പതിമൂന്നുകാരൻ പൊലീസിന്റെ വെടിയേറ്റു മരിച്ചു

പി.പി ചെറിയാൻ

ഓഹായോ: കവർ്ചശ്രമത്തെ കുറിച്ചു അറിവുലഭിച്ചതിനെ തുടർന്നു എത്തിച്ചേർന്ന പൊലീസിനു നേരെ തോക്ക് ചൂണ്ടിയ പതിമൂന്നുവയസുകാരൻ പൊലീസിന്റെ വെടിയേറ്റു മരിച്ചു. സെപ്റ്റംബർ 15 വ്യാഴാഴ്ച അധികൃതർ നടത്തിയ പത്രസമ്മേളനത്തിലാണ് വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. കൊളമ്പസ് ഡൗൺ ടൗണിൽ ബുധനാഴ്ച രാത്രിയോടെ കവർച്ച നടത്താൻ മൂന്നു യുവാക്കൾ ശ്രമിക്കുന്നതായി സംഭവത്തിനു ദൃക്‌സാക്ഷിയായ ഒരാൾ പൊലീസിനെ അറിയിച്ചു. പൊലീസിനെ കണ്ടതോടെ മൂന്നു പേരും ഓടിരക്ഷപെടുന്നതിനു ശ്രമിച്ചു. രണ്ടു പേരെയും പൊലീസ് ഓടിച്ചിട്ടു പിടിച്ചെങ്കിലും മൂന്നാമൻ അരയിൽ നിന്നും തോക്കെടുത്ത് പൊലീസിനു നേരെ ചൂണ്ടുകയായിരുന്നു. ഇതോടെ പൊലീസ് ഇയാൾക്കു നേരെ വെടിവച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

tyre
പതിമൂന്നുകാരനായ ടയറി കിങ്ങിനാണ് വെടിയെറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. യഥാർഥ തോക്കാണെന്നു കരുതിയാണ് വെടിവച്ചതെന്നു പൊലീസ് പറഞ്ഞു. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിൽ പ്രതിയുടെ കൈവശമുണ്ടായിരുന്നത് ബിബി ഗണ്ണായിരുന്നെന്നു പൊലീസ് കണ്ടെത്തി.

la-bb-gun-shooting
ഒൻപതുവർഷമായി പൊലീസിൽ സേവനം അനുഷ്ടിക്കുന്ന ബ്രിയാൻ മേസനാണ് വെടിവച്ചതെന്നും ഇദ്ദേഹം 2012 ൽ മറ്റൊരു പ്രതിയെ സ്വയരക്ഷാർത്ഥം വെടിവച്ചിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. സംഭവം പൊലീസിനു റിപ്പോർട്ട് ചെയ്ത വ്യക്തി ഓടിപോകുന്നയാണ് കൗമാരക്കാരനാണെന്നും ഒരു പക്ഷേ യഥാർഥ തോക്കായിരിക്കില്ല എന്നു പറഞ്ഞിരുന്നത് വെടിവച്ച പൊലീസ് അറിഞ്ഞിരിക്കാൻ സാധ്യതയില്ല. പൊലീസ് വാഹനം നിർത്തിയ ഉടൻ തന്നെ വെടിശബ്ദം കേട്ടുവെന്നു ഇയാൾ പറഞ്ഞത്.

Top