ലണ്ടനില്‍ വെളളക്കാരിയെ ബലാത്സംഗം ചെയതകുറ്റത്തിന് മലയാളിക്ക് 14 വര്‍ഷം തടവ്; ജോലിസ്ഥലത്തെ യുവതികളെയും ഇയാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ ജോലിക്കായെത്തി അവിടെ വെള്ളക്കാരിയെ പീഡിപ്പിച്ച കേസില്‍ മലയാളിയ്ക്ക് 14 വര്‍ഷം തടവ്. ജോലി ചെയ്തിരുന്ന ആശുപത്രിയിലെ വനിതാ ജീവനക്കാരെ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ച കേസിലുമായി യുകെയിലെ ഈസ്റ്റ്‌ബോണില്‍ താമസിച്ചിരുന്ന അമ്പതുകാരനാണ് 14 വര്‍ഷം തടവ് ലഭിച്ചത്.  ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ മാണി കുര്യന്‍ എന്നയാളെയാണ് ഇന്നലെ ലണ്ടനിലെ കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്.

ഏതാനും മാസങ്ങളായി നടന്നു വന്നിരുന്ന വിചാരണയില്‍ മാണി കുര്യന്‍ കുറ്റക്കാരന്‍ ആണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇന്നലെയാണു ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്കു ശേഷം ഇയാളെ കേരളത്തിലേയ്ക്കു നാടുകടത്തുമെന്നാണു കോടതി വൃത്തങ്ങള്‍ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം സ്വദേശിയായ മാണി കുറ്റക്കാരന്‍ ആണ് എന്ന് ജൂറി ഏകകണ്ഠമായി ഏതാനും ആഴ്ചയ്ക്കു മുമ്പേ കണ്ടെത്തിയിരുന്നു. കുറ്റം സമ്മതിക്കാതെ എതിര്‍ വാദ മുഖങ്ങള്‍ ഉയര്‍ത്താന്‍ ശ്രമം ഉണ്ടായെങ്കിലും കോടതി അതൊന്നും മുഖവിലയ്ക്ക് എടുത്തില്ല. എന്ന് മാത്രമല്ല കുറ്റം സമ്മതിക്കാതെ ഇരകളെ കോടതിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താന്‍ സാഹചര്യം ഒരുക്കിയത് കൂടി കണക്കിലെടുത്താണ് 14 വര്‍ഷം തടവ് വിധിച്ചതെന്ന് ജഡ്ജി ഇന്നലെ വിധി ന്യായത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈയിലാണ് മാണി കുര്യന്‍ അറസ്റ്റിലായത്. അറസ്റ്റിലാകുമ്പോള്‍ വര്‍ത്തിങ് എന്‍എച്ച്എസ് ആശുപത്രിയില്‍ പോര്‍ട്ടറായി ജോലി എടുക്കുകയായിരുന്നു മാണി. അവിടെ വച്ചാണു മൂന്നു വനിതാ ജീവനക്കാരെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പരാതി ഉണ്ടായിരുന്നെങ്കിലും കേസ് ആയിരുന്നില്ല. എന്നാല്‍ ഈസ്റ്റ് ബോണില്‍ കഴിഞ്ഞ ഏപ്രിലില്‍ 19 കാരിയെ കയറി പിടിച്ചതിനു കേസ് എടുത്തിരുന്നു.

ഈ പരാതി വന്നതോടെയാണു മാണിക്കെതിരെയുള്ള മറ്റു പരാതികളും പൊലീസ് അറിയുന്നത്. 2014 ഒക്ടോബറില്‍ ഈസ്റ്റര്‍ ബോണിലൂടെ രാത്രിയില്‍ നടന്നു പോയ ഒരു 21 കാരിയെ ബലാത്സംഗം ചെയ്തത് മണിയാണ് എന്നു പിന്നീട് വ്യക്തമാവുകയായിരുന്നു. ഈ കേസുകള്‍ എല്ലാം ചാര്‍ജ് ചെയ്യപ്പെട്ടതോടെ ആശുപത്രി ജീവനക്കാരും പരാതിയുമായി രംഗത്തെത്തി. ഇരകളായവര്‍ എല്ലാവരും കോടതിയില്‍ എത്തി തങ്ങളുടെ അനുഭവം വിവരിച്ചതു മാണി കുര്യനു തിരിച്ചടിയായി. സ്ത്രീകളെ കാണുമ്പോള്‍ പിടിക്കാന്‍ തോന്നുക ഇയാളുടെ ശീലമാണെന്നു കോടതി കണ്ടെത്തുകയായിരുന്നു.

2014 ഒക്ടോബര്‍ 19 ന് പുലര്‍ച്ചെ രണ്ടോടെയാണ് അന്‍പതുകാരനായ ഇയാള്‍ 21 കാരിയായ യുവതിയെ കടല്‍ തീരത്തോട് ചേര്‍ന്നുള്ള വിനോദ കേന്ദ്രത്തിന്റെ ഓരത്ത് വച്ച് പീഡിപ്പിച്ചത്. ഈ കേസാണ് മാണിയെ കുരുക്കുന്നതിനും പ്രധാന കാരണമായത്. ഇരു ദിശയില്‍ നിന്നും ഇരുവരും നടന്നു വരുന്നത് ഉള്‍പ്പെടെയുള്ള സിസി ടിവി ദൃശ്യങ്ങള്‍ കേസില്‍ പൊലീസിനു നിര്‍ണ്ണായക തെളിവായി മാറുകയും ചെയ്തു. കൂടാതെ പ്രതിയെ കുറിച്ച് പീഡനത്തിന് ഇരയായ യുവതി നല്‍കിയ കൃത്യമായ ശാരീരിക വിവരണങ്ങളും യുവതിയുടെ വസ്ത്രങ്ങളില്‍ നിന്നും ശരീരത്തില്‍ നിന്നും ലഭിച്ച ഫോറന്‍സിക് തെളിവുകളും സംശയാതീതമായി കുറ്റം തെളിയിക്കാന്‍ പൊലീസിനു സഹായകമായി. ശക്തമായ തെളിവുകളുടെ സാഹചര്യത്തില്‍ സംശയാതീതമായി കുറ്റം തെളിഞ്ഞതായി കോടതിക്ക് ബോധ്യപ്പെടുക ആയിരുന്നു.

uk 2
രാത്രിയില്‍ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ വീക്കെന്‍ഡ് പാര്‍ട്ടി ആഘോഷിച്ചു മടങ്ങുക ആയിരുന്ന യുവതി മാണി കുര്യന്റെ മുന്നില്‍ പെടുക ആയിരുന്നു. ആള്‍ ഒഴിഞ്ഞ സാഹചര്യം മുതലാക്കി ഇയാള്‍ മദ്യ ലഹരിയില്‍ ആയിരുന്ന യുവതിയെ കയറി പിടിച്ചു. ലോവര്‍ പ്രോമിനറ്റ് ഏരിയയില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. എന്നാല്‍ പൂര്‍ണ്ണമായും മദ്യത്തിനു അടിപ്പെടാതിരുന്ന യുവതി ഇയാളുടെ ശാരീരിക പ്രത്യേകതകളും മറ്റും കൃത്യമായി മനസ്സിലാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ആണ് ഇയാള്‍ അറസ്റ്റില്‍ ആകുന്നത്. സംഭവത്തില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്നെങ്കിലും സ്ഥലത്ത് ഉണ്ടായിരുന്ന സിസി ടിവി പൊലീസിനു പ്രതിയെ തിരിച്ചറിയാന്‍ സഹായകമായി.

ഇത്തരം കുറ്റങ്ങളില്‍ ഉള്‍പ്പെടുന്ന വിദേശ വംശജരായ പ്രതികളെ ശിക്ഷ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ജന്മ നാട്ടിലേക്കു മടക്കി അയക്കുന്ന സാധ്യത മാണി കുര്യന്റെ കാര്യത്തിലും പ്രാവര്‍ത്തികം ആകാന്‍ സാധ്യതയുണ്ട്. ബ്രിട്ടീഷ് പൗരത്വവും പാസ്‌പോര്‍ട്ടും ഉള്ളവരാണെങ്കിലും ഇങ്ങനെ ചെയ്യാമെന്ന് അടുത്ത കാലത്ത് പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ പിന്‍ബലത്തിലാകും ഇങ്ങനെ മടക്കി അയക്കുക.

Top