പി.പി ചെറിയാൻ
കാലിഫോർണിയ: ശക്തമായ അടിയൊഴുക്കുകളെയും തിമിംഗലങ്ങളെയും അവഗണിച്ചു സാൻഫ്രാൻസിസ്‌ക്കോയിൽ നിന്നും അൽക്കട്രാസിലേയ്ക്കു അവിടെ നിന്നു തിരിച്ചും നീന്തി ഒൻപതു വയസുകാരൻ പുതിയ റെക്കാർഡ് സ്ഥാപിച്ചു. ജൂൺ 12 ചൊവ്വാഴ്ചയാണ് സാഹസിക നീന്തൽ യജ്ഞം കുട്ടി പൂർത്തിയാക്കിയത്.
മുൻ ജയിൽ എന്നറിയപ്പെടുന്ന അൽക്കട്രാസിലേയ്ക്കു നീന്തിയ പത്തു വയസുകാരന്റെ നിലവിലുള്ള റെക്കോർഡാണ് ഒൻപതുവയസുള്ള ജെയിംസ് സാവേജ് തകർത്തത്.
നീന്തൽ അവസാനിക്കാൻ മുപ്പതു മിനിറ്റുള്ളപ്പോൾ ശക്തമായ തിരമാലകൾ മുഖത്തേയ്ക്കു ആഞ്ഞടിച്ചപ്പോൾ നീന്തലിനു ഇതു തടസമായിരുന്നു. ഇനിയും നീന്തൽ തുടരണമോ എന്നു സംശയിച്ച മകനെ 200 ഡോളർ സമ്മാനമായി നൽകാമെന്നായിരുന്നു പിതാവിന്റെ വാഗ്ദാനം. ഇതേ തുടർന്നാണ് കുട്ടി നീന്തൽ ദൗത്യം പൂർത്തിയാക്കിയത്. രണ്ടു മണിക്കൂർ സമയമെടുത്താണ് രണ്ടു മൈൽ ദൂരം പിന്നിടാനെടുത്തത്.
നിരന്തരമായ പരിശീലനമാണ് അനായാസ വിജയം കരസ്ഥമാക്കുവാൻ ഒൻപതു വയസുകാരനായ കഴിഞ്ഞു കൊണ്ടു പരിശീലകർ ജോഷ് വെയൻ ബർജർ പറഞ്ഞു.