സ്വന്തം ലേഖകൻ
സിയാറ്റിൻ: 80 അടി ഉയരമുള്ള മരത്തിൽ കയറിയിരുന്നു നടന്ന 24 മണിക്കൂർ നടത്തിയ ഒറ്റയാൻ പ്രതിഷേധം പൊലീസിന്റെ തുടർച്ചയായ ഇടപെടൽ മൂലം അവസാനിപ്പിച്ചു.
മാർച്ച് 22 ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സിയാറ്റിനൻ ഡൗൺ ടൗണിലെ 80 അടി ഉയരമുള്ള മരത്തിൽ ഒരാൾ കയറിയിരിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരിക്കുന്നത്. സ്ഥലത്തു പാഞ്ഞെത്തിയ പൊലീസ് മരത്തിൽ നിന്നും താഴെ ഇറങ്ങുന്നതിനു മൈക്കിലൂടെ നിർദേശം നൽകി. മരത്തിനു മുകളിലിരുന്ന വ്്യക്തി വൃക്ഷകൊമ്പുകൾ മുറിച്ചും ആപ്പിൾ താഴേയ്ക്കു എറിഞ്ഞും പൊലീസിനെ അകറ്റി നിർത്താനാണ് ശ്രമിച്ചത്.
ഇതോടെ പൊലീസ് സമീപത്തുള്ള റോഡുകളിലെ വാഹന ഗതാഗതം പൂർണമായും നിർത്തി. രാത്രിയും വൈകിട്ടും പൊലീസ് ശ്രമം നടത്തിയെങ്കിലും താഴേയ്ക്കു ഇറങ്ങുവാൻ വിസമ്മതിക്കുകയായിരുന്നു. അത്യാവശ്യം ഭക്ഷണ സാധനങ്ങളും തണുപ്പിൽ നിന്നു രക്ഷപെടുന്നതിനുള്ള വസ്ത്രങ്ങളുമായാണ് കക്ഷി മരത്തിൽ കയറിയിരുന്നത്.
നേരം വെളിത്തതോടെ പൊലീസ് വീണ്ടും ശ്രമമാരംഭിച്ചു. ഒടുവിൽ ഉച്ചയ്ക്ക് 11.45 നു സാവാകാശത്തിൽ താഴേയ്ക്കിറങ്ങി വന്ന കക്ഷി വളരെ ക്ഷീണിതനായി കാണപ്പെട്ടു. തുടർന്നു ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്കു മാറ്റി. മരത്തിൽ കയറുന്നതിനു പ്രേരിപ്പിച്ചതെന്തായിരുന്നു എന്നു വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല. പൊലീസിന്റെ ഉത്തരവ് പാലിക്കാതിരുന്നതിനും വാഹന ഗതാഗതം തടസപ്പെടുത്തി പൊതുജനങ്ങൾക്കു ശല്യം ഉണ്ടാക്കിയതിനും പ്രതിയുടെ പേരിൽ കേസെടുക്കുന്ന കാര്യം സിയാറ്റിൽ പൊലീസ് അറിയിച്ചു