ഡബ്ലിന്‍: ത്രീ അയര്‍ലന്‍ഡിന്റെ നെറ്റ് വര്‍ക്കില്‍ സാങ്കേതിക തടസം. കമ്പനിയുടെ ഒരു ലക്ഷം ഉപഭോക്താക്കളുടെ നെറ്റ് വര്‍്ക്കുകളാണ് ഇന്ന് ഉച്ചയ്ക്ക് 1 മണിമുതല്‍ തകരാറിലായിരിക്കുന്നത്. കമ്പനിയുടെ ട്വിറ്റര്‍ പേജില്‍ പരാതികളുടെ പ്രളയമാണ്. ത്രീ അയര്‍ലന്‍ഡിന്റെ രാജ്യത്തുടനീളമുള്ള നെറ്റ് വര്‍ക്കില്‍ സിഗ്‌നല്‍ നഷ്ടമാകുന്നുണ്ട്.
പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് കമ്പനി ട്വിറ്ററില്‍ അറിയിച്ചു. ത്രീയുടെ 6 ശതമാനം ഉപഭോക്താക്കളെയാണ് പ്രശ്‌നം ബാധിച്ചിരിക്കുന്നത് കമ്പനി വക്താവ് വ്യക്തമാക്കി. കമ്പനിയിലെ എഞ്ചിനീയറിംഗ് വിഭാഗം നെറ്റ് വര്‍ക്ക് തകരാറിലാകാനുള്ള കാരണം കണ്ടെത്തിയെന്നും സര്‍വീസ് പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും കമ്പനി അറിയിച്ചു. O2 ആയി ലയിച്ചതിനു ശേഷം ത്രീയ്ക്ക് രണ്ടു മില്യണ്‍ ഉപഭോക്താക്കളാണുള്ളത്. ഇതില്‍ ഒരു ലക്ഷം പേരെയാണ് പ്രശ്‌നം ബാധിച്ചിരിക്കുന്നത്.