സ്വന്തം ലേഖകൻ
സിഡ്‌നി: പതിമൂന്നുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ സിഡ്‌നി സ്വദേശിയായ യുവാവിനെ പൊലീസ് ചേസ് ചെയ്തു പിടികൂടി. പൊലീസിന്റെ പിടിയിൽ നിന്നു രക്ഷപെടാൻ കാറിൽ അമിത വേഗത്തിൽ പാഞ്ഞു പോകുന്നതിനിടെ പാർക്ക് ചെയ്തിരുന്ന കാറുകളിൽ ഇടിച്ചതിനെ തുടർന്നു വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ഇതേ തുടർന്നു ഇയാളെ പിന്നാലെ എത്തിയ പൊലീസ് സംഘം പിടികൂടി.
മുസ്തഫ കയ്യിറിക്കി എന്ന സിഡ്‌നി സ്വദേശിയായ യുവാവിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. പൊലീസ് ചേസ് ചെയ്തപ്പോൾ ഓൾഡ് സൗത്ത് ഹെഡ് റോഡിൽ വച്ചുണ്ടായ അപകടത്തെ തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സെൻട്രൽ ലോക്കൽ കോടതിയിൽ ഇയാളെ പൊലീസ് ഹാജരാക്കി റിമാൻഡ് ചെയ്തു. വാവേർലി ലോക്കൽ കോടതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് ഇപ്പോൾ പുതിയ നടപടികളിലേയ്ക്കു കടക്കുന്നത്.
22 കാരിയായ സ്ത്രീയെ പീഡിപ്പിച്ചതിനും, 13 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിനും, മോഷണത്തിനും തട്ടിക്കൊണ്ടു പോകലിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ കുറ്റകൃത്യങ്ങൾക്കു കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.