മൂന്നാമത് ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിംഫെസ്റ്റിവലിനു ഒക്ടോബര്‍ 22 നു തുടക്കം

സാന്‍ലറിഡോ (കാലിഫോര്‍ണിയ): മൂന്നാമത് ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിംഫെസ്റ്റിവലിനു ഒക്ടോബര്‍ 22 മുതല്‍ 25 വരെ കാലിഫോര്‍ണിയ സാന്‍ ഫ്രാന്‍സിസ്‌ക്കോയില്‍ വച്ചു നടത്തപ്പെടുന്നു. 14 ഫീച്ചര്‍ഫിലിമുകളും, എട്ട് ഷോര്‍ട്ട് ഡോക്യുമെന്ററികളുമാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ഓസ്‌കര്‍ അവാര്‍ഡ് ചിത്രമായ ജെയ്‌ഹോ പ്രദര്‍ശനത്തോടു കൂടിയാണ് ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. എ.ആര്‍ റഹ്മാന്‍ കംപോസ് ചെയ്ത ഈ ചിത്രത്തിനു ശേഷം ഉമേഷ് അഗര്‍വാളിന്റെ ചോദ്യോത്തര സെഷന്‍ ഉണ്ടായിരിക്കും.
സമാപന ദിവസം ആദിത്യ വിക്രം സെന്‍ഗുപ്ത സംവിധാനം ചെയ്ത ലേബര്‍ ഓഫ് ലവ് പ്രദര്‍ശിപ്പിക്കും. നിരവധി ഹോളിവുഡ് താരങ്ങളുടെ സാന്നിധ്യം ഫിലിം ഫെസ്റ്റിവലിന്റെ മാറ്റു വര്‍ധിപ്പിക്കുമെന്നു സംഘാടകര്‍ അവകാശപ്പെട്ടു. ഇന്ത്യ പാക്കിസ്ഥാന്‍ ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.
അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള സൗത്ത് ഏഷ്യന്‍ മീഡിയ ആര്‍ട്‌സ് ഓര്‍ഗനൈസേഷനാണ് ഫിലിം ഫെസ്റ്റിവല്‍ പ്രമോട്ട് ചെയ്യുന്നത്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

Top