പി.പി ചെറിയാൻ
ഡെന്റൻ (ടെക്സസ്): മുപ്പത്തിയൊന്നാമത് സൗത്ത് വെസ്റ്റ് ബ്രദറൺ കോൺഫറൻസി്#റെ വിജയകരമായ പ്രവർത്തനങ്ങൾക്കു ബ്രദറർ ഫിലിപ്പ് വടക്കൻ (സെക്രട്ടറി), ബ്രദർ റോജി വർഗീസ് (ട്രഷറർ), ബ്രദർ ജെറി മൂടിയിൽ (അസി.ട്രഷറർ) എന്നിവർ അടങ്ങുന്ന സംഘാടക സമിതിയെ തിരഞ്ഞെടുത്തു. നവീൻ സ്കറിയയാണ് യൂത്ത് കോ ഓർഡിനേറ്റർ.
ഡാള്ളസ് ഒക്കലഹോമ ഹൂസ്റ്റൺ തുടങ്ങിയ സ്ഥലങ്ങളിലുള്ള സഹോദരി സഹോദരൻമാരെയും യുവതീ യുവാക്കളെയും ആത്മീയ വർധനയ്ക്കായി കഴിഞ്ഞ 30 വർഷമായി സൗത്ത് വെസ്റ്റ് ബ്രദറൺ കോൺഫറൻസ് നിലകൊള്ളുന്നു.
2017 ടെക്സസ് ഡന്റണിൽ 2017 ജൂൺ ഒൻപത് വെള്ളി മുതൽ 11 ഞായർ വരെയാണ് കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നത്. കാലങ്ങളെ മനസിലാക്കുക എന്നതാണ് കോൺഫറൻസിന്റെ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. ബ്രദർ ജോറീസ് (യുഎസ്എ), ബ്രദർ വർഗീസ് കുര്യൻ (പാമ്പാടി), ബ്രദർ മീവാറ്റട്ടിൽ (യുഎസ്എ) എന്നിവരാണ് മുഖ്യ പ്രാസംഗികർ.