സ്വന്തം ലേഖകൻ
ഫാർമേഴ്‌സ് ബ്രാഞ്ച്: ഡാള്ളസ് ഇന്റർനാഷണൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മിഷൻസ് ഇന്ത്യയുടെ പതിമൂന്നാമത് വാർഷിക കൺവൻഷൻ ഏപ്രിൽ എട്ടു മുതൽ പത്തു വരെ ഡാള്ളസിൽ സംഘടിപ്പിക്കുന്നു.
ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച ഓഫ് ഡാള്ളസിൽ നടക്കുന്ന സമ്മേളനത്തിൽ മിഷൻസ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ.ജോജു ചെറിയാൻ മുഖ്യുപ്രഭാഷണം നടത്തും. കൺവൻഷന്റെ ഉദ്ഘാടനം ഏപ്രിൽ എട്ടിനു വൈകിട്ട് ആറരയ്ക്കു മാർത്തോമാ ചർച്ച് ഓഫ് ഡാള്ളസിൽ വികാരം റവ.പി.സി സജി നിർവഹിക്കും.
ഏപ്രിൽ എട്ട് മുതൽ പത്തു വരെ വൈകിട്ട് 6.30 നു ഗാനശുശ്രൂഷയോടെ പൊതുയോഗം ആരംഭിക്കും. ഏപ്രിൽ അഞ്ചു മുതൽ ഏഴു വരെ തീയതികളിൽ രാവിലെ 9.30 മുതൽ പന്ത്രണ്ടു വരെ പ്രത്യേക ബൈബിൾ ക്ലാസുകൾ കരോൾട്ടൺ ഇന്ത്യൻ ക്രിക്കു എച്ച്ഒഎയിൽ വച്ചു ഉണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.
റവ.ഡോ.പിപി ഫിലിപ്പ്, പി.വി ജോൺ, ജോൺ മാത്യു, ജോജു വർഗീസ്, ജോർജ് മാത്യു, സാമൺ ജോർജ് എന്നിവർ ഉൾപ്പെടുന്ന ഒരു കമ്മിറ്റി കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കു റവ.ഡോ.പിപി ഫിലിപ്പ് 972 416 2957, പി.വി ജോൺ 214 642 9108