പി.പി ചെറിയാൻ
ന്യൂയോർക്ക്: ന്യൂയോർക്ക്, ന്യൂ ജേഴ്‌സി നഗരങ്ങളിലും മിനിസോട്ടയിലും പന്ത്രണ്ടു മണിക്കൂറിനുള്ളിൽ നടന്ന സ്‌ഫോടനങ്ങളും മാരകായുധ പ്രയോഗവും ജനങ്ങളിൽ ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്. ശനിയാഴ്ച മൂന്നു സംഭവങ്ങളും അരങ്ങേറിയത് ന്യൂജേഴ്‌സി ന്യൂയോർക്ക് നഗരങ്ങളിൽ സ്‌ഫോടനം നടത്തിയതിന്റെ പുറകിൽ ഒരാൾ തന്നെയാണെന്നു പൊലീസിനു ലഭ്യമായ സാഹചര്യ തെളിവുകൾ സൂചിപ്പിക്കുന്നു.
മിനിസോട്ടയിൽ നടന്നതു ഭീകര പ്രവർത്തനങ്ങളുടെ ഭാഗമായിരിക്കാമെന്നാണ് പ്രഥന നിഗമനം. ഏഴു പുരുഷൻമാരും രണ്ടു സ്ത്രീകളും ഉൾപ്പെടെ ഒൻപതു പേർക്കാണ് ഇവിടെ കുത്തേറ്റത്. മൂന്നു സംഭവങ്ങളും പരസ്പരം ബന്ധപ്പെട്ടതാണോയെന്നും പൊലീസ് പരിശോധിച്ചു വരുന്നു.
ഗാർബേജിൽ സൂക്ഷിച്ചിരുന്ന പൈപ്പു ബോംബാണ് ന്യൂജേഴ്‌സിയിൽ രാവിലെ 9.30 നു പൊട്ടിതെറിച്ചത്. മാൻഹാട്ടനിൽ രാവിലെ 8.30 നായിരുന്ന സ്‌ഫോടനം ഇരുപത്തി ഒൻപതു പേർക്കാണ് ഇവിടെ ന്ന സ്‌ഫോടനത്തിൽ പരിക്കേറ്റതു ആറുടേയും പരുക്ക് ഗുരുതരമായിരുന്നില്ല. ന്യൂയോർക്ക് ഗവർണർ കുമോ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം ഇനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനു ശക്തമായ നടപടികൾ സ്വീകരിക്കുമെന്നു ഗവർണർ പറഞ്ഞു.