മൂന്നു ഇന്ത്യക്കാർ കൂടി ട്രമ്പിന്റെ ഏഷ്യൻ പെസഫിക് അമേരിക്കൻ അഡ് വൈസറി കമ്മിറ്റിയിൽ

പി.പി ചെറിയാൻ

വാഷിങ്ടൺ: നവംബർ എട്ടിനു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ഒരു മാസം അവശേഷിക്കെ, ഇന്ത്യൻ വോട്ടർമാരുടെ പിൻതുണ ഉറപ്പാക്കുന്നതിനു റിപബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പ് മൂന്നു ഇന്ത്യൻ അമേരിക്കൻ വംശജരെ കൂടി ഏഷ്യൻ പെസഫിക്ക് അമേരിക്കൻ അഡ് വൈസറി കമ്മിറ്റിയിലേയ്ക്കു നോമിനേറ്റ് ചെയ്തു.
മുപ്പതംഗ കമ്മിറ്റിയിൽ പുനിറ്റ് അലുവാലിയ (വെർജീനിയ), കെ.വി കുമാർ (കാലിഫോർണിയ), ഷലാമ്പു കുമാർ (ഇല്ലിനോയ്) എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

puneet-ahluwalia

ട്രമ്പ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതു ഇന്ത്യൻ അമേരിക്കൻ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ വംശജരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും മുന്തിയ പരിഗണന ലഭിക്കുന്നതിനിടയാകുമെന്നു ഇല്ലിനോയിൽ നിന്നുള്ള റിപബ്ലിക്കൻ ഹിന്ദു കോയലേഷൻ സ്ഥാപകൻ ഷലാമ്പുകുമാർ പറഞ്ഞു.
കുമാർ ഒരു മില്യൺ ഡോളറാണ് ട്രമ്പിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേയ്ക്കു സംഭാവന ചെയ്തിട്ടുള്ളത്.

kv-kumar11

അമേരിക്കൻ ജനതയെ സംബന്ധിച്ചു ഈ തിരഞ്ഞെടുപ്പു അതിനിർണ്ണായകമാണെന്നു അലുവാലിയ പറഞ്ഞു. വിദ്യാഭ്യാസ – തൊഴിലവസര വിഷയങ്ങളിൽ ഇന്ത്യൻ വംശജരുടെ ആശങ്ക അകറ്റുവാൻ ട്രമ്പ് ഭരണകൂടത്തിനു കഴിയുമെന്നു കെ.വി കുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എട്ടു വർഷത്തെ ഒബാമയുടെ ഭരണത്തിൽ തകർന്നു തരിപ്പിണമായ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിനും അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പിക്കുന്നതിനും ട്രമ്പ് പരമാവധി ശ്രമിക്കുമെന്നു മൂവരും അഭിപ്രായപ്പെട്ടു.

Top