫൊക്കാന ഇൻഡ്യ ഗവൺമെന്റിനോട് ആവിശ്യപ്പെട്ടു. ഈ അറിയിപ്പ് കണ്ടപ്പോൾ തന്നെ ഫൊക്കാന സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ന്യൂയോർകിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഓഫീസ്മായി ബന്ധപ്പെടുകയും പ്രവാസികളുടെ ബുദ്ധിമുട്ട്കൾ നിക്കാൻ ആവിശ്യമായ നടപിടികൾ സ്വീകരിക്കണം എന്ന് ആവിശ്യപ്പെടുകയുംചെയ്തു. പക്ഷേ അതിനുള്ള സൗകര്യമോ നിയമോ ഇല്ലാ എന്നാണ് ബാങ്കിൽ നിന്നും അറിയാൻ സാധിച്ചത്.( ന്യൂയോർകിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഓഫീസിൽ1000, 500 രൂപ കറൻസികൾ മറാം എന്ന തെറ്റായ വാർത്ത പലരും പരത്തുന്നുണ്ട്).

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യാ ഗവർമെന്റ് 1000ത്തിന്റെയും, 500ന്റെയും കറൻസികൾ അസാധുവാക്കിയ പ്രഖ്യാപനംഅമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിൽ അമ്പരപ്പും ആശങ്കയും ഉണ്ടാക്കി. നാട്ടിൽ നിന്ന് വരുമ്പോഴും , തിരികെ പോകുബോഴും ഉള്ള ആവിശ്യത്തിന് വേണ്ടി അമേരിക്കയിലെ മിക്ക പ്രവാസി ഇന്ത്യക്കാരുടെയും കയ്യിൽ ഇന്ത്യൻ കറൻസികൾ ഉണ്ട് . ചെറിയ തുകയാണെങ്കിലും ഇന്ത്യൻ കറൻസികൾ കൈവശമുള്ളവർ ഈ വരുന്ന ഡിസംബർ 30നകം അത് മാറ്റിയെടുക്കേണ്ടതായി വരുന്നു. ഈ വർഷം ഡിസംബർ 30 നകം നാട്ടിൽ പോകാത്തവർ ഈ പണം എങ്ങനെ മാറുമെന്ന ആശങ്കയിലാണ് പ്രവാസികൾ.അൻപതിനായിരം രൂപയിൽ കൂടുതൽ ഉള്ളവർആയ നോൺ റെസിഡന്റ്‌സ് ഇന്ത്യൻസ്‌ന് ഒരു NRO അക്കൗണ്ടിൽ കൂടെ മാത്രമേ 1000, 500 രൂപ മാറിയെടുക്കാൻ സാധിക്കുകയുള്ളു.

ഡിസംബർ 30 വരെ ബാങ്കിലും പോസ്റ്റ് ഓഫിസിലും അസാധുവായ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടാകുമെങ്കിലും വിദേശ രാജ്യങ്ങളിൽ രൂപ കൈവശമുള്ളവർ എങ്ങനെ പണം മാറ്റിയെടുക്കുമെന്നതിൽ വ്യക്തത കൈവന്നിട്ടില്ല. അന്തരാഷ്ട്ര ധനവിനിമയ സ്ഥാപനങ്ങൾ വഴി ഇതിന് സൗകര്യമുണ്ടാക്കണമെന്നാണ് പ്രവാസി ലോകം ആവശ്യപ്പെടുന്നത്. അമേരിക്കയിലെ പ്രവാസികൾക്ക് തൽക്കാലം രൂപ വിനിമയം ചെയ്യാൻ സാദ്ധ്യമല്ല. കോഓപ്പറേറ്റീവ് ബാങ്ക്കളെ പോലുള്ള ചെറിയ ബാങ്ക്കളിൽ രൂപമാറ്റിയെടുക്കുമെന്നതിൽ യാതൊരുവിധമായ നിർദ്ദേശവും നൽകിയിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത് .

ഇന്ത്യൻ പ്രവാസികളുടെ കൈയിലുള്ള ചെറിയ തോതിലുള്ള കറൻസിയുടെ ശേഖരം എന്തു ചെയ്യണമെന്ന ആശങ്കയിലാണ് എല്ലാവരും. പ്രധാന അന്തർദേശീയ മണി എക്‌സ്‌ചേഞ്ചുകൾക്ക് ഇതേവരെ യാതൊരു നിർദ്ദേശവും കിട്ടിയിട്ടില്ല. ഡിസംബർ 30 ന് മുമ്പ് നാട്ടിൽ പോകുന്നവർക്ക് പണം മാറാൻ അവസരം ലഭിക്കും. അതിന് കഴിയാത്തവർ നാട്ടിൽ പോകുന്നവരുടെ പക്കൽ കൊടുത്തയക്കേണ്ടിവരും. രണ്ടാമത് ഒരാൾക്ക് 500, 1000 രൂപാ കറൻസികൾ മാറാൻ നോമിനേഷൻ നൽകിയാലും, ഇതിന് വേണ്ടി ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് നൽകേണ്ടത് പ്രശ്‌നമാകും. ഈ വിഷയത്തിൽ റിസർവ് ബാങ്കും, ധനകാര്യ വകുപ്പും ഈ വിഷയത്തിൽ ഇതേവരെ ഒരു നിർദ്ദേശവും നൽകിയിട്ടില്ല.

അമേരിക്കയിൽ തന്നെ കറൻസികൾ മാറി എടുക്കാനുള്ള സൗകര്യം എത്രയും പെട്ട്ന്നുതന്നെ നടപ്പാക്കണം എന്ന് ഫൊക്കാനക് വേണ്ടി തമ്പി ചാക്കോപ്രസിഡന്റ്; ഫിലിപ്പോസ് ഫിലിപ്പ്ജനറൽ സെക്രട്ടറി; ഷാജി വർഗീസ് ട്രഷറർ; ട്രസ്റ്റി ബോർഡ് ചെയർ പോൾ കറുകപ്പള്ളിൽ, ജോയ് ഇട്ടൻഎക്‌സി. വൈസ് പ്രസിഡന്റ് എന്നിവർ അഭ്യർഥിച്ചു.

Top